Film Talks

'ഒരു അന്വേഷണത്തിന്റെ തുടക്ക'ത്തിലേ എന്റെ കഥാപാത്രം ഉഗ്രനാണ്, എന്നാൽ അതൊരു പോലീസ് വേഷമല്ല: സിനിമയുടെ വിശേഷങ്ങളുമായി വാണി വിശ്വനാഥ്‌

ഒരിടവേളയ്ക്ക് ശേഷം വാണി വിശ്വനാഥ്‌ മലയാള സിനിമയിലേക്ക് തിരിച്ചു വരവിന് ഒരുങ്ങുകയാണ്. എം എ നിഷാദ് സംവിധാനം ചെയ്യുന്ന ഒരു അന്വേഷണത്തിന്റെ തുടക്കം എന്ന ചിത്രത്തിലൂടെയാണ് വാണി വിശ്വനാഥ്‌ വീണ്ടും പ്രേക്ഷകരിലേക്കെത്തുന്നത്. നവംബർ 8 ന് സിനിമ തിയറ്ററിൽ എത്താനിരിക്കെ ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് നടി. സംവിധായകൻ എം എ നിഷാദിന്റെ പിതാവിന്റെ കേസ് ഡയറിയിൽ നിന്നെടുത്ത ഒരു തൂവലാണ് 'ഒരു അന്വേഷണത്തിന്റെ തുടക്കം' എന്ന സിനിമ. എഴുത്ത് ജോലികൾ എല്ലാം പൂർത്തിയായതിന് ശേഷമാണ് സിനിമയിലെ കഥാപാത്രത്തിന് വേണ്ടി തന്നെ വിളിക്കുന്നത്. പടത്തിൽ മുഴുവൻ ഉള്ളതിനേക്കാളും ഉഗ്രൻ വേഷം തന്നെയാകും സിനിമയിൽ താൻ അവതരിപ്പിക്കുന്നത്. പോലീസ് സ്റ്റോറിയാണെങ്കിലും സിനിമയിൽ പോലീസ് കഥാപാത്രമല്ല ചെയ്യുന്നതെന്ന് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ വാണി വിശ്വനാഥ്‌ പറഞ്ഞു.

വാണി വിശ്വനാഥ്‌ പറഞ്ഞത്:

സംവിധായകൻ എം എ നിഷാദിന്റെ പിതാവിന്റെ കേസ് ഡയറിയിൽ നിന്നെടുത്ത ഒരു തൂവലാണ് 'ഒരു അന്വേഷണത്തിന്റെ തുടക്കം' എന്ന സിനിമ. എഴുത്ത് ജോലികൾ എല്ലാം പൂർത്തിയായതിന് ശേഷമാണ് സിനിമയിലെ കഥാപാത്രത്തിന് വേണ്ടി എന്നെ വിളിക്കുന്നത്. ഞാൻ ചെയ്യണോ എന്നാണ് ഞാൻ അവരോടു ചോദിച്ചത്. കാരണം റൈഫിൾ ക്ലബ്, ആസാദി എന്നീ ചിത്രങ്ങൾ ഞാനിപ്പോൾ ചെയ്തുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഈ കഥാപാത്രം ചെയ്യണോ എന്നതായിരുന്നു എന്റെ ചോദ്യം. അപ്പോൾ എം എ നിഷാദ് എന്റെ അടുത്ത് വന്ന് കഥാപാത്രത്തെ കുറിച്ച് പറഞ്ഞു. ഒരുപക്ഷെ പടത്തിൽ മുഴുവൻ ഉള്ളതിനേക്കാളും ഉഗ്രൻ വേഷം തന്നെയാകും അത്. 'ഒരു അന്വേഷണത്തിന്റെ തുടക്കത്തിലാണ് തിരിച്ചു വരവിൽ എന്നെ ആദ്യമായി മലയാളി പ്രേക്ഷകർ കാണാൻ പോകുന്നത്. നല്ലൊരു കഥാപാത്രം തന്നെയായിരിക്കും സിനിമയിലേത്.

എല്ലാ സിനിമ ചെയ്യുമ്പോഴും എന്തെങ്കിലും പുതിയതായി കൊണ്ടുവരണം എന്ന് തന്നെയാണ് ആഗ്രഹിക്കുന്നത്. വാണി എന്ന് പറയുമ്പോൾ പ്രേക്ഷകർക്ക് ഇഷ്ടമുള്ള കുറച്ചു കാര്യങ്ങളുണ്ട്. അതെല്ലാം ഈ സിനിമയിൽ ഉൾക്കൊള്ളിക്കാൻ ശ്രമിച്ചിട്ടുണ്ട്. സസ്‌പെൻഷനിൽ ഉള്ള ഒരു പോലീസ് ഓഫീസറെയാണ് ആസാദിയിൽ അവതരിപ്പിക്കുന്നത്. റൈഫിൾ ക്ലബിൽ തോക്കുകൾ കൊണ്ടുള്ള സംഭവമാണ്. ഒരു അന്വേഷണത്തിന്റെ തുടക്കം ഒരു പോലീസ് സ്റ്റോറിയാണ്. പക്ഷെ അതിൽ പോലീസ് അല്ല എന്നുള്ളതാണ് പ്രത്യേകത. പക്ഷെ പോലീസ് കഥാപാത്രത്തോളം തന്നെ വാല്യൂ ഉള്ള കഥാപാത്രമാണ്.

'ജോലിയുടെ ഭാഗമായാണ് ഞാൻ സിക്സ് പാക്ക് ബിൽഡ് ചെയ്യുന്നത്, ആരോഗ്യം മറന്ന് ആരും അങ്ങനെ ചെയ്യരുത്': സൂര്യ

ജെറ്റ് എയര്‍വേയ്‌സ് ഇനിയില്ല, അന്ത്യം കുറിച്ച് സുപ്രീം കോടതി വിധി; എന്താണ് ജെറ്റ് എയര്‍വേയ്‌സിന് സംഭവിച്ചത്?

'മലയാള സിനിമ കണ്ടിട്ടില്ലാത്ത തരത്തിലുള്ള കഥയും അനുഭവവുമായിരിക്കും ഈ സിനിമ'; മമ്മൂട്ടി- മോഹൻലാൽ ചിത്രത്തെക്കുറിച്ച് കുഞ്ചാക്കോ ബോബൻ

'സ്‌കൂൾ ഡ്രോപ്പൗട്ടായ വ്യക്തിയാണ് അദ്ദേഹം, എങ്കിലും 8 ഭാഷകൾ സംസാരിക്കും'; കമൽ ഹാസന് പിറന്നാൾ ആശംസകളുമായി സൂര്യ

ഇതായിരുന്നില്ല 'ദിൽ സേ'യുടെ യഥാർത്ഥ ക്ലൈമാക്സ്; ചിത്രത്തിനായി മണിരത്നം ആദ്യം തീരുമാനിച്ച ക്ലൈമാക്സിനെക്കുറിച്ച് മനീഷ കൊയ്‌രാള

SCROLL FOR NEXT