Film Talks

കഥയ്ക്ക് ആവശ്യമില്ലെങ്കിൽ സ്ത്രീ കഥാപാത്രങ്ങളെ കുത്തിത്തിരുകേണ്ടതില്ല എന്ന് കനി കുസൃതി

ആവേശം കണ്ടപ്പോൾ അതേപോലെ ഇടിച്ചുനിൽക്കുന്ന ഒരു സ്ത്രീകഥാപാത്രം ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിയിരുന്നു എന്ന് കനി കുസൃതി. ആവേശത്തിന് രണ്ടാം ഭാഗം ഉണ്ടായാൽ, ഒരു സ്ത്രീ വന്നാൽ എങ്ങനെയുണ്ടാകുമെന്നും, ആർക്ക് അത് പെർഫോം ചെയ്യാൻ സാധിക്കുമെന്നും എല്ലാം ചിന്തിച്ചിരുന്നു എന്നും കനി പറയുന്നു. എങ്കിലും കഥ ആവശ്യപ്പെടുന്നില്ലെങ്കിൽ സ്ത്രീ കഥാപാത്രത്തെ കുത്തിത്തിരുകി കയറ്റണം എന്ന് താൻ വിശ്വസിക്കുന്നില്ല എന്ന് കനി ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പക്ഷെ വർഷത്തിൽ ഇരുനൂറോളം സിനിമകൾ ഇറങ്ങുന്ന ഒരിടത്ത് രസകരമായ സ്ത്രീകഥാപാത്രങ്ങൾ വരുന്നില്ല എന്നത് ആശങ്കാജനകമാണെന്നും കനി കൂട്ടിച്ചേർത്തു.

കനി കുസൃതി പറഞ്ഞത്;

ആവേശം കണ്ടപ്പോഴും ഇതിൽ ഇതുപോലെ ഇടിച്ചു നിൽക്കുന്ന സ്ത്രീകഥാപാത്രം ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിയിരുന്നു. നമുക്ക് കൊതി വരുമല്ലോ അത് കാണാൻ. അല്ലെങ്കിൽ ഒരു പാർട്ട് 2 ഉണ്ടായിരുന്നെങ്കിൽ, ആരെങ്കിലും ഇറങ്ങി വന്നാൽ എന്ത് രസമായിരിക്കും, അങ്ങനെ ആർക്ക് പെർഫോം ചെയ്യാൻ പറ്റും എന്നൊക്കെ ഞാൻ ആലോചിച്ചിട്ടുണ്ട്. പക്ഷെ ആ കഥയ്ക്ക് അങ്ങനൊരു കഥാപാത്രം ആവശ്യമില്ലെങ്കിൽ കുത്തിത്തിരുകി കയറ്റേണ്ട ആവശ്യമില്ല. പക്ഷെ ഇവിടെ ഒരു വർഷം ഇരുനൂറോളം സിനിമകൾ ഇറങ്ങുന്നുണ്ട്. അങ്ങനെ ഉള്ള ഒരു സ്ഥലത്ത് രസകരമായ സ്ത്രീകഥാപാത്രങ്ങൾ വരുന്നില്ലെങ്കിൽ, അത് അങ്ങനെയുള്ള കഥകൾ ഇല്ലാത്തത് കൊണ്ടാണോ, അതോ കഥകളുണ്ട് പക്ഷെ നിർമ്മാതാക്കളെ കിട്ടാത്തത് കൊണ്ടാണോ..?

കഴിഞ്ഞ ഒരു അഞ്ചു വർഷത്തിനുള്ളതിൽ ഇറങ്ങിയ ഇവിടെ ഹിറ്റ് ആയ ഒരു സിനിമ ശരിക്കും ഉർവശി മാമിന് വേണ്ടി എഴുതിയതാണെന്നും, പക്ഷെ നിർമ്മാതാവിനെ കിട്ടാതെ ഒരു പുരുഷ കഥാപാത്രമാണ് ചെയ്തത് എന്നും കേട്ടിട്ടുണ്ട്. വാസ്തവമാണോ എന്നറിയാത്തത് കൊണ്ട് ഞാൻ പേരൊന്നും പറയുന്നില്ല.

ഞാൻ ഏറ്റവും മിസ്സ് ചെയ്യുന്നത് എഴുപതുകളിലും, എൺപതുകളിലും, തൊണ്ണൂറുകളിലും, ഹ്യൂമറസ് എന്ന് പറയുന്ന ഒരു സ്ഥലമുണ്ടായിരുന്നു. ഒന്നാമത് മലയാളികൾ തമാശ പറയുന്ന മനുഷ്യരാണ്. അത് സ്ത്രീകൾക്കും ഇവിടെ ഉള്ളത് തന്നെയാണ്. ഫിലോമിന, മീന, ഉർവശി മാം, കൽപ്പന, കെപിഎസി ലളിത, സുകുമാരി ഇവർക്കൊക്കെ പെർഫോമൻസ് സാധ്യതകൾ ഒരുപാട് കൊടുത്ത ഒരുപാട് സിനിമകൾ ഉണ്ട്. ഇപ്പോഴത്തെ അഭിനേതാക്കൾക്ക് അത് കിട്ടുന്നില്ലല്ലോ എന്ന് തോന്നിയിട്ടുണ്ട്.
കനി കുസൃതി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT