കുടുംബ ജീവിതത്തിൽ തനിക്ക് തുല്യതയും സ്വാതന്ത്യവും വേണ്ടെന്ന് നടി സ്വാസിക. ഭർത്താവിന് താഴെ ജീവിക്കണം എന്നത് താൻ ബോധപൂർവ്വമായി എടുത്ത ഒരു തീരുമാനമാണെന്നും അതാണ് തന്റെ ഇഷ്ടമെന്നും സ്വാസിക പറയുന്നു. എന്നാൽ ഇങ്ങനെ ചെയ്യുന്നതാണ് ഒരു ഉത്തമ സ്ത്രീയെന്ന് താൻ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും പക്ഷേ ഇങ്ങനെ ജീവിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ സ്വാസിക പറഞ്ഞു.
സ്വാസിക പറഞ്ഞത്:
എന്റെ അഭിപ്രായമാണ് പറഞ്ഞത്. എന്റെ സ്വകാര്യ ജീവിതം ഇങ്ങനെ ജീവിക്കാനാണ് തീരുമാനിച്ചത്. ഭർത്താവിന്റെ താഴെ ജീവിക്കാനാണ് ഞാൻ തീരുമാനിച്ചത്. അത് ഞാൻ ഇപ്പോള്‍ തീരുമാനിച്ചതല്ല. എന്റെ ടീനേജ് പ്രായത്തിലേ ഞാൻ അത് തീരുമാനിച്ചതാണ്. അതെന്തുകൊണ്ടാണെന്ന് ചോദിച്ചാൽ എനിക്കറിയില്ല. എന്റെ അച്ഛനും അമ്മയും അങ്ങനെയാണോ എന്ന് ചോദിച്ചാൽ അല്ല. എന്റെ അമ്മൂമ്മയും അങ്ങനെയല്ല. ഞാൻ എന്തുകൊണ്ടോ അങ്ങനെ തീരുമാനിച്ചു. ഞാൻ അങ്ങനെ ജീവിക്കാനാണ് പോകുന്നതെന്നേ എനിക്കറിയൂ. അത് കൊണ്ടാണ് ഈ കാല് പിടിക്കുന്നതും പാത്രം കഴുകുന്നതുമൊക്കെ. അത് തെറ്റാണോയെന്ന് ചോദിച്ചാൽ. നിങ്ങൾക്ക് അത് തെറ്റായിരിക്കും. നിങ്ങള്‍ അങ്ങനെ ചെയ്യണം എന്ന് ഞാൻ ഒരിക്കലും പറയുന്നില്ല, ഇതാണ് ഉത്തമ സ്ത്രീയെന്ന് ഞാനൊരിക്കലും പറയില്ല. അതല്ല ഉത്തമയായ സ്ത്രീ. സ്ത്രീകൾ എപ്പോഴും സ്വതന്ത്ര്യരായിരിക്കണം. അവർ തുല്യതയിൽ വിശ്വസിക്കണം, കല്യാണം എന്നു പറയുന്നത് അവരുടെ ജിവിതത്തിലെ വലിയൊരു സംഭവമല്ല. പക്ഷെ എനിക്ക് ഇതൊക്കെ വേറെയാണ്. എനിക്ക് ഈ പറഞ്ഞ തുല്യത എന്റെ കുടുംബ ജീവിതത്തിൽ എനിക്ക് വേണ്ട. എനിക്ക് ആ സ്വാതന്ത്ര്യം വേണ്ട. ഞാൻ അതാണ് ഇഷ്ടപ്പെടുന്നത്. ഓരോരുത്തർക്കും അവരവരുടെ രീതിയിൽ ജീവിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്റെ മനസമാധാനം കണ്ടെത്തുന്നത് ഇങ്ങനെ ജീവിക്കുമ്പോഴാണ്. അച്ഛനും അമ്മയും ഭർത്താവും പറയുന്നത് കേട്ട് തീരുമാനമെടുക്കാനും അവർ വേണ്ടെന്ന് പറഞ്ഞാൽ സമ്മതിക്കാനും ഒരു കാര്യം അവരോട് ചോദിച്ച് ചെയ്യാനും എനിക്കിഷ്ടമാണ്. അത് വലിയൊരു പ്രശ്നമായി എന്റെ ജീവിതത്തിൽ ഇതുവരെ വന്നിട്ടില്ല. ഇനി വരാനും പോകുന്നില്ല. ഞാന്‍ ഇതില്‍ ഹാപ്പിയാണ്, സംതൃപ്തയാണ്. പക്ഷേ മൂന്നാമതൊരാൾ ഇത് കേട്ട് സ്വാധീനിക്കപ്പെടേണ്ട കാര്യമില്ല. ഇതാണ് ശരിയെന്ന് ഞാൻ എവിടെയും പറയുന്നുമില്ല. പക്ഷെ എന്തൊക്കെ മാറ്റം സമൂഹത്തിൽ വന്നാലും ഞാൻ ഇങ്ങനെ തന്നെ ജീവിക്കാനാണ് ഉദ്ദേശിക്കുന്നത്. ഒരു പ്രായം കഴിയുമ്പോഴും ആളുകളുമായി ഇടപഴകുമ്പോഴും ചിന്താഗതി മാറുമെന്ന് പറയും പക്ഷെ എനിക്ക് മാറ്റേണ്ട. ഓവറായ ചർച്ചകളിലേക്കൊന്നും എനിക്ക് പോകേണ്ട. എനിക്കാ പഴയ രീതിയിൽ ഇരുന്നാൽ മതി. ഇത് ഞാന്‍ ബോധപൂര്‍വം എടുത്ത തീരുമാനമാണ്. അതുകൊണ്ട് തന്നെ അത് ചെയ്യുന്നതിൽ ഒരു കുഴപ്പം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. പക്ഷേ ഞാന്‍ അത് പറഞ്ഞപ്പോള്‍ തെറ്റായ സന്ദേശം ആളുകള്‍ക്ക് കൊടുക്കുകയാണ്, സ്ത്രീകള്‍ മുന്നോട്ട് വരാന്‍ നില്ക്കുമ്പോള് അവരെ നിങ്ങൾ പിറകോട്ട് തള്ളുന്നു എന്നൊക്കെയാണ് ആളുകള്‍ പറയുന്നത്. അതുകൊണ്ടാണ് ഞാന്‍ വ്യക്തത വരുത്തുന്നത്. നിങ്ങള്‍ ചെയ്യുന്നതാണ് ശരി. നിങ്ങള്‍ ജീവിക്കുന്ന ജീവിതമാണ് യഥാര്‍ത്ഥത്തില്‍ സ്ത്രീകള്‍ ജീവിക്കേണ്ടത്. എന്നെ പോലെ ആരും ജീവിക്കരുത്. അത് എനിക്ക് മാത്രമുള്ളതാണ്.