Film Talks

'സുശാന്ത് സിങ് രാജ്പുതോ അതാരാ?', ആലിയ ഭട്ടിനെ വിമര്‍ശിക്കുന്നവര്‍ വീണ്ടും ചര്‍ച്ചയാക്കുന്ന വീഡിയോ

നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി നടി ആലിയ ഭട്ട് പങ്കുവെച്ച കുറിപ്പിനെതിരെ വലിയ വിമര്‍ശനമാണുണ്ടായത്. കരണ്‍ ജോഹര്‍ അവതാരകനായെത്തുന്ന കോഫി വിത്ത് കരണ്‍ എന്ന പോപ്പുലര്‍ ചാനല്‍ ചാറ്റ് ഷോയ്ക്കിടെ ആലിയ നടത്തിയ പരാമര്‍ശം മുന്‍നിര്‍ത്തിയായിരുന്നു വിമര്‍ശനം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആലിയ ഭട്ട് അതിഥിയായെത്തിയ കോഫി വിത് കരണ്‍ എന്ന പരിപാടിയുടെ എപ്പിസോഡിലായിരുന്നു സുശാന്തിനെ പരിഹസിക്കുന്ന തരത്തിലുള്ള പരാമര്‍ശമുണ്ടായത്. രണ്‍വീര്‍ സിങ്. സുശാന്ത് സിങ് രാജ്പുത്, വരുണ്‍ ധവാന്‍ എന്നീ നടന്മാരുടെ പേരുകള്‍ പറഞ്ഞ്, ഇവരെ എങ്ങനെ വിലയിരുത്തുന്നു എന്ന് കരണ്‍ ആലിയയോട് ചോദിച്ചു. ഇതിന് ആരാണ് സുശാന്ത് സിങ് രാജ്പുത് എന്ന മറുപടിയാണ് ആലിയ നല്‍കിയത്.

ഈ പരാമര്‍ശങ്ങള്‍ ചൂണ്ടിയാണ് ആലിയ ഭട്ടിനെതിരെ വിമര്‍ശനം ശക്തമായിരിക്കുന്നത്. സുശാന്തിനെ തങ്ങള്‍ എല്ലാവരും മിസ്സ് ചെയ്യുമെന്ന് പറഞ്ഞുകൊണ്ടുള്ളതായിരുന്നു മരണവാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ആലിയയുടെ ട്വീറ്റ്. സുശാന്തിന്റെ മരണം തന്നെ ഞെട്ടിച്ചുവെന്നും, പറയാന്‍ വാക്കുകളില്ലെന്നും ആലിയ കുറിച്ചിരുന്നു.

ട്വീറ്റിന് പിന്നാലെ നിരവധി പേരാണ് വിമര്‍ശനവുമായി എത്തിയത്. ഒരിക്കല്‍ സുശാന്തിനെ പരസ്യമായി അപമാനിച്ചവരാണ് ഇന്ന് വേദന പങ്കുവെച്ച് രംഗത്തെത്തിയിരിക്കുന്നതെന്നായിരുന്നു ഒരാളുടെ കമന്റ്. പേരിന് പിന്നില്‍ കുടുംബപേര് ഇല്ലായിരുന്നുവെങ്കില്‍ സുശാന്ത് അനുഭവിച്ച അതേ വേദന ആലിയയും അനുഭവിക്കുമായിരുന്നുവെന്ന് മറ്റൊരാള്‍ പറയുന്നു. ബോളിവുഡിലെ കുടുംബവാഴ്ചയെ വിമര്‍ശിക്കുന്ന രീതിയിലായിരുന്നു ട്വിറ്ററിലടക്കം സജീവമായ ചര്‍ച്ചകള്‍.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT