Filmy Features

' പാട്ട് സീനിന്റെ സെറ്റിട്ടത് 15 ദിവസം കൊണ്ട് ' ; പത്തൊന്‍പതാം നൂറ്റാണ്ടിനെക്കുറിച്ച് അജയന്‍ ചാലിശ്ശേരി

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ പാട്ട് സീനിലെ സെറ്റ് ഉണ്ടാത്തിയത് വെറും 15 ദിവസം കൊണ്ടാണെന്ന് ആര്‍ട്ട് ഡയറകടര്‍ അജയന്‍ ചാലിശ്ശേരി. ഏതാണ്ട് 500 പേര്‍ വരെ സെറ്റിനു വേണ്ടി ജോലിയെടുത്ത സമയങ്ങളുണ്ട്. ഈ അടുത്ത കാലത്ത് ഒരു സിനിമയിലും ഇത്രയും വലിയ സെറ്റും ആള്‍ക്കാരും ഉണ്ടായിരുന്നുവെന്ന് തോന്നുന്നില്ല. ഒന്‍പത് സ്ഥലങ്ങളില്‍ വരെ സെറ്റ് ഉണ്ടായിരുന്നുവെന്ന് അജയന്‍ ചാലിശേരി ദ ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

അജയന്‍ ചാലിശ്ശേരി പറഞ്ഞത്.

' ഏതാണ്ട് 500 പേര്‍ വരെ സെറ്റിനു വേണ്ടി ജോലിയെടുത്ത സമയങ്ങളുണ്ട്. ഈ അടുത്ത കാലത്ത് ഒരു സിനിമയിലും ഇത്രയും വലിയ സെറ്റും ആള്‍ക്കാരും ഉണ്ടായിരുന്നുവെന്ന് തോന്നുന്നില്ല. ഒന്‍പത് സ്ഥലങ്ങളില്‍ വരെ സെറ്റ് ഉണ്ടായിരുന്നു. ഒരു സെറ്റില്‍ നിന്ന് മറ്റൊരു സെറ്റിലേയ്ക്കുള്ള ദൂരം ചിലപ്പോള്‍ അഞ്ച് കിലോമീറ്ററാകാം,അന്‍പത് കിലോമീറ്ററാകാം. ഉതെല്ലാം നോക്കി നടത്തേണ്ടത് ഒരു വലിയ ജോലിയായിരുന്നു.കോര്‍ഡിനോഷനാണ് ഇതിന്റെ പിന്നിലെ വിജയത്തിന്റെ രഹസ്യം. സിനിമയ്ക്ക് വേണ്ടി ചില കാര്യങ്ങളില്‍ നാറ്റമ വരുത്തിയ്ട്ടുണ്ട്.നമ്മള്‍ കണ്ട കൊട്ടാരങ്ങളൊക്കെ ചെറിയ മുറികളാണ്. നല്ല ആര്‍ട്ട് വര്‍ക്ക് ഒക്കെ ചെയ്തിട്ടുണ്ടാകും. പക്ഷേ,ഒരു വലിയ കൊട്ടാരം ഒക്കെ കാണിക്കണമെങ്കില്‍ അതിന് അനുസരിച്ച് സ്‌പേസ് വേണം. അപ്പോള്‍ സ്‌പേസ് ഉള്ള സ്ഥലങ്ങളാണ് ഞങ്ങള്‍ തെരഞെടുത്തത്.ദര്‍ബാര്‍ ഹാള്‍ ഉണ്ടാക്കിയിരിക്കുന്നത് പാലക്കാടുള്ള അടഞ്ഞു കിടന്ന ഒരു ഷുഗര്‍ ഫാക്ടറിയിലാണ്.നൂറ് പേര്‍ ഡാന്‍സ് കളിക്കുന്ന ഒരു പാട്ട് സീനിന് വേണ്ടിയുള്ള ഫ്‌ളോര്‍ വരെ ഞങ്ങള്‍ ഉണ്ടാക്കി.അതെങ്ങനെ സംഭവിച്ചു എന്നുള്ളത് എനിക്കൊരു മാജിക് പോലെ തോന്നും. അടുത്ത കാലത്ത് സെറ്റ് കാണാന്‍ ഞാന്‍ വീണ്ടും പോയപ്പോള്‍ ഇതെങ്ങനെ ചെയ്തുവെന്ന് എനിക്ക് തന്നെ അത്ഭുതം തോന്നിപ്പോയി. ഇത്രയും പേര്‍ക്ക് വേണ്ട സെറ്റ് ഞങ്ങള്‍ ഉണ്ടാക്കിയത് 15 ദിവസം കെണ്ടാണ്. ഇപ്പോള്‍ നോക്കുമ്പോള്‍ എല്ലാം ഒരു മാജിക് പോലെ തോന്നും.അത്രയും മികച്ച ടീം എന്റെയൊപ്പം വര്‍ക്ക് ചെയ്തത് കൊണ്ടാണ് എനിക്കത് സാധ്യമായത്'

ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന സിനിമയുടെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് വിനയനാണ്. ചിത്രം തിരുവോണദിനമായ ഇന്ന് തിയ്യേറ്ററുകളില്‍ റിലീസ് ചെയ്തിരിക്കുകയാണ്. സിനിമയില്‍ സിജു വില്‍സണ്‍ ആറാട്ടുപ്പുഴ വേലായുധപ്പണിക്കാരായി എത്തുന്നു. കയദു ലോഹര്‍, ചെമ്പന്‍ വിനോദ്, ഇന്ദ്രന്‍സ്, അനൂപ് മേനോന്‍, സുദേവ് നായര്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റു താരങ്ങള്‍.ഷാജി കുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ വിവേക് ഹര്‍ഷനാണ്. പശ്ചാത്തല സംഗീതം സന്തോഷ് നാരായണന്‍ , സംഗീത സംവിധാനം എം.ജയചന്ദ്രന്‍

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT