Filmy Features

'ആക്ഷനാണ് ആർഡിഎക്സിന്റെ കോർ'; ആദർശ് സുകുമാരൻ അഭിമുഖം

മലയാള സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തുകൊണ്ടും മിമിക്രി വേദികളിൽ കൈയ്യടി നേടിക്കൊണ്ടും പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ആളാണ് ആദർശ് സുകുമാരൻ. അഭിനേതാവിൽ നിന്ന് എഴുത്തുകാരനിലേക്ക് മാറുമ്പോൾ മൂന്ന് ചിത്രങ്ങളാണ് ആദർശിന്റേതായി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. നെയ്മർ, ആർഡിഎക്സ്, കാതൽ. ആദ്യ ചിത്രം നെയ്മർ തിയറ്ററിൽ നിന്നും ഓടിടിയിൽ നിന്നും മികച്ച പ്രതികരണം നേടി, സംവിധായകൻ നഹാസിനും ഷബാസിനുമൊപ്പം തിരക്കഥ രചിച്ച ആർഡിഎക്സ് ഓണച്ചിത്രമായി തിയറ്ററിലെത്തിയിരിക്കുന്നു. ഇനി വരാനുള്ളത് മമ്മൂട്ടി - ജ്യോതിക കൂട്ടുകെട്ടിൽ ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതൽ എന്ന ചിത്രം മാത്രം. ആക്ഷൻ ചിത്രമായി ആർഡിഎക്സ് തിയറ്ററുകളിൽ മികച്ച പ്രതികരണം നേടുമ്പോൾ ആദർശ് സുകുമാരൻ ക്യ സ്റ്റുഡിയോയോട് സംസാരിക്കുന്നു.

ഫാമിലി പാക്ഡായ ആക്ഷൻ സിനിമ..

മലയാളികൾക്ക് എല്ലാകാലത്തും ഇഷ്ടപ്പെടുന്ന ഒരു ചേരുവയാണ് ഫാമിലി ആക്ഷൻ സിനിമകൾ എന്നുള്ളത്. എല്ലാക്കാലത്തും വർക്കാവുന്ന ആ ഒരു ടെംപ്ലേറ്റ് ഈ സിനിമയിൽ ഉപയോ​ഗിച്ചിട്ടുണ്ട്. ഒരു ക്ലീഷേ എലമെന്റിനെ എടുത്തു വച്ചിട്ടുണ്ടെന്നല്ല, പകരം ഒരു ഫാമിലി പാക്ക്ഡായിട്ടുള്ള ആക്ഷൻ ഒറിയന്റഡായ സിനിമയാണ്. ഇതിൽ എല്ലാം വരുന്നുണ്ട്. ഫാമിലി മൊമെന്റ് വരുന്നുണ്ട്, ഇമോഷൻസുണ്ട്, റൊമാൻസുണ്ട്, ഇതിനെക്കാൾ എല്ലാം മേലെ ആക്ഷനുണ്ട്. ഇതിന്റെയെല്ലാം കോറായി വരുന്നത് ആക്ഷനാണ്. എന്നാൽ അതിനെല്ലാത്തിനും ഒരു റീസണും ഉണ്ട്. എന്തുകൊണ്ട് ഒരാൾ മറ്റൊരാളെ തല്ലുന്നു എന്നതൊക്കെ സിനിമയുടെ ബാ​ക് ​ഗ്രൗണ്ടിൽ വരുന്ന കാര്യങ്ങളായിട്ടാണ് അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുള്ളത്. നമുക്ക് മലയാളിക്ക് മിസ്സായി കൊണ്ടിരിക്കുന്ന എന്റർടെയ്മെന്റ് ഫാക്ടേഴ്സ് കൂടുതലായി ആർഡിഎക്സിൽ ഉൾപ്പെടുത്താൻ ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്.

സെമി റിയലസ്റ്റിക്കായ അടി, ഇടി....

1998-2005 കാലഘട്ടങ്ങളിലായി നടക്കുന്ന കഥയാണ് ഇത്. സിനിമയുടെ കോറായിട്ട് വരുന്നത് ആക്ഷനാണ്. എഴുത്തിന്റെ തുടക്കം മുതൽ ആക്ഷൻ സിനിമ എന്ന തരത്തിൽ തന്നെയാണ് ഇത് പ്ലാൻ ചെയ്തിരുന്നത്. അതിന് ശേഷമാണ് ഇതിലേക്ക് ഇമോഷണൽ ഫാക്ടേഴ്സും, റൊമാൻസും, നർമ്മവും ഒക്കെ അറ്റാച്ച് ചെയ്തത്. അടിക്ക് ഒരു കാരണം വേണം. അതിനൊരു അടിത്തറയായാണ് നമ്മൾ ഈ പറഞ്ഞ ഇമോഷൻസ് കൊണ്ടു വരുന്നത്. സിനിമയുടെ വലിയൊരു ഭാ​ഗം കവർ ചെയ്യുന്നത് ഫെെറ്റിലൂടെയാണ്. സെമി റിയലസ്റ്റിക്ക് ഫോർമാറ്റാണത്. മുഴുവനായിട്ടും അമാനുഷികമായ അടികളോ അല്ലെങ്കിൽ മൊത്തത്തിൽ റിയലിസ്റ്റിക്കായിട്ടുള്ള അടിയോ ആണ് ഇതെന്ന് പറയാൻ കഴിയില്ല, രണ്ടിന്റെയും ഇടയിലുള്ള ഒരു ആക്ഷൻ കോറിയോ​ഗ്രാഫിയാണ് ഇതിൽ അൻപറിവ് മാസ്റ്റേഴ്സ് ചെയ്തു തന്നിരിക്കുന്നത്. ഇതിന്റെ എല്ലാത്തിന്റെയും അടിത്തറയായി വരുന്നത് ഇമോഷൻസാണ്.

റോബർട്ട്, ഡൗണി, സേവ്യർ....

റോബർട്ട്, ഡൗണി, സേവ്യർ എന്നാണല്ലോ സിനിമയുടെ പേര് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിൽ റോബർട്ട് എന്ന കഥാപാത്രത്തിന്റെ രണ്ട് കാലഘട്ടം കാണിക്കുന്നുണ്ട്. പതിനെട്ട് മുതൽ ഇരുപത് വയസ്സ് വരെയുള്ള കാലഘട്ടവും പിന്നെ മുപ്പതുകളിലേക്ക് അടുക്കുന്ന ഒരു കാലഘട്ടവും. ആ കഥാപാത്രം ചെയ്യാനായി ആ പ്രായത്തിന് യോജിക്കുന്ന അഭിനേതാക്കൾ മലയാള സിനിമയിൽ വളരെ കുറവാണ്. അങ്ങനെയാണ് ഞങ്ങൾ ഷെയ്നിലേക്ക് എത്തുന്നത്. ഷെയ്ൻ എന്ന ആക്ടർ വളരെ എക്സലെന്റായിട്ടുള്ള ഒരു നടനാണ്. ഡാൻസ് ചെയ്യാനും പാട്ട് പാടാനും തുടങ്ങി എല്ലാ കഴിവുമുള്ള ഒരാളാണ്. ഫെെറ്റിലാണെങ്കിൽ പോലും അയാളുടെ ബോഡി ലാങ്വേജ് എടുത്ത് പറയേണ്ട ഒന്നാണ്. ആ കഴിവുകൾ തന്നെയാണ് ഷെയ്നിലേക്ക് എത്തിച്ചത്. പിന്നെ ആന്റണി എന്ന പറയുന്ന നടന് നമ്മൾ ഇതുവരെ കണ്ടിട്ടുള്ളതിൽ നിന്നും വ്യത്യസ്തമായിട്ടുള്ള ഒരു ലെയറും കൂടി ഈ സിനിമയിൽ കൊടുക്കാൻ ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്. ഒരു ഫാമിലി മാൻ എന്നുള്ള ഒരു ഇമേജിൽ കുറച്ചു കൂടി ഇമോഷണലായിട്ട് കാര്യങ്ങളെ സമീപിക്കുന്ന ഒരു കഥാപാത്രമാണ് ചിത്രത്തിൽ ഡോണി. പെപ്പെയുടെ കരിയറിൽ പെപ്പെ ചെയ്യാത്ത തരത്തിലുള്ള ഒരു കഥാപാത്രമാണ് ഡോണി എന്ന് എനിക്ക് തോന്നുന്നു. തീർച്ചയായും ഇതിൽ ഫെെറ്റ് ഉണ്ട്. ​ഗംഭീരമായി തന്നെ അദ്ദേഹം അത് ചെയ്തിട്ടുമുണ്ട്. എന്നാൽ സ്ഥിരം പെപ്പെ സിനിമകളിൽ നിന്നും കുറച്ചു വഴിമാറി സഞ്ചരിക്കുന്ന ഒരു കഥാപാത്രമാണ് ഡോണി. വ്യക്തിപരമായി എനിക്ക് ഇഷ്ടമുള്ള കഥാപാത്രവും ഡോണിയുടേതാണ്. ഒരുപാട് ഇമോഷണൽ ലെയേഴ്സുള്ള കഥാപാത്രമാണ് അത്. പെപ്പെയുടെ ആക്ടിങ്ങ് കരിയറിൽ ഒരു നടൻ എന്ന നിലയിൽ നല്ല രീതിയിൽ അപ്രീസിയേഷൻ ലഭിക്കാൻ സാധ്യതയുണ്ടെന്ന് പ്രതീക്ഷിക്കുന്നൊരു കഥാപാത്രമാണ് അത്. നീരജിലേക്ക് വരികയാണെങ്കിൽ സേവ്യർ എന്ന ക്യാരക്ടറിന് വേണ്ടി നീ​രജ് എടുത്തിരിക്കുന്ന എഫർട്ട് വളരെ വലുതാണ്. ഇവിടുത്തെ സൂപ്പർ താരങ്ങൾ എടുക്കുന്നു എന്ന് പറയുന്ന തരത്തിലുള്ള എഫർട്ട് തന്നെ നീ​രജും ചെയ്തിട്ടുണ്ട്. നഞ്ചക്ക് എന്ന് പറയുന്ന മാർഷൽ ആർട്ട്സിന്റെ സാധനം ഉപയോ​ഗിക്കുന്നത് വളരെ റെയറായിട്ടുള്ള ആർക്കരാണ്. ഏറ്റവും അടിപൊളിയായിട്ട് ചെയ്യാൻ കഴിയുന്ന ആളുകൾക്ക് മാത്രമേ അത് ഉപയോ​ഗിക്കാൻ കഴിയുള്ളൂ. ഒരു ഷോർട്ട് പിരീഡ് കൊണ്ട് നമ്മൾ സിനിമയിൽ കാണാൻ പോകുന്ന, ട്രെയിലറിലൊക്കെ കണ്ട ആ ഒരു രീതിയിലേക്ക് വളരെ ​ഗംഭീരമായിട്ട് അത് ചെയ്യാനുള്ള എഫർട്ട് അദ്ദേഹം എടുത്തിട്ടുണ്ട്. നീരജിന്റെ ഒരുപാട് കോമഡി കഥാപാത്രങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. അയാൾ മുമ്പ് ചെയ്തിട്ടുള്ള സിനിമകളുടെ ഇന്ഫ്ലുവൻസും സേവ്യറിലേക്ക് വരുമ്പോൾ ഉണ്ട്. ആക്ഷൻ സീക്വന്ഡസുകളിൽ അദ്ദേഹം നമ്മളെ അതിശപ്പിച്ചിട്ടുണ്ട്. പ്രതീക്ഷിച്ചതിലും മേലെ മൂന്ന് പേരും നമുക്ക് തന്നിട്ടുണ്ട്.

എഴുത്തിലെ കെമസ്ട്രി

പോൾസൺ എന്റെ ബാ​ല്യകാല സുഹൃത്താണ്. ഷബാസ്, നഹാസ് ഒക്കെ ഞാൻ സിനിമയിലേക്ക് വന്ന കാലം മുതൽ എനിക്ക് അറിയാവുന്ന സുഹൃത്തുക്കളാണ്. അതുകൊണ്ട് തന്നെ എഴുത്തിൽ ഞങ്ങൾ തമ്മിലുള്ള കെമസ്ട്രി നേരത്തെ വർക്ക് ഔട്ട് ആയിട്ടുള്ളതാണ്. ഇങ്ങനെ ഒരു സിനിമ പ്ലാൻ ചെയ്തപ്പോൾ നഹാസാണ് എന്നെ വിളിച്ചത്. ആ സമയത്ത് ഞാൻ നെയ്മർ എന്ന സിനിമയുടെ എഴുത്തിലായിരുന്നു. ഇങ്ങനെ ഒരു പരിപാടി ഉണ്ട്, നമുക്ക് ഇത് ചെയ്യണം നീ എഴുതാമോ എന്ന് ചോദിച്ചു. ആ സമയത്ത് എനിക്ക് ഒരു കോമേർഷ്യൽ ഒരു സിനിമ എനിക്ക് ചെയ്യണം എന്നുണ്ടായിരുന്നു. ഒപ്പം നഹാസ് എന്ന ഡയറക്ടറിൽ എനിക്കുള്ള വിശ്വാസം, വളരെ ടാലന്റഡായ ഒരാളാണ് അദ്ദേഹം. ഇതിനെക്കാൾ എല്ലാം മേലെ മലയാള സിനിമയിലെ നല്ല പ്രൊഡ്യൂസേഴ്സിൽ ഒരാളായ സോഫിയ പോളിനൊപ്പം ഒപ്പം വർക്ക് ചെയ്യാൻ കിട്ടിയ അവസരമായിട്ട് കൂടിയാണ് എനിക്ക് തോന്നിയത്. പിന്നെ പോൾസണുമായിട്ടുള്ള അതേ കെമസ്ട്രി എനിക്ക് ഷബാസുമായിട്ടും വർക്കായിട്ടുണ്ട്.

നെയ്മറിന്റെ ഓടിടി റെസ്പോൺസ്..

തിയറ്ററിൽ നിന്ന് കിട്ടിയ റിവ്യൂസിനെക്കാൾ കൂടുതലാണ് നമുക്ക് ഒരോ ദിവസവും ഒടിടിയിൽ നിന്നും ലഭിക്കുന്നത്. വളരെ സന്തോഷമുണ്ട്. നെയ്മർ ഒടിടി റിലീസായിട്ട് രണ്ടാഴ്ച കഴിഞ്ഞു. അതിന് ശേഷം എനിക്ക് ഒരുപാട് ഫാമിലീസിൽ നിന്നും കുഞ്ഞുങ്ങളിൽ നിന്നും നല്ല അഭിപ്രായം ലഭിക്കുന്നുണ്ട്. ഈ സിനിമ കണ്ട രണ്ട് പട്ടികളുടെ റിയാക്ഷൻ ഒക്കെ ഞാൻ കണ്ടിരുന്നു. നെയ്മറിനെ പാക്ക് ചെയ്യുന്ന ഒരു സ്ക്വീൻസ് ഉണ്ട് സിനിമയിൽ. ഒരു വീട്ടിൽ രണ്ട് പട്ടിയുണ്ട്. ഷിറ്റ്സു എന്ന് പറയുന്ന ഒരു ബ്രീഡും ലാബും. ഇവരിത് കണ്ടിട്ട് തലയൊക്കെ വച്ച് ഇങ്ങനെ നോക്കി ദയനീയമായി കിടക്കുന്നുണ്ട്. ഷിറ്റ്സു ഇത് കണ്ടിട്ട് പുറത്ത് നിന്ന് എഴുന്നേറ്റ് ഓടി ടിവിടെ മോലെക്ക് ചാടുന്ന ഒരു വീഡിയോ ആണത്. അത് ഏറ്റവും വലിയ അം​ഗീകാരങ്ങളിലൊന്നാണ്. പിന്നെ ഉറപ്പായിട്ടും കുഞ്ഞുങ്ങള്‌‍ ഒരുപാട് നമ്മുടെ അടുത്ത് അഭിപ്രായം പറയുന്നുണ്ട്. യൂത്തിനെക്കാൾ കൂടുതൽ കുട്ടികൾ ഒക്കെ നമ്മുടെ പടങ്ങൾ ഏറ്റെടുക്കുന്നു എന്ന് പറഞ്ഞു കഴിഞ്ഞാൽ ഇന്നത്തെക്കാലത്ത് അത്തരത്തിലുള്ള സിനിമകൾ വളെരെ കുറവാണല്ലോ. ഒരു കാലത്ത് ദിലീപേട്ടൻ ഒക്കെ ചെയ്തു കൊണ്ടിരുന്ന അങ്ങനത്തെ ഒരു കാറ്റ​ഗറി ഓഫ് സിനിമകൾ ഇവിടെയുണ്ടായിരുന്നു. ഇപ്പോ അത്തരത്തിലുള്ള സിനിമകൾ നമുക്ക് കുറവാണ്.

കാതൽ എന്ന പ്രതീക്ഷ..

കാതലിന്റെ വിശേഷത്തിനായി ഞങ്ങൾ അണിയറ പ്രവർത്തകർ മുഴുവൻ കാത്തിരിക്കുകയാണ്. മമ്മൂക്കയുടെ അടുത്ത് നിന്നും ഇതുവരെ പ്രോപ്പറായ ഒരു ഡിസിഷൻ ഇതുവരെ വന്നിട്ടില്ല. ഉടനെ തന്നെ ഉണ്ടാവും എന്ന പ്രതീക്ഷയിലാണ് ‍ഞങ്ങൾ. സത്യസന്ധമായി പറയുകയാണെങ്കിൽ ഞങ്ങൾക്കും അതിന്റെ അപേഡേറ്റ്സ് ഒന്നുമറിയില്ല. കാതലിൻെറ എല്ലാതരത്തിലുമുള്ള ജോലികളും കംപ്ലീറ്റാക്കിയതാണ്. വളരെ നല്ലൊരു വരവിനായ് കാത്തിരിക്കുന്നു. വലിയ താമസങ്ങളില്ലാതെ കാതലിന്റെ വരവ് പ്രതീക്ഷിക്കാം.

'കാരവാനിലേക്ക് കയറി നോക്കിയപ്പോൾ പുകപടലങ്ങൾക്കുള്ളിൽ ഇരിക്കുന്ന ആ നടനെയാണ് കണ്ടത്'; സിനിമയിലെ ലഹരി ഉപയോ​ഗത്തെക്കുറിച്ച് ഭാ​ഗ്യലക്ഷ്മി

'ഞാൻ സിനിമ കാണുന്നത് നിർത്തിയിട്ട് ഏഴ് വർഷത്തോളമായി, സിനിമയല്ല സീരീസാണ് എനിക്ക് ഇഷ്ടം'; സുഹാസിനി മണിരത്നം

ചില ക്ലാസിക് സിനിമകൾ ക്ലാസിക്കായി തന്നെ നിലനിൽക്കണം, അവയുടെ റീമേക്കിനോട് താല്പര്യമില്ല; റഹ്മാൻ

'പണി മികച്ച ചിത്രം, ടീമിനൊപ്പം പ്രവർത്തിക്കാനായതിൽ‌ അഭിമാനം'; ജോജു ജോർജിന്റെ ആദ്യ സംവിധാന ചിത്രത്തെ അഭിനന്ദിച്ച് സന്തോഷ് നാരായണൻ

ഡോ.സരിന്‍ ഇടതുപക്ഷത്തേക്ക്, അനില്‍ ആന്റണി പോയത് ബിജെപിയിലേക്ക്; കൂടുമാറിയ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ അധ്യക്ഷന്‍മാര്‍

SCROLL FOR NEXT