Film Talks

'ഉള്ളൊഴുക്കിലെ സ്ത്രീകളെ മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു' ; എഴുത്ത് ഒരിക്കലും എളുപ്പമായി തോന്നിയിട്ടില്ലെന്ന് ക്രിസ്റ്റോ ടോമി

ഉള്ളൊഴുക്ക് എന്ന സിനിമയിലെ സ്ത്രീകളെ മനസ്സിലാക്കാൻ കുറച്ച് ബുദ്ധിമുട്ടായിരുന്നു എന്ന് സംവിധായകൻ ക്രിസ്റ്റോ ടോമി. വളരെ എക്സ്ട്രാഓർഡിനറി ആയൊരു അവസ്ഥയിലാണ് അവർ പെട്ട് പോകുന്നത്. അവിടെ എങ്ങനെ അഞ്ജുവിനെ പോലെയോ ലീലാമ്മയോ പോലൊരു ആൾ റിയാക്ട് ചെയ്യുമെന്ന് കണ്ടുപിടിച്ചത് എനിക്ക് കുറച്ച് കോംപ്ലിക്കേറ്റഡ് ആയിരുന്നു. ഒരുപാട് നാളെടുത്തു അത് കണ്ടെത്താൻ. എന്റെ സിനിമകളിൽ നേരത്തെ തന്നെ ഒരുപാട് ഫീമെയിൽ കഥാപാത്രങ്ങൾ ഭാഗമായിട്ടുണ്ട്. അത് ഞാൻ ചെയ്യുന്നൊരു കാര്യം തന്നെയാണെന്നും ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ ക്രിസ്റ്റോ ടോമി പറഞ്ഞു.

ക്രിസ്റ്റോ ടോമി പറഞ്ഞത് :

എനിക്ക് എഴുത്ത് ഒരിക്കലും ഈസി ആയി തോന്നിയിട്ടില്ല. മെയിൽ കഥാപാത്രങ്ങൾ എഴുതിയാലും ഫീമെയിൽ കഥാപാത്രങ്ങൾ എഴുതിയാലും അതുകൊണ്ട് അത് എളുപ്പമാകുമെന്ന് ഞാൻ കരുതുന്നില്ല. എന്റെ സിനിമകളിൽ നേരത്തെ തന്നെ ഒരുപാട് ഫീമെയിൽ കഥാപാത്രങ്ങൾ ഭാഗമായിട്ടുണ്ട്. അത് ഞാൻ ചെയ്യുന്നൊരു കാര്യം തന്നെയാണ്. ഈ സിനിമയിൽ ഈ സ്ത്രീകളെ മനസ്സിലാക്കാൻ കുറച്ച് ബുദ്ധിമുട്ടായിരുന്നു. കാരണം വളരെ എക്സ്ട്രാഓർഡിനറി ആയൊരു അവസ്ഥയിലാണ് അവർ പെട്ട് പോകുന്നത്. അവിടെ എങ്ങനെ അഞ്ജുവിനെ പോലെയോ ലീലാമ്മയോ പോലൊരു ആൾ റിയാക്ട് ചെയ്യുമെന്ന് കണ്ടുപിടിച്ചത് എനിക്ക് കുറച്ച് കോംപ്ലിക്കേറ്റഡ് ആയിരുന്നു. ഒരുപാട് നാളെടുത്തു അത് കണ്ടെത്താൻ. ചിലപ്പോഴൊക്കെ ഈ അഞ്ജുവിന്റെ കഥാപാത്രത്തെ കിട്ടുന്നില്ലല്ലോ എന്നുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാവും. എഴുതി എഴുതി ആണ് അവരിലേക്ക് നമ്മളെത്തിയത്.

കുട്ടനാട്ടിൽ താമസിക്കുന്ന ഒരു കുടുബത്തിൽ നടക്കുന്ന മരണവും തുടർന്ന് ആ കുടുംബത്തിൽ ചുരുളഴിയുന്ന രഹസ്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് ട്രെയ്ലറിൽ നിന്ന് ലഭിക്കുന്ന സൂചന. റോണി സ്ക്രൂവാലയും ഹണി തെഹറാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആര്‍എസ്‌വിപിയുടെയും മക്ഗഫിന്‍ പിക്ചേഴ്സിന്റെ ബാനറുകളില്‍ നിർ‍മിക്കുന്ന ഉള്ളൊഴുക്കിന്റെ സഹനിര്‍മാണം റെവറി എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ സഞ്ജീവ് കുമാര്‍ നായര്‍ നിര്‍വഹിക്കുന്നത്. ചിത്രം ജൂൺ 21 ന് തിയറ്ററുകളിലെത്തും.

സൗജന്യ കോക്ലിയർ ശസ്ത്രക്രിയയും 10 പേർക്ക് ശ്രവണസഹായിയും 100 പേ‍ർക്ക് ഇഎന്‍ടി പരിശോധനയും നല്കാന്‍ അസന്‍റ്

ഷാ‍‍ർജ പുസ്തകോത്സവം: ഇത്തവണ സന്ദ‍ർശക‍ർ 10 ലക്ഷത്തിലധികം, ഏറെയും ഇന്ത്യാക്കാർ

ഷാർജ പുസ്തകോത്സവം: മലയാളത്തിലെ ബെസ്റ്റ് സെല്ലർ റാം c/o ആനന്ദി

വിഴിഞ്ഞം-കൊല്ലം-പുനലൂര്‍ വ്യാവസായിക സാമ്പത്തിക വളര്‍ച്ചാ മുനമ്പ്: കിഫ്ബി പദ്ധതി പ്രഖ്യാപിച്ചു

രാജ് ബി ഷെട്ടിയും അപർണ ബാലമുരളിയും പ്രധാന വേഷങ്ങളിൽ; "രുധിരം" ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി

SCROLL FOR NEXT