Film Talks

'ആ ​ഗ്യാങ്ങുമായിട്ടുണ്ടായിരുന്ന ഒരു വെെബാണ് ദുൽഖർ സെക്കന്റ് ഷോ എന്ന സിനിമ ചെയ്യാൻ കാരണം എന്ന് തോന്നിയിട്ടുണ്ട്'; വിവേക് രാമദേവൻ

സെക്കന്റ് ഷോ എന്ന ചിത്രത്തിലേക്ക് ദുൽഖറിനെ കാസ്റ്റ് ചെയ്യ്ത പ്രോസസ്സിനെക്കുറിച്ച് ടാലെൻ്റ് മാനേജർ വിവേക് രാമദേവൻ. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത് സണ്ണി വെയ്നും ദുൽഖർ സൽമാനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയായിരുന്നു സെക്കന്റ് ഷോ. കാസ്റ്റിം​ഗിന് വേണ്ടി തന്റെ അടുത്തേക്ക് വന്ന പ്രൊജക്ടായിരുന്നു സെക്കന്റ് ഷോ എന്ന് വിവേക് രാമദേവൻ പറയുന്നു. മറ്റ് എല്ലാ കഥാപാത്രങ്ങളെയും കാസ്റ്റ് ചെയ്ത് കഴി‍ഞ്ഞിട്ടും ചിത്രത്തിലെ ഹീറോ മാത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നില്ല. അങ്ങനെയാണ് അത് ദുൽഖറിലേക്ക് എത്തുന്നത്. ആ സമയം ദുൽഖർ ബിസിനസ്സ് ചെയ്യുകയായിരുന്നു. സെക്കന്റ് ഷോയുടെ കാര്യം മമ്മൂക്കയോട് പറഞ്ഞപ്പോൾ അദ്ദേഹം താൽപര്യം കാണിച്ചിരുന്നില്ല എന്നും വിവേക് രാമദേവൻ പറഞ്ഞു. ഒരുപാട് തവണ മമ്മൂക്കയോട് പറഞ്ഞതിന് ശേഷം മമ്മൂക്ക കഥ കേൾക്കാം എന്ന് സമ്മതിച്ചു. എന്നാൽ അടുത്ത തവണ അദ്ദേഹത്തെ കണ്ടപ്പോൾ വീണ്ടും ഈ പ്രൊജക്ടിനെക്കുറിച്ച് ആദ്യം മുതൽ തന്നെ പറഞ്ഞു സമ്മതിപ്പിക്കേണ്ടി വന്നു. എനിക്ക് എന്റെ കഥ കേൾക്കാൻ തന്നെ സമയമില്ല എന്നിട്ടാണ് പടം ചെയ്യാൻ ഉദ്ദേശിക്കാത്ത അവന്റെ കഥ എന്ന് പറഞ്ഞു. അവസാനം ദുൽഖറിന്റെ നമ്പർ മമ്മൂക്ക തനിക്ക് തരുകയായിരുന്നു എന്നും സിനിമയിൽ അഭിനയിക്കുന്നതിനെക്കുറിച്ച് ഒരു ന്യുട്രൽ സ്റ്റാന്റ് മാത്രമുണ്ടായിരുന്ന ദുൽഖറിന് ശ്രീനാഥും ഭാസിയും അടക്കമുള്ള ​ഗ്യാങ്ങിന്റെ വെെബാണ് സെക്കന്റ് ഷോ എന്ന ചിത്രം തിരഞ്ഞെടുക്കാൻ പ്രേരിപ്പിതച്ചതെന്നാണ് താൻ കരുതുന്നതെന്നും വിവേക് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

വിവേക് രാമദേവൻ പറഞ്ഞത്:

സെക്കന്റ് ഷോ എന്ന സിനിമ കാസ്റ്റിം​ഗിന് വേണ്ടി എന്റെ അടുത്ത് വന്ന പ്രൊജക്ടാണ്. പ്രൊഡ്യൂസർ സിനിമയിക്ക് അഡ്വാൻസ് കൊടുത്തു കഴിഞ്ഞു. സണ്ണി വെയ്നെ കാസ്റ്റ് ചെയ്തു കഴിഞ്ഞു. എല്ലാവരുടെയും കാസ്റ്റിം​ഗ് കഴി‍ഞ്ഞു. ഹീറോയെ മാത്രം കാസ്റ്റ് ചെയ്തിട്ടില്ല. അങ്ങനെ ഞങ്ങൾ പല ഓപ്ഷൻസ് ഡിസ്കസ് ചെയ്യുന്നതിനിടെയ്ക്കാണ് വേറെ എന്തെങ്കിലും അപ്രോച്ചിൽ കാസ്റ്റിം​ഗ് നമുക്ക് ചിന്തിച്ചൂടെ എന്ന് ആലോചിക്കുന്നത്. അന്ന് ദുൽഖറിന്റെ പേര് പോലും ആർക്കും അറിയുമായിരുന്നു എന്ന് എനിക്ക് തോന്നുന്നില്ല. മമ്മൂക്കയോട് ഒരു ആക്സസുള്ളത് കൊണ്ട് ഞാൻ ചോദിച്ചു നോക്കാം എന്ന് കരുതി. പക്ഷേ എനിക്ക് തോന്നിയിരുന്നില്ല അതിനുള്ളൊരു പോസിബിളിറ്റിയുണ്ട് എന്ന്. അങ്ങനെയുണ്ടെങ്കിൽ അദ്ദേഹം നേരത്തെ തന്നെ സിനിമയിൽ വന്നേനെ. എത്രയോ വലിയ ആൾക്കാർ പോയി അദ്ദേഹത്തിനെ സമീപിച്ചിട്ടുണ്ടാവും. നമ്മൾ ഈ ചിന്തിക്കുന്നത് പോലെ കുറേപ്പേർ ചിന്തിച്ചിട്ടുണ്ടാവുമല്ലോ? അങ്ങനെ അത് നടക്കാതിരുന്നെങ്കിൽ അതിന് എന്തെങ്കിലും ഒരു കാരണമുണ്ടാവുമല്ലോ? എനിക്കറയില്ല, നമുക്ക് നോക്കാം എന്ന് പറഞ്ഞു.

അങ്ങനെ ഞാൻ മമ്മൂക്കയുടെ അടുത്ത് പോയിട്ട് ചോദിച്ചു. അപ്പോൾ മമ്മൂക്ക പറഞ്ഞു. അവൻ ബിസിനസ്സ് ഒക്കെ ചെയ്ത് നിൽക്കുകയാണ് എന്ന്. ഞാൻ പറഞ്ഞു അല്ല മമ്മൂക്ക കഥ കേട്ടപ്പോൾ അതിൽ ഇന്ററസ്റ്റിം​ഗ് ആയിട്ടുള്ള ഒരു എലമെന്റുണ്ട്. പ്രൊ‍ട്ട​ഗോണിസ്റ്റ് വളരെ രസമായിട്ടുണ്ട്, ചെയ്താൽ നന്നായിരിക്കും, പിന്നെ പുതിയ ആൾക്കാരും കൂടിയാണ് എന്ന്. മമ്മൂക്ക നെ​ഗറ്റീവായിട്ട് തന്നെയാണ് റെസ്പോണ്ട് ചെയ്തത്. മമ്മൂക്കയൊന്ന് കേട്ട് നോക്കൂ എന്ന് ഞാൻ പറഞ്ഞു. അദ്ദേഹം ഓക്കെ എന്ന് പറഞ്ഞു. അത് നമ്മളെ ഓഴിവാക്കാൻ വേണ്ടിയിട്ടുള്ള ഓക്കെ പറച്ചിലായിരുന്നു. ഞാൻ ഇവരോട് വന്നു പറഞ്ഞു മമ്മൂക്ക കേൾക്കാൻ റെഡിയാണ് എന്ന്. അവർ ആ പ്രതീക്ഷയിലിരിക്കുകയാണ്. രണ്ടാമത്തെ തവണ അദ്ദേഹത്തെ കാണുമ്പോൾ ഇത് വീണ്ടും ഒന്നിൽ നിന്ന് തുടങ്ങേണ്ടി വരികയാണ് ചെയ്തത്. ഞാൻ അന്നേ പറഞ്ഞതല്ലേ ഇത് നടക്കില്ല എന്നാണ് മമ്മൂക്ക പറഞ്ഞത്. കുറേ കാരണങ്ങൾ പറയും മമ്മൂക്ക ചെയ്യാതിരിക്കാൻ‌ വേണ്ടിയിട്ട്. അവസാനം അദ്ദേ​ഹം കേൾക്കാമെന്ന് വീണ്ടും പറഞ്ഞു. ഇത് ഒരു രണ്ട് മൂന്ന് മാസം നീണ്ടു പോയി. അവസാനത്തെ തവണ പോകുമ്പോൾ ഞാൻ തീരുമാനിച്ചിരുന്നു ഇനി ഞാൻ പോവില്ല. ഇതാണ് അവസാനത്തെ അറ്റംപ്റ്റ് എന്ന്. അങ്ങനെ മമ്മൂക്കയുടെ അടുത്ത് ചെന്നപ്പോൾ അദ്ദേഹം പറഞ്ഞു എനിക്ക് എന്റെ കഥ കേൾക്കാൻ സമയമില്ല എന്നിട്ടാണ് പടം ചെയ്യാൻ ഉദ്ദേശിക്കാത്ത അവന്റെ കഥ എന്ന്. എന്നാൽ മമ്മൂക്ക ഒരു കാര്യം ചെയ്യു അവന്റെ നമ്പർ എനിക്ക് തരൂ. ഞാൻ നേരിട്ട് അവനോട് സംസാരിക്കാം എന്ന് പറഞ്ഞു. എന്നാ ശരി ദാ കൊണ്ടുപോ എന്ന് പറഞ്ഞ് ദുൽഖറിന്റെ നമ്പർ കിട്ടി. ഞാൻ ദുൽഖറിനെ വിളിച്ചു വിവേകാണ് എന്ന് പറഞ്ഞ് ഇൻഡ്രൊഡ്യൂസ് ചെയ്തു. ദുൽഖർ ഒക്കെ പറഞ്ഞപ്പോൾ ഞാൻ‌ നമ്പർ ശ്രീനാഥിന് കൊടുത്തു. ദുൽഖർ സിനിമ ചെയ്യാൻ അത്ര താൽപര്യം കാണിച്ചിരുന്നില്ല, ന്യുട്രലായിരുന്നു. പക്ഷേ ഇവർ തമ്മിൽ കണ്ട് കഴിഞ്ഞപ്പോൾ അത് വളരെ പോസിറ്റീവായി. എവിടെയോ ദുൽഖറിന് ശ്രീനാഥായിട്ടും വിനയ് ആയിട്ടും ഈ ​ഗ്യാങ്ങുമായിട്ടും ഉണ്ടായിരുന്ന ഒരു വെെബാണ് ദുൽഖർ സെക്കന്റ് ഷോ എന്ന സിനിമ ചെയ്യാൻ കാരണം എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അപ്പോഴും ഞാൻ വിചാരിച്ചിട്ടില്ല ഇത് നടക്കും എന്ന്. പക്ഷേ അവിടെ ഒരു കണക്ഷൻ വർക്കായി ആ കണക്ഷനാണ് കുറുപ്പ് വരെ എത്തിച്ചത്. അവർ തമ്മിൽ ഇന്നും ആ കണക്ഷനുണ്ട്. സണ്ണി വെയ്ൻ ദുൽഖറിന്റെ ബസ്റ്റ് ഫ്രണ്ടാണ്. ആ ടീമും ദുൽ‌ഖറിന്റെ കരിയറും അങ്ങനെ നോക്കിയാൽ കണക്ടഡാണ്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT