Film Talks

കാശിന് വേണ്ടിയല്ല ജോലി ചെയ്തത്, ഇപ്പോഴത്തെ തലമുറയെപ്പോലെയല്ല, പ്രതിഫലം തരാതെയിരിക്കുന്നത് ഇല്ലാഞ്ഞിട്ടാണെന്ന് മനസ്സിലാക്കും; സുഹാസിനി

100 സിനിമകൾ അഭിനയിച്ച് പൂർത്തിയാക്കുന്ന സമയത്തും രണ്ട് സിനിമകളിൽ നിന്ന് മാത്രമാണ് തനിക്ക് കൃത്യമായ പ്രതിഫലം ലഭിച്ചിട്ടുള്ളതെന്ന് നടി സുഹാസിനി മണിരത്നം. കൃത്യമായി പ്രതിഫലം നൽകാത്തതും കാരവാൻ സൗകര്യങ്ങൾ സെറ്റിൽ ലഭിക്കാത്തതും അടക്കം സിനിമ സെറ്റുകളിൽ അഭിനേതാക്കൾ നേരിടുന്ന പ്രശ്നങ്ങൾ കാലങ്ങളായി നിലനിൽക്കുന്നതാണ്. എന്നാൽ ചെയ്യുന്ന ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ ഇത്തരത്തിലുള്ള കാര്യങ്ങൾ തന്നെ ബാധിക്കാറില്ലെന്നും പ്രതിഫലം നൽകാത്തത് അവരുടെ നിവർത്തികേടുകൊണ്ടാണെന്ന് തങ്ങളെല്ലാവരും മനസ്സിലാക്കാറുണ്ടായിരുന്നുവെന്നും സുഹാസിനി പറയുന്നു. മനപൂർവ്വം പറ്റിക്കാൻ വേണ്ടി ആരും പ്രതിഫലം നൽകാതെയിരുന്നിട്ടില്ലെന്നും കാശിന് വേണ്ടിയായിരുന്നില്ല ജോലി ചെയ്തിരുന്നതെന്നും ഇന്നത്തെ തലമുറയിലേക്ക് വരുമ്പോഴുള്ള വ്യത്യാസമാണ് ഇതെന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സുഹാസിനി പറഞ്ഞു.

സുഹാസിനി മണിരത്നം പറഞ്ഞത്:

ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ ഇത്തരത്തിലുള്ള കാര്യങ്ങൾ എന്നെ ബാധിക്കാറില്ല. കാരവാൻ ഇല്ലെങ്കിൽ കാരവാൻ ഇല്ല, ഇരിക്കാൻ സ്ഥലമില്ലെങ്കിൽ ഇരിക്കാൻ സ്ഥലമില്ല, നമുക്ക് ഇഷ്ടമുള്ള ഭക്ഷണം ലഭിക്കുന്നില്ലെങ്കിൽ ലഭിക്കുന്നില്ല അത്രേയുള്ളൂ. ഞാൻ അത് എങ്ങനെയെങ്കിലും കൈകാര്യം ചെയ്യുകയാണ് പതിവ്. ഇതെല്ലാം ഒരു ഇരുപത് ശതമാനം മാത്രമാണ്. ബാക്കിയെല്ലാം സിനിമയാണ്. നിങ്ങൾ ചെലവാക്കുന്നതെല്ലാം സിനിമയിൽ കാണണം എന്ന് ആ​ഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. ഈ പ്രശ്നങ്ങൾ എല്ലായിടത്തും നിലനിൽക്കുന്നതാണ്. നമ്മൾ അതുമായി ചേർന്ന് പോകണം എന്നാണ് എനിക്ക് തോന്നുന്നത്. ഞാൻ നൂറ് സിനിമകളിൽ അഭിനയിച്ചതിൽ നിന്നും എനിക്ക് മുഴുവൻ പ്രതിഫലവും ലഭിച്ചിട്ടുള്ളത് വെറും രണ്ട് സിനിമകളിൽ നിന്ന് മാത്രമാണ്. പക്ഷേ എനിക്ക് അതൊരു പ്രശ്നമായിരുന്നില്ല, കാശിന് വേണ്ടിയായിരുന്നില്ല ഞാൻ അത് ചെയ്യുന്നുണ്ടായിരുന്നത്. അവർക്ക് പണം തരാൻ സാധിക്കാത്ത വിധത്തിൽ ബുദ്ധിമുട്ടുകളുണ്ടായിരുന്നു എന്ന് ഞങ്ങൾ മനസ്സിലാക്കുമായിരുന്നു. നമ്മളെ പറ്റിക്കാൻ വേണ്ടി അവർ പണം തരാതിരിക്കുന്നതല്ല. അവരുടെ കയ്യിൽ ഇല്ലാതിരുന്നതു കൊണ്ടാണ് അവർ തരാതിരുന്നത്. ഇപ്പോഴത്തെ തലമുറയിൽ കാണുന്ന വ്യത്യാസമാണ് ഇത്. നായകന്മാർക്കും അങ്ങനെ തന്നെയായിരുന്നു. വിജയ് സേതുപതിയോട് ചോദിച്ചാൽ അദ്ദേഹവും ഇത് തന്നെ പറയും.

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

ചെരുപ്പൂരി അടിക്കുമെന്ന് അന്ന് ഞാൻ ആ നടനോട് പറഞ്ഞു: ഖുശ്ബു

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

SCROLL FOR NEXT