Film Talks

ഇതില്‍ ശരി തെറ്റുകളില്ല; നിങ്ങള്‍ക്കെന്താണോ തോന്നിയത്, അതാണ് അതിന്റെ അര്‍ത്ഥം; വായനക്കാരുടെ സംശയങ്ങൾക്ക് മറുപടിയുമായി വിസ്മയ മോഹൻലാൽ

നടൻ മോഹൻലാലിന്റെ മകൾ വിസ്മയ എഴുതിയ 'ഗ്രെയ്ന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്' എന്ന പുസ്തകത്തെ കുറിച്ചുള്ള വായനക്കാരുടെ സംശയങ്ങൾക്ക് മറുപടിയുമായി എഴുത്തുകാരി. തന്റെ എഴുത്തിലൂടെ വായനക്കാർ അവരുടേതായ വ്യാഖ്യാനം കണ്ടെത്തണമെന്നും ഇതിൽ ശരി തെറ്റുകളില്ല, എല്ലാം സബ്ജെക്റ്റീവ് ആണെന്നും വിസ്മയ സോഷ്യൽ മീഡിയയിൽ കുറിച്ചു. വായനക്കാർക്ക് എന്താണോ പുസ്തകത്തിൽ നിന്നും മനസ്സിലായത് അതാണ് അതിന്റെ അര്‍ത്ഥം. വായനക്കാര്‍ അവരവരുടേതായ വ്യാഖ്യാനം കണ്ടെത്തണമെന്നാണ് തന്റെ ആഗ്രഹമെന്നും വിസ്മയ കുറിച്ചു

വിസ്മയയുടെ വാക്കുകൾ:

ഗ്രെയ്ന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് എന്ന പുസ്തകം ജൂലൈ 31 വരെ ഓഫറിൽ വിൽക്കുന്നുണ്ട്, ഓഗസ്റ്റ് മുതൽ പുസ്തകം അന്താരാഷ്ട്ര തലത്തിൽ ലഭ്യമാകും.വർഷങ്ങളായി എന്റെ കൈയ്യിലുള്ള ഒരു സ്കെച് ബുക്കിലെ വരകളും വാക്കുകളുമാണ് ഗ്രെയ്ന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് എന്ന പുസ്തകം. അതിൽ എനിക്ക് ഇഷ്ടപ്പെട്ടതും ഇഷ്ടപ്പെടാത്തതുമായ നിമിഷങ്ങൾ ഉണ്ട്, പക്ഷേ അവയെല്ലാം എന്റെയും എന്റെ അനുഭവത്തിന്റെയും ഭാഗമാണ്. ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ പലതും നാടകീയമായി തോന്നുന്നുണ്ടെങ്കിലും, ആ സമയത്തുള്ള എന്റെ വികാരങ്ങൾ സത്യസന്ധമായി ഞാൻ പകർത്തുകയായിരുന്നു.

എന്റെ കവിതകളില്‍ ഞാന്‍ എന്താണ് ഉദ്ദേശിച്ചതെന്ന് പലരും ചോദിക്കാറുണ്ട്. എന്റെ എഴുത്തിൽ നിന്നും അവര്‍ക്ക് മനസ്സിലായതിനെ കുറിച്ച് ഞാൻ തിരിച്ചും ചോദിക്കാറുണ്ട്. എന്റെ കവിതകളെ കുറിച്ചുള്ള അവരുടെ വ്യാഖ്യാനങ്ങൾ കേൾക്കുന്നത് ഏറെ കൗതുകകരമാണ്.

എന്റെ കവിതകളിൽ എന്താണ് ഉദ്ദേശിച്ചതെന്ന് എനിക്കറിയാം. എന്നാൽ നിങ്ങള്‍ക്കെന്താണോ തോന്നിയത്, അതാണ് അതിന്റെ അര്‍ത്ഥം. വായനക്കാര്‍ അവരവരുടേതായ വ്യാഖ്യാനം കണ്ടെത്തണമെന്നാണ് എന്റെ ആഗ്രഹം. ഇതില്‍ ശരി തെറ്റുകളില്ല, എല്ലാം സബ്ജെക്റ്റീവ് ആണ്.

അതുതന്നെയാണ് കലയെ സംബന്ധിച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഘടകവും. ഒരേ കാര്യത്തെ നോക്കുന്ന രണ്ട് ആളുകൾക്ക് അവരുടെ വീക്ഷണകോണിൽ നിന്നും വ്യത്യസ്തമായ അര്‍ത്ഥമായിരിക്കും ലഭിക്കുക; അത് മനോഹരമാണെന്ന് ഞാൻ കരുതുന്നു. എന്റെ എഴുത്തോ കലയോ എന്റേത് മാത്രമല്ല അത് നിങ്ങളുടേത് കൂടിയാണ്.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT