Film Talks

പേര് മാറി ആള് മാറില്ല, സുരേഷ് ഗോപി 'ഒറ്റക്കൊമ്പന്‍'; 100 താരങ്ങള്‍ ചേര്‍ന്ന് SG250 പ്രഖ്യാപിച്ചു

#SG250 Suresh Gopi's 250th movie Titled Ottakomban

കൊവിഡ് കാലത്ത് സിനിമാ ലോകം സ്തംഭിച്ചപ്പോഴും ഇടവേളകില്ലാതെ തുടര്‍ന്ന വിവാദമായിരുന്നു കടുവാക്കുന്നേല്‍ കുറുവച്ചന്‍. കോടതി വിധിയിലൂടെ കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന പേര് ഷാജി കൈലാസിന്റെ 'കടുവ' എന്ന സിനിമക്ക് സ്വന്തമായെങ്കിലും നേരത്തെ പ്രഖ്യാപിച്ച അതേ തിരക്കഥയില്‍ അതേ ടീമിനൊപ്പം 'ഒറ്റക്കൊമ്പന്‍' എന്ന സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ് സുരേഷ് ഗോപി. ടോമിച്ചന്‍ മുളകുപ്പാടം ആണ് 25 കോടിക്ക് മുകളില്‍ ബജറ്റില്‍ സുരേഷ് ഗോപിയുടെ 250ാം ചിത്രമൊരുക്കുന്നത്. മാത്യൂസ് തോമസാണ് സംവിധാനം. ഷിബിന്‍ ഫ്രാന്‍സ് ആണ് തിരക്കഥ. അറ്റാക്ക് ടു ഡിഫന്‍ഡ് എന്നാണ് ടാഗ് ലൈന്‍

പുലിമുരുകന് ക്യാമറ ചലിപ്പിച്ച ഷാജികുമാറാണ് ഛായാഗ്രഹണം. ഹര്‍ഷവര്‍ധന്‍ രാമേശ്വര്‍ ആണ് സംഗീത സംവിധാനം. അര്‍ജുന്‍ റെഡ്ഡി ഉള്‍പ്പെടെയുള്ള സിനിമകളുടെ സംഗീത സംവിധായകനാണ് ഹര്‍ഷവര്‍ധന്‍.

2019ല്‍ പൃഥ്വിരാജ് സുകുമാരന്റെ പിറന്നാള്‍ ദിനത്തില്‍ പ്രഖ്യാപിച്ച കടുവ എന്ന ഷാജി കൈലാസ് ചിത്രത്തിന്റെ നായക കഥാപാത്രത്തിന്റെ പേരുമായി സുരേഷ് ഗോപിയുടെ 250ാം ചിത്രമെത്തിയതാണ് വിവാദത്തിന് തുടക്കം. കോടതി വിധി തിരക്കഥാകൃത്ത് ജിനു എബ്രഹാമിന് അനുകൂലമായിരുന്നു.

മമ്മൂട്ടിയും മോഹന്‍ലാലും ഫഹദ് ഫാസിലും ജയറാമും ഉള്‍പ്പെടെ 100 താരങ്ങള്‍ ചേര്‍ന്നാണ് സുരേഷ് ഗോപിയുടെ 250ാം ചിത്രം പ്രഖ്യാപിച്ചത്. നേരത്തെ കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന നായകകഥാപാത്രത്തിനൊപ്പം പ്രഖ്യാപിച്ച അതേ തിരക്കഥയും അതേ കൂട്ടുകെട്ടുമാണ് സിനിമക്ക് പിന്നിലെന്ന് സുരേഷ് ഗോപി പറയുന്നു.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഞങ്ങള്‍ 2019 ഡിസംബറില്‍ ഷൂട്ട് തുടങ്ങിയ സിനിമയാണ്. മൂന്ന് ദിവസം ഷൂട്ട് ചെയ്തിരുന്നു. ടീസറില്‍ ഉള്ള സീനുകള്‍ അന്ന് ഷൂട്ട് ചെയ്തതാണ്. ഏപ്രില്‍ 15മുതല്‍ വീണ്ടും ഷൂട്ട് ചെയ്യാനിരുന്നതാണ്. അതിനിടെ കൊവിഡ് പ്രശ്‌നമായി. ഷിബിന്‍ ഫ്രാന്‍സിസ് അമേരിക്കയിലായി പോയി. അങ്ങനെ നിന്നുപോയതാണ്.ഇത് മാസ്സിനെയും ഫാമിലിയെയും പരിഗണിച്ചുള്ള സിനിമയാണ്. പോക്കിരിരാജയും പുലിമുരുകനും അത്തരത്തിലായിരുന്നല്ലോ. അതുകൊണ്ട് തന്നെയാണ് ഇപ്പോള്‍ ഷൂട്ട് ചെയ്യാന്‍ സാധിക്കാത്തത്. കൊറോണയുടെ പ്രശ്‌നങ്ങള്‍ തീരാതെ സിനിമ ചെയ്യാനാകില്ല. ഓടിപ്പിടിച്ച് ചെയ്യാവുന്ന സിനിമയല്ല.
ടോമിച്ചന്‍ മുളകുപ്പാടം

കടുവാക്കുന്നേല്‍ കുറുവച്ചന്‍ വിവാദത്തില്‍ സുരേഷ് ഗോപി-പൃഥ്വിരാജ് ആരാധകരുടെ ഫാന്‍ ഫൈറ്റും അരങ്ങേറിയിരുന്നു. സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പൃഥ്വിരാജിനെതിരെ അധിക്ഷേപവുമായി എത്തിയവരോട് സുരേഷ് ഗോപി ഇതില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഇതൊരു ഫാന്‍ ഫൈറ്റ് ആവരുതേയെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. മലയാളികളുടെ പ്രിയ നടന്‍ തന്നെയാണ് പൃഥ്വി. ഇപ്പോള്‍ നമ്മള്‍ ചെയ്യേണ്ടത് സിനിമ എന്ന മാധ്യമം കൊണ്ട് ഉപജീവനം നടത്തുന്ന ഞാന്‍ ഉള്‍പ്പെടെയുള്ള ആളുകളുടെ നിലനില്‍പ്പിന് കോട്ടം വരുത്താത്ത രീതിയില്‍ മുന്നോട്ടുപോവുക എന്നതാണ്. രണ്ട് സിനിമയും നടക്കട്ടെ, രണ്ടിനും വേറിട്ട തിരക്കഥയാണുള്ളത്. രണ്ടും മികച്ച സിനിമാ സൃഷ്ടിയാകും എന്ന ശുഭാപ്തിപ്രതീക്ഷയോടെ, എന്റെ സിനിമയും പൃഥ്വിയുടെ സിനിമയും സ്വീകരിക്കും എന്ന് വിശ്വസിച്ചുകൊണ്ട് ഒരു മത്സരബുദ്ധിയോടെ ഒരു ഫാന്‍ വാര്‍ ആകരുതെന്ന് അപേക്ഷിക്കുന്നു

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT