Film Talks

'അമലേട്ടനോട് എന്റെ ഭാര്യ ചോദിച്ചു, ഭീഷ്മപര്‍വ്വത്തില്‍ എനിക്ക് സ്ലോ മോഷന്‍ ഉണ്ടോയെന്ന്'; സൗബിന്‍ ഷാഹിര്‍

അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മപര്‍വ്വത്തില്‍ സൗബിന്‍ ഷാഹിറിന്റെ അജാസ് എന്ന കഥാപാത്രത്തിന് വലിയ പ്രേക്ഷക പ്രശംസ ലഭിച്ചിരുന്നു. ചിത്രത്തിന്റെ രണ്ടാം പകുതിയിലേക്ക് എത്തുമ്പോഴാണ് അജാസിനെ കൂടുതലായി പ്രേക്ഷകന് മനസിലാകുന്നത്. അജാസ് മൈക്കിളപ്പന്റെ മെയിന്‍ ആളാണെന്ന് അമല്‍ നീരദ് തന്നോട് പറഞ്ഞിരുന്നു എന്ന് സൗബിന്‍ ദ ക്യുവിനോട് പറഞ്ഞു.

അതോടൊപ്പം സിനിമയില്‍ തനിക്ക് സ്ലോ മോഷന്‍ സീന്‍ കിട്ടിയത് എങ്ങനെയാണെന്നും സൗബിന്‍ പറയുന്നു. തന്റെ ഭാര്യ അമല്‍ നീരദിനോട്, 'സൗബിന് സിനിമയില്‍ സ്ലോ മോഷന്‍ ഉണ്ടോ' എന്ന് ചോദിച്ചിരുന്നു. അന്ന് അമലേട്ടന്‍ നോക്കാം എന്ന് പറയുകയായിരുന്നു എന്നും സൗബിന്‍ പറഞ്ഞു.

സൗബിന്റെ വാക്കുകള്‍:

ഭീഷ്മപര്‍വ്വത്തിന്റെ കഥ പറഞ്ഞപ്പോള്‍ തന്നെ അമലേട്ടന്‍ എന്നോട് ഇങ്ങനെ പറയും, 'എടോ താനും ഇതിലൊരു മറ്റൊരു നായകനാണെന്ന്' അപ്പോള്‍ ഞാന്‍ പറയും, 'വെറുതെ ഇരി അമലേട്ട ചിരിപ്പിക്കല്ലെ' എന്ന്.

ഞാന്‍ ഇപ്പോഴും അമലേട്ടന്റെ അസിസ്റ്റന്റ് തന്നെയാണ്. അദ്ദേഹം എന്റെ ഗുരുവാണ്. കാരണം ഞാന്‍ 8 കൊല്ലത്തോളം അമലേട്ടനൊപ്പം താമസിച്ച് ജോലി ചെയ്തിട്ടുള്ളതാണ്. പിന്നെ സിനിമയെ കുറിച്ചും പൊതുവായുള്ള കാര്യങ്ങളെ കുറിച്ചുമെല്ലാം എനിക്ക് അറിവ് കിട്ടിയിട്ടുള്ളത് അമലേട്ടനില്‍ നിന്നാണ്. അതുപോലെ മിക്ക സിനിമകളുടെയും ഡിസ്‌കഷന്‍ മുതല്‍ അവസാനം വരെ ഞാന്‍ കൂടെയുണ്ടായിട്ടുണ്ട്. ചില സിനിമകളില്‍ മാത്രമാണ് ഞാന്‍ വര്‍ക്ക് ചെയ്യാതെ പോയിട്ടുള്ളു.

ഞങ്ങള്‍ ആദ്യം മമ്മൂക്കയോട് പോയി പറഞ്ഞത് വേറെയൊരു കഥയാണ്. മമ്മൂക്കയ്ക്ക് അത് ഇഷ്ടപ്പെട്ട്, ഓക്കെയായിരുന്നു. പക്ഷെ വേറൊരു മാസ് പടം ചെയ്യാമെന്ന് പറഞ്ഞപ്പോള്‍, അമലേട്ടന്‍ പിന്നെ വേറൊരു കഥ എന്നോട് പറഞ്ഞു. അപ്പോള്‍ ഞാന്‍ ചോദിച്ചു, ഇത് മമ്മൂക്കയോട് പറഞ്ഞൂടെ എന്ന്. എന്നിട്ട് പിന്നെ അമലേട്ടന്‍ പോയി മമ്മൂക്കയോട് പറഞ്ഞതാണ് ഭീഷ്മപര്‍വ്വം.

പക്ഷെ അതിന്റെ സമയത്ത് കൊറോണ വന്ന് ആകെ സീനായി. അതിനെ എന്നെ കുറേ ചീത്ത വിളിച്ച്, താന്‍ കാരണം ആണ് ഇത് എന്നൊക്കെ. പക്ഷെ പടം ഇറങ്ങി കഴിഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു, ഇപ്പോള്‍ എന്തായി എന്ന്. കാരണം എനിക്ക് അദ്ദേഹം ഒരു ചേട്ടനും സുഹൃത്തും പിന്നെ എന്തും സംസാരിക്കാന്‍ സാധിക്കുന്ന എല്ലാ സ്വാതന്ത്ര്യവും ഉള്ള ഒരു വ്യക്തിയാണ്. ഭാര്യയേക്കാളും കൂടുതല്‍ എന്റെ രഹസ്യങ്ങള്‍ അറിയാവുന്ന വ്യക്തിയാണ് അമലേട്ടന്‍.

ഭീഷ്മയുടെ ഇന്‍ട്രൊഡക്ഷനില്‍ പോലും എന്നെ നേരെ കാണിച്ചിട്ടില്ല. ഞാന്‍ തിരിഞ്ഞ് നോക്കുന്നു പോലുമില്ല. പിന്നെ വൈഫുമായി ഒരു ദിവസം പോയിപ്പോള്‍ വൈഫ് അമലേട്ടനോട് പറഞ്ഞു, 'അമലേട്ടാ സൗബിന് സ്ലോ മോഷന്‍ ഉണ്ടാകുമോ' എന്ന്. അപ്പോള്‍ നോക്കട്ടെ എന്നാണ് പറഞ്ഞത്.

അത് കഴിഞ്ഞ് ആദ്യം ഇങ്ങനെ മഴയത്ത് നടന്ന് വരുന്ന സീനില്‍, സ്ലോ മോഷന്‍ ഷോട്ടാണ് എന്ന് എന്നോട് പറഞ്ഞു. കട്ട് പറഞ്ഞിട്ട്, തന്റെ ഭാര്യ ചോദിച്ചതു കൊണ്ട് മാത്രമാണ് എന്ന്. പിന്നെ അമലേട്ടന് നമ്മള്‍ എത്ര വലിയ മനുഷ്യനാണ്, ചെറിയ മനുഷ്യനാണ് എന്നൊന്നുമില്ല. ആ കഥാപാത്രത്തിലാണ് മൂപ്പര്‍ നില്‍ക്കുന്നത്. ഇപ്പോള്‍ ഞാന്‍ സീനില്‍ ഇല്ലാത്ത പല സ്ഥലത്തും അജാസിനെ കുറിച്ച് പറഞ്ഞ് ആ ക്യാരക്ടറിനെ വലുതാക്കുന്നുണ്ട്.

പിന്നെ അവസാനം ആയപ്പോഴേക്കും എനിക്ക് ടെന്‍ഷനായിരുന്നു. കാരണം മമ്മൂക്ക ഇരിക്കുകയും കാര്യങ്ങള്‍ എന്നെ കൊണ്ട് ചെയ്യിക്കുകയും ആണല്ലോ. അപ്പോള്‍ ഞാന്‍ ചോദിച്ചിരുന്നു, ഇത് സീനാകുമോ എന്ന്. അപ്പോള്‍ പറഞ്ഞു, 'തന്നെ അതിന് വേണ്ടിയാണ് നിര്‍ത്തിയിരിക്കുന്നത്. താന്‍ മമ്മൂക്ക എന്ത് പറഞ്ഞാലും കേള്‍ക്കുന്ന ആളാണ്. മൈക്കിള്‍ അപ്പേടെ മെയിന്‍ ആളാണ്. അപ്പോള്‍ അതുകൊണ്ട് അങ്ങനത്തെ നോട്ടം മതി. വേറെ ഒന്നിലോട്ടും പോകേണ്ട. അനുസരിച്ചാല്‍ മതി എന്ന് പറഞ്ഞു.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT