Film Talks

‘ആ സംവിധായകന്‍ മുറിയിലേക്ക് പോകാമെന്ന് നിര്‍ബന്ധം പിടിച്ചുകൊണ്ടിരുന്നു’; കാസ്റ്റിങ്ങ് കൗച്ചിനെക്കുറിച്ച് തുറന്നു പറഞ്ഞ് വിദ്യാ ബാലന്‍

THE CUE

സിനിമയില്‍ അവസരം തേടിക്കൊണ്ടിരുന്ന തുടക്കകാലത്ത് ഉണ്ടായ കാസ്റ്റിങ്ങ് കൗച്ചിനെക്കുറിച്ച് തുറന്നു പറഞ്ഞ് ബോളിവുഡ് താരം വിദ്യാബാലന്‍. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ആദ്യകാലത്ത് അവസരങ്ങള്‍ക്കായി ശ്രമിക്കുന്ന സമയത്ത് നേരിട്ട ബോഡിഷേമിങ്ങിനെക്കുറിച്ചും കാസ്റ്റിങ്ങ് കൗച്ചിനെക്കുറിച്ചുമുള്ള താരത്തിന്റെ പ്രതികരണം.

ചെന്നെയില്‍ ഒരു പരസ്യ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി എത്തിയപ്പോള്‍ ഒരു സംവിധായകന്‍ എന്നെ കാണാന്‍ വന്നു. ഞാനപ്പോള്‍ കോഫി ഷോപ്പിലിരുന്ന് സംസാരിക്കാമെന്ന് പറഞ്ഞെങ്കിലും അയാള്‍ എന്റെ റൂമില്‍ പോകാമെന്ന് പറഞ്ഞുകൊണ്ടിരുന്നു. ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടെന്ന് പറഞ്ഞുകൊണ്ടായിരുന്നു അയാള്‍ നിര്‍ബന്ധം പിടിച്ചത്. റൂമിന്റെ വാതില്‍ തുറന്നിട്ടുകൊണ്ടാണ് ഞാന്‍ സംസാരിച്ചത്. അതോടെ അയാള്‍ അഞ്ചു മിനിറ്റ് കൊണ്ട് പോയി. ഇന്ന് കാസ്റ്റിങ്ങ് കൗച്ചിനെ പറ്റി സംസാരിക്കുമ്പോള്‍ ആ സംഭവം ഓര്‍മ വരുന്നു.
വിദ്യാ ബാലന്‍

കരിയറിന്റെ തുടക്കത്തില്‍ നിര്‍മാതാക്കളില്‍ നിന്നും സംവിധായകരില്‍ നിന്നുമെല്ലാം നേരിട്ട ബോഡിഷെമിങ്ങ് അടക്കമുള്ള അപമാനങ്ങളെക്കുറിച്ചും വിദ്യ അഭിമുഖത്തില്‍ പറയുന്നുണ്ട്. ഒരുപാട് ചിത്രങ്ങളില്‍ നായികയായി പരിഗണിച്ചിരുന്നുവെങ്കിലും അവസാനനിമിഷങ്ങളില്‍ മാറ്റി. ചിലതില്‍ നിന്ന് ഷൂട്ട് തുടങ്ങിയതിന് ശേഷം മാറ്റിയിരുന്നു. ഷൂട്ട് ചെയ്ത രംഗങ്ങള്‍ തന്റെ മാതാപിതാക്കളെ കാണിച്ച് തന്നെ കണ്ടാല്‍ ഒരു നായികയെ പോലെ ഉണ്ടോയെന്നും ഒരിക്കല്‍ നിര്‍മാതാവ് ചോദിച്ചിരുന്നുവെന്നും വിദ്യ പറയുന്നു.

അക്ഷയ് കുമാര്‍ നായകനായ മിഷന്‍ മംഗളാണ് വിദ്യ നായികയായ പുതിയ ചിത്രം. ഇന്ദിരാഗാന്ധിയുടെ ജീവിതം പറയുന്ന വെബ്‌സീരീസും ഗണിതശാസ്ത്രഞ്ജ ശകുന്തളാദേവിയുടെ ബയോപ്പിക്കും വിദ്യയുടെതായി അണിയറയില്‍ ഒരുങ്ങുകയാണ്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT