ജീവന് ഭീഷണിയുണ്ടെന്നും, എത്രയും പെട്ടെന്ന് സഹായം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് തമിഴ് സംവിധായകന്‍ ആര്‍.സീനു രാമസ്വാമി. ശ്രീലങ്കയുടെ ഇതിഹാസ ക്രിക്കറ്റര്‍ മുത്തയ്യ മുരളീധരന്റെ ജീവിത കഥ പറയുന്ന '800'ല്‍ നിന്ന് നേരത്തെ നടന്‍ വിജയ് സേതുപതി പിന്മാറിയിരുന്നു. നടന്‍ മുത്തയ്യ മുരളീധരന്റെ വേഷം ചെയ്യുന്നതിനെതിരെ പ്രതിഷേധം ശക്തമായതിനെ തുര്‍ന്നായിരുന്നു തീരുമാനം. വിജയ് സേതുപതിയോട് 800ല്‍ നിന്ന് പിന്മാറാന്‍ താനും ആവശ്യപ്പെട്ടിരുന്നുവെന്നും, ഇതിന് പിന്നാലെയാണ് ഭീഷണി കോളുകളും സന്ദേശങ്ങളും ലഭിക്കാന്‍ ആരംഭിച്ചതെന്നും സീനു രാമസ്വാമി പറയുന്നു.
വിജയ് സേതുപതിയുടെ മകള്‍ നേരിട്ടത് പോലെ താനും ഭീഷണി നേരിടുകയാണ്. വാട്‌സ്ആപ്പ് തുറക്കാന്‍ സാധിക്കുന്നില്ല, ജീവന് പോലും ഭീഷണിയുണ്ട്. തമിഴ് നാട് മുഖ്യമന്ത്രി എത്രയും പെട്ടെന്ന് ഇടപെടണമെന്നും, സഹായം ലഭ്യമാക്കണമെന്നും സംവിധായകന്‍ ആവശ്യപ്പെടുന്നുണ്ട്. ആരോ തന്നെയും വിജയ് സേതുപതിയെയും തമ്മില്‍ തെറ്റിക്കാന്‍ ശ്രമിക്കുകയാണെന്നും മാധ്യമങ്ങളോട് സംസാരിക്കവെ സീനു രാമസ്വാമി പറഞ്ഞു.
മുത്തയ്യ മുരളീധരന്റെ വേഷം ചെയ്യുന്നതില്‍ വിജയ് സേതുപതിക്കെതിരെ തമിഴ്നാട്ടില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. മുരളീധരന്‍ ശ്രീലങ്കയിലെ തമിഴ് കൂട്ടക്കൊലയെ ന്യായീകരിച്ച വ്യക്തിയാണെന്നും, മഹീന്ദ്ര രാജപക്സെ അനുകൂല നിലപാടാണ് സ്വീകരിച്ചതെന്നും ആരോപിച്ചായിരുന്നു പ്രചരണം.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
വിജയ് സേതുപതിയുടെ മകള്‍ക്കെതിരെ ഉള്‍പ്പടെ ഭീഷണിയുണ്ടായിരുന്നു. അതിനിടെ ചിത്രത്തില്‍ നിന്ന് പിന്‍മാറാന്‍ മുരളീധരന്‍ തന്നെ വിജയ് സേതുപതിയോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു താന്‍ ചിത്രത്തില്‍ നിന്ന് പിന്മാറുന്നുവെന്ന് അറിയിച്ച് വിജയ് സേതുപതി രംഗത്തെത്തിയത്.
Tamil Director Claims Threat To Life Amid Row Over 800 Movie