കുഞ്ചാക്കോ ബോബനെ കേന്ദ്ര കഥാപാത്രമാക്കി ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന 'ചാവേര്‍' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രം ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണെന്ന് ടിനു പാപ്പച്ചന്‍ ദ ക്യുവിനോട് പറഞ്ഞു. തന്റെ മറ്റ് സിനിമകള്‍ പോലെ ചാവേര്‍ ഒരു ആക്ഷന്‍ സിനിമയല്ലെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.
ഒറ്റവാക്കില്‍ പറഞ്ഞാല്‍ ചാവേര്‍ ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ്. ഇതൊരു ആക്ഷന്‍ പടമല്ല. പക്ഷെ ആക്ഷന്‍ സീക്വന്‍സുകള്‍ ഉണ്ട്. സാധാരണ എന്റെ സിനിമകളില്‍ കാണ്ടിട്ടുള്ള തരത്തിലുള്ള ഫൈറ്റുകളല്ല. വേറെയൊരു തരം സീക്വന്‍സുകളാണ്. സിനിമയ്ക്ക് ഒരു ആക്ഷന്‍ മൂഡ് ഉണ്ടാകും. അല്ലാതെ ഇറങ്ങി അടിക്കുന്ന പരിപാടിയല്ല. ഇത് ഒരു പൊളിറ്റിക്കല്‍ സിനിമയാണ്. അത് ജോയി ഏട്ടന്റെ സറ്റൈല്‍ ഓഫ് നെരേഷനാണ്. അതിനെ വേറൊരു രീതിയില്‍ ട്രീറ്റ് ചെയ്യാനാണ് ഞാന്‍ ശ്രമിച്ചിരിക്കുന്നത്.ടിനു പാപ്പച്ചന്‍
കുഞ്ചാക്കോ ബോബന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കിയത്. ഒരു ജീപ്പാണ് പോസ്റ്ററിലെ പ്രധാന ആകര്‍ഷണം. ആ ജീപ്പ് ഒരാളെ പിന്‍ തുടരുകയാണ്. ആ ജീപ്പിന് മുകളില്‍ ഒരാളുണ്ട്, ജീപ്പിന് പിന്നിലായി കത്തിയുമായി കുഞ്ചാക്കോ ബോബന്റെ കഥാപാത്രവും ഒരു തെയ്യക്കോലവും കാണാം. കരിമ്പാറകളും ഇടതൂര്‍ന്ന മരങ്ങളും പരന്ന കാടാണ് ഇവരുടെ പശ്ചാത്തലം.
ചാക്കോച്ചനെ കൂടാതെ ചിത്രത്തില്‍ ആന്റണി വര്‍ഗ്ഗീസ്, അര്‍ജുന്‍ അശോകന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്. തിങ്കളാഴ്ച നിശ്ചയത്തില്‍ അഭിനയിച്ച മനോജ്, സജിന്‍, അനുരൂപ് എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.
നടനും സംവിധായകനുമായ ജോയ് മാത്യു തിരക്കഥയൊരുക്കുന്ന ചിത്രം അരുണ്‍ നാരായണ്‍, വേണു കുന്നപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ജിയോ എബ്രാഹം, ബിനു സെബാസ്റ്റ്യന്‍.
ഛായാഗ്രഹണം: ജിന്റോ ജോര്‍ജ്ജ്, എഡിറ്റര്‍: നിഷാദ് യൂസഫ്, സംഗീതം: ജസ്റ്റിന്‍ വര്‍ഗീസ്, പ്രൊഡക്ഷന്‍ ഡിസൈന്‍: ഗോകുല്‍ ദാസ്, സൗണ്ട് ഡിസൈന്‍: രംഗനാഥ് രവി, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം: മെല്‍വി ജെ, സംഘട്ടനം: സുപ്രീം സുന്ദര്‍, വി എഫ് എക്‌സ്: ആക്‌സല്‍ മീഡിയ, ലൈന്‍ പ്രൊഡ്യൂസര്‍: സുനില്‍ സിംഗ്, ചീഫ് അസോ. ഡയറക്ടര്‍: രതീഷ് മൈക്കിള്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ആസാദ് കണ്ണാടിക്കല്‍, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്: ബ്രിജീഷ് ശിവരാമന്‍, സ്റ്റില്‍സ്: അര്‍ജുന്‍ കല്ലിങ്കല്‍, ഡിസൈന്‍സ്: മാക്ഗഫിന്‍, പി.ആര്‍.ഒ: മഞ്ജു ഗോപിനാഥ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ഹെയിന്‍സ്, മാര്‍ക്കറ്റിംഗ്: സ്‌നേക് പ്ലാന്റ്.