Film Talks

‘ഒരുപാട് സ്ട്രഗിള്‍ ചെയ്തു’; മമ്മൂട്ടിയുടെ നായികാവേഷം ഏറെ നാളത്തെ കാത്തിരിപ്പിന്റെ ഫലമെന്ന് വന്ദിത മനോഹരന്‍ 

THE CUE

രമേഷ് പിഷാരടിയുടെ മമ്മൂട്ടി ചിത്രം ഗാനഗന്ധര്‍വന്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. മമ്മൂട്ടി, കലാസദന്‍ ഉല്ലാസ് എന്ന ഗായകനായി എത്തുന്ന ചിത്രത്തില്‍ വന്ദിത മനോഹരനാണ് നായിക വേഷത്തില്‍. ആദ്യ നായികാ റോളില്‍ തന്നെ മമ്മൂട്ടിയ്ക്കൊപ്പം സ്‌ക്രീന്‍ സ്പേസ് പങ്കുവെയ്ക്കാനായതിന്റെ സന്തോഷത്തിലാണ് നടി. കുറേ നാളുകളായി നല്ലൊരു അവസരത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്ന വന്ദിത, ഓഡിഷനിലൂടെയാണ് ഗാനഗന്ധര്‍വനിലെത്തുന്നത്.

എപ്പോഴും ഫ്രണ്ട്‌ലിയാണ് മമ്മൂക്ക

മമ്മൂക്കയെ പോലുള്ള ഒരു മഹാനടന്റെ കൂടെ ഒരു ചെറിയ റോള്‍ എങ്കിലും കിട്ടാന്‍ എല്ലാവരും ആഗ്രഹിക്കും. കാസ്റ്റിങ് കോളില്‍ മമ്മൂക്കയുടെ നായികയായാണ് അവസരമെന്ന് കണ്ടാണ് ഫോട്ടോസ് അയക്കുന്നത്. സെലക്ട് ചെയ്തപ്പോള്‍ ഭയങ്കര സന്തോഷവും എക്‌സൈറ്റ്‌മെന്റും ഒപ്പം അല്‍പം പേടിയും തോന്നി, കാരണം ഇത്രയും വലിയ നടന്റെ കൂടെ അഭിനയിക്കുമ്പോള്‍ ആര്‍ക്കായാലും ഒരു പേടിയുണ്ടാകും. മമ്മൂക്കയുടെ ഫ്രണ്ട്‌ലിയായ പെരുമാറ്റം എന്നെ കംഫര്‍ട്ടാക്കി. അതുകൊണ്ട് ഭയങ്കര ഫ്രീയായിട്ട് ചെയ്യാന്‍ പറ്റി. പിന്നെ ആ പേടിയൊക്കെ പോയി. വളരെ നല്ല എക്‌സ്പീരിയന്‍സായിരുന്നു. ഒരുപാട് കാര്യങ്ങള്‍ അദ്ദേഹത്തില്‍ നിന്നും പഠിക്കാന്‍ കഴിഞ്ഞിരുന്നു. എല്ലാം മറക്കാനാകാത്ത അനുഭവങ്ങള്‍.

രമേഷേട്ടന്‍ നല്ല ഡയറക്ടറാണ്

രമേഷേട്ടന്റെ സ്റ്റേജ് ഷോകളും ബഡായി ബംഗ്ലാവുമൊക്കെയാണ് കണ്ടിട്ടുള്ളത്. രമേഷേട്ടന്‍ ഡയറക്ടറുടെ സ്ഥാനത്ത് നിന്നപ്പോള്‍ ആ ക്യാരക്ടറിന് വേണ്ട കാര്യങ്ങള്‍ പറഞ്ഞു തന്നു. ഗൈഡ് ആയിട്ടാണെങ്കിലും മെന്ററായിട്ടാണെങ്കിലും സഹായിക്കുന്ന നല്ലൊരു സംവിധായകനാണദ്ദേഹം. രമേഷേട്ടനൊപ്പം വര്‍ക്ക് ചെയ്യാന്‍ പറ്റിയത് വലിയൊരു ഭാഗ്യമായി കാണുന്നു. ഓഡീഷന്‍ തൊട്ട് റിലീസും അത് കഴിഞ്ഞ് ഇതുവരെയും എനിക്ക് മറക്കാനാവാത്ത അനുഭവങ്ങളാണ്. കാരണം അത്രയും കാത്തിരുന്ന ഒരു സ്വപ്ന സാഫല്യമാണിത്.

നല്ലൊരു സിനിമയ്ക്കായി കാത്തിരുന്നു

കുടുംബത്തിലെ ആര്‍ക്കും സിനിമാ പാരമ്പര്യമൊന്നുമുണ്ടായിരുന്നില്ല. അഭിനയം തന്നെയായിരുന്നു എന്റെ ആഗ്രഹം. സിനിമയുമായി ബന്ധപ്പെട്ട് ഒരു കോഴ്‌സ് ചെയ്യാമെന്ന് കരുതി നിയോ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ചു. കുറേ വര്‍ഷങ്ങള്‍ സിനിമയ്ക്ക് വേണ്ടി കാത്തിരുന്നു. സ്ട്രഗിള്‍ ചെയ്തു. ചെറിയ റോളുകളില്‍ മുമ്പും അഭിനയിച്ചിട്ടുണ്ടെങ്കിലും നായികയായി അവസരം കിട്ടിയത് ഗാനഗന്ധര്‍വനിലാണ്.

എന്നേക്കാള്‍ പക്വതയുണ്ട് മിനിക്ക്

മിനി ഒരു വീട്ടമ്മയാണ്. ഭര്‍ത്താവ്, കുട്ടി എന്ന ലോകത്തിനുള്ളില്‍ ജീവിക്കുന്ന ഒരു സാധാരണക്കാരി. എന്റെ പ്രായത്തേക്കാള്‍ പക്വതയുള്ള ഒരു കഥാപാത്രമാണ്. ഒരു ഹൈസ്‌കൂള്‍ കുട്ടിയുടെ അമ്മയാണ്. കുറച്ച് തടി കൂട്ടി. ബോഡി ലാംഗ്വേജും സംസാര രീതിയും പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

എല്ലാവരും സന്തോഷത്തിലാണ്

ഫ്രണ്ട്‌സും വീട്ടുകാരും ഒക്കെ വലിയ സന്തോഷത്തിലാണ്. മമ്മൂക്കയോടൊപ്പം സ്‌ക്രീന്‍ ഷെയര്‍ ചെയ്യുന്നതില്‍ എല്ലാവരും എക്‌സൈറ്റഡായിരുന്നു. സിനിമ കണ്ടവരൊക്കെ നല്ല അഭിപ്രായമാണ് പറയുന്നത്.

ദുരന്തമുഖത്തും തുടരുന്ന നിര്‍ദ്ദയ വിവേചനം

അഭിനയം ആസ്വദിച്ചു ചെയ്യുന്ന നടൻ, മമ്മൂട്ടിയെക്കാൾ ഭാഗ്യവാന്മാരാണ് അദ്ദേഹത്തിന്റെ പ്രേക്ഷകർ; മധു

ഇതേ അറയ്ക്കല്‍ മാധവനുണ്ണിയാ, 4K ഡോൾബി അറ്റ്മോസിൽ ‘വല്ല്യേട്ടൻ’ ടീസർ

സൗണ്ട് കാരണം തലവേദനയെന്ന് ട്രോൾ, തിയറ്ററുകളോട് വോളിയം കുറയ്ക്കാൻ ആവശ്യപ്പെട്ട് 'കങ്കുവ' നിർമ്മാതാവ് കെഇ ജ്ഞാനവേൽ രാജ

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

SCROLL FOR NEXT