Film Talks

'ഞാൻ സിനിമ കാണുന്നത് നിർത്തിയിട്ട് ഏഴ് വർഷത്തോളമായി, സിനിമയല്ല സീരീസാണ് എനിക്ക് ഇഷ്ടം'; സുഹാസിനി മണിരത്നം

സിനിമയല്ല സീരീസ് കാണാനാണ് തനിക്ക് ഇപ്പോൾ ഏറെ താൽപര്യമെന്ന് നടി സു​ഹാസിനി മണിരത്നം. കൊവിഡാണ് സിനിമയിൽ നിന്നും സീരീസിലേക്കുള്ള തന്റെ പരിവർത്തനത്തിന് കാരണമായതെന്നും സിനിമ കാണുന്നത് അവസാനിപ്പിച്ചിട്ട് ഏകദേശം ഏഴ് വർഷത്തോളമായി എന്നും സുഹാസിനി പറയുന്നു. സീരീസ് ഇഷ്ടമാണെന്നതുകൊണ്ട് തന്നെ അതിൽ‌ അഭിനയിക്കുക എന്നത് പ്രമോഷൻ കിട്ടിയതുപോലെയാണ് താൻ കണക്കാക്കുന്നതെന്നും സുഹാസിനി ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

സുഹാസിനി പറഞ്ഞത്:

സിനിമയിൽ നിന്നും സീരിസിലേക്കുള്ള പരിവർത്തനം കൊണ്ടുവന്നത് കൊവിഡാണ്. എനിക്ക് സീരീസ് വളരെ ഇഷ്ടമാണ്. ‍ഞാൻ സിനിമ കാണുന്നത് നിർത്തിയിട്ട് ഏഴ് വർഷത്തോളമായി. സീരീസും ഡോക്യുമെന്ററീസും മാത്രമാണ് ഇപ്പോൾ കാണുന്നത്. കുറച്ച് സിനിമകൾ ഒക്കെ കാണുമെങ്കിലും എനിക്ക് കുറച്ചു കൂടി താൽപര്യം സീരീസ് കാണാനാണ്. ഇപ്പോൾ ഞാൻ ഡോക്യുമെന്ററീസിലേക്ക് മാറിയിട്ടുണ്ട്. സീരീസിൽ അഭിനയിക്കുക എന്നത് എനിക്ക് പ്രമോഷൻ പോലെയാണ് തോന്നുന്നത്. എനിക്ക് അതിഷ്ടമാണ് എന്നത് തന്നെയാണ് അതിന് കാരണം. ജയ് മഹേന്ദ്രന്റെ കഥ രാഹുൽ റിജി നായർ വന്ന് പറയുമ്പോൾ അയാൾ ആരാണെന്നോ അയാളുടെ സിനിമകൾ എന്താണെന്നോ എനിക്ക് അറിയുമായിരുന്നില്ല. അയാളെക്കുറിച്ച് ഞാൻ വായിച്ചിരുന്നു. പക്ഷേ അയാളുടെ എല്ലാ സിനിമകളും കാണാൻ എനിക്ക് സമയമുണ്ടായിരുന്നില്ല. എനിക്ക് അവരോട് പെട്ടെന്ന് തന്നെ എന്റെ തീരുമാനം അറിയിക്കേണ്ടതായി വന്നപ്പോൾ ഞാൻ ഭരദ്വാജ് രം​ഗനെ വിളിച്ചു. ആരാണ് രാഹുൽ റിജി നായർ? എനിക്ക് ഇങ്ങനെ ഒരു പ്രൊജക്ട് വന്നിട്ടുണ്ടെന്ന് ഞാൻ പറഞ്ഞു. അദ്ദേഹം എന്നോട് പറഞ്ഞു ഹാസിനി നിങ്ങൾ ആ പ്രൊജക്ട് ചെയ്യണം, അദ്ദേഹം വളരെ നല്ലൊരു സംവിധായകനാണ് എന്ന്. പിന്നീട് കഥ കേട്ടപ്പോഴും എനിക്ക് സന്തോഷം തോന്നി. കാരണം എനിക്ക് സാധാരണ ലഭിക്കുന്ന കഥാപാത്രങ്ങൾ പോലെയായിരുന്നില്ല ഇതിലേത്.

സൈജു കുറുപ്പിനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ ശ്രീകാന്ത് മോഹന്‍ സംവിധാനം ചെയ്ത വെബ് സീരീസാണ് ജയ് മഹേന്ദ്രന്‍. ചിത്രത്തിന്റെ തിരക്കഥയും നിര്‍മ്മാണവും ദേശീയ അവാര്‍ഡ് ജേതാവായ രാഹുല്‍ റിജി നായരാണ്. സുഹാസിനി, മിയ, സുരേഷ് കൃഷ്ണ, മണിയന്‍പിള്ള രാജു, ബാലചന്ദ്രന്‍ ചുള്ളിക്കാട് വിഷ്ണു ഗോവിന്ദന്‍, സിദ്ധാര്‍ഥ് ശിവ എന്നിവര്‍ക്കൊപ്പം തിരക്കഥകൃത്ത് രാഹുല്‍ റിജി നായരും ചിത്രത്തിലെ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

സൗജന്യ കോക്ലിയർ ശസ്ത്രക്രിയയും 10 പേർക്ക് ശ്രവണസഹായിയും 100 പേ‍ർക്ക് ഇഎന്‍ടി പരിശോധനയും നല്കാന്‍ അസന്‍റ്

ഷാ‍‍ർജ പുസ്തകോത്സവം: ഇത്തവണ സന്ദ‍ർശക‍ർ 10 ലക്ഷത്തിലധികം, ഏറെയും ഇന്ത്യാക്കാർ

ഷാർജ പുസ്തകോത്സവം: മലയാളത്തിലെ ബെസ്റ്റ് സെല്ലർ റാം c/o ആനന്ദി

വിഴിഞ്ഞം-കൊല്ലം-പുനലൂര്‍ വ്യാവസായിക സാമ്പത്തിക വളര്‍ച്ചാ മുനമ്പ്: കിഫ്ബി പദ്ധതി പ്രഖ്യാപിച്ചു

രാജ് ബി ഷെട്ടിയും അപർണ ബാലമുരളിയും പ്രധാന വേഷങ്ങളിൽ; "രുധിരം" ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി

SCROLL FOR NEXT