അത്ഭുതപ്രവര്‍ത്തികളൊന്നും യഥാര്‍ത്ഥമല്ലെന്ന് മനസിലാക്കിയ പാസ്റ്റര്‍മാരെ അറിയാമെന്ന് തിരക്കഥാകൃത്ത് വിന്‍സന്റ് വടക്കന്‍. പാസ്റ്റര്‍മാരും, പുരോഹിതരും ദൈവത്തിന്റെ സേവകരാണ്, അവര്‍ സ്വയം ദൈവമാണെന്ന് പറയുന്നതിലെ വൈരുദ്ധ്യമാണ് ട്രാന്‍സ് തുറന്നുകാണിച്ചതെന്നും വിന്‍സന്റ് വടക്കന്‍ ദ ക്യു അഭിമുഖത്തില്‍ പറയുന്നു.
എനിക്കറിയാവുന്ന ഒരു പാസ്റ്ററുണ്ട്, അദ്ദേഹം ഇതൊരു സര്‍വീസ് ആയാണ് കണക്കാക്കുന്നത്. അദ്ദേഹം പറയുന്നത് 90 ശതമാനം മിറക്കിള്‍സും ആധികാരികമല്ലെന്നാണ്. അതുപോലുള്ള പാസ്റ്റേഴ്‌സിനെ വിശ്വാസമാണ്, അവര്‍ സേവനത്തിലാണ് വിശ്വസിക്കുന്നത്, അല്ലാതെ ദൈവമാണെന്ന് സ്വയം വിശ്വസിക്കുന്നില്ല. അവര്‍ മനുഷ്യരാണ്, അല്ലാതെ ദൈവങ്ങള്‍ അല്ല.വിന്‍സന്റ് വടക്കന്‍
ദൈവം ചില സമയത്ത് അത്ഭുതങ്ങള്‍ കാണിക്കാറില്ല, വേദനകളില്‍ നിന്ന് വിടുവിക്കാറില്ല, വേദന അതിജീവിക്കാനുള്ള ശക്തി തരുമെന്ന് ട്രാന്‍സില്‍ ഒരു ഡയലോഗ് ഉണ്ട്. എന്റെ അനുഭവത്തില്‍ ഉള്ള കാര്യമാണ്. സിനിമ പറയാന്‍ ഉദ്ദേശിച്ചത് ആടുകളുടെ വേഷത്തില്‍ വരുന്ന വ്യാജ പ്രവാചകന്മാരെ സൂക്ഷിക്കുക എന്നാണ്, അത് ഏത് മതത്തില്‍ ആയാലും. വിന്‍സന്റ് വടക്കന്‍ ദ ക്യു അഭിമുഖത്തില്‍ പറയുന്നു.