Film Talks

'അമ്മയുടെ അര്‍ത്ഥമറിയുന്നവര്‍ നിങ്ങളോട് പൊറുക്കില്ല, ആക്രമണം എന്ന തീയില്‍ കുരുത്താണ് പൃഥ്വിരാജ് വളര്‍ന്നത്'

ആഷിഖ് അബുവിന്റെ വാരിയന്‍കുന്നന്‍ എന്ന സിനിമയുടെ പ്രഖ്യാപനത്തിന് പിന്നാലെ നടന്‍ പൃഥ്വിരാജിനെതിരെ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമാണ് നടക്കുന്നത്. ഇപ്പോള്‍ പൃഥ്വിരാജിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളറായ സിദ്ദു പനയ്ക്കല്‍. പൃഥ്വിരാജ് എന്ന നടനോടും വ്യക്തിയോടും പലര്‍ക്കും എതിര്‍പ്പുണ്ടാകാം അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാം. അതിന്റെ പേരില്‍ അയാളുടെ അമ്മയ്ക്ക് വിളിക്കുക എന്നത് ഏത് വീഷണ കോണില്‍ നിന്ന് നോക്കിയാലും ന്യായീകരിക്കാവുന്നതല്ലെന്ന് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ സിദ്ദു പനക്കല്‍ പറയുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഒരു കലാകാരന്‍ എന്ന നിലയില്‍ പൃഥ്വിരാജിന് അയാളുടേതായ കാഴ്ചപ്പാടുകളുണ്ടാകും തീരുമാനങ്ങളുണ്ടാകും. ഏത് സിനിമ ചെയ്യണം ചെയ്യാതിരിക്കണം എന്നൊക്കെ അദ്ദേഹത്തിന്റെ തീരുമാനമാണ്. സൈബര്‍ ആക്രമണം എന്ന തിയില്‍ കുരുത്തു തന്നെയാണ് രാജു വളര്‍ന്നതും വലുതായതും.

ഒരു സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനമെടുത്തതിന്റെ പേരിലാണ് ഇപ്പോഴത്തെ ഈ ആക്രമണം. അദ്ദേഹത്തെ വിമര്‍ശിക്കാം. ആരും വിമര്‍ശനത്തിന് അതീതരല്ല. ഒരു സിനിമയുടെ പേരിലല്ല, ഒരു കലാകാരന്‍ എന്ന നിലയില്‍ ഒരു നടന്‍ എന്ന നിലയില്‍ ഞാന്‍ രാജുവിന് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നു.

പറയാന്‍ വന്നത് അതല്ല. മക്കളെ പത്തുമാസം ചുമന്നു നൊന്തു പ്രസവിച്ച ഒരമ്മക്കും മറ്റൊരാളുടെ അമ്മക്ക് പറയാന്‍ കഴിയില്ല. ഇവരെപോലുള്ളവരെ ഒരു കാലത്ത് സ്വന്തം മക്കള്‍ തിരിഞ്ഞു നിന്ന് അമ്മക്കു വിളിച്ചാലും അത്ഭുതപ്പെടേണ്ടതില്ല. വിത്തുഗുണം പത്തുഗുണം എന്നാണല്ലോ. ആശയം പ്രകടിപ്പിക്കാം അഭിപ്രായം പറയാം അതൊരിക്കലും വ്യക്തിഹത്യയിലേക്ക് പോകാതെ നോക്കുകയാണ് സംസ്‌കാരമുള്ളവര്‍ ചെയ്യുക. പിതാവിന്റെ മരണശേഷം രാജുവിന് വ്യക്തിപരമായി ഏറ്റവും വേദനയുണ്ടാക്കിയിരിക്കുക ഈ പരാമര്‍ശമായിരിക്കും. ക്രൂരമായ മാനസികാവസ്ഥ ഉള്ളവര്‍ക്കേ ഇങ്ങനെയുള്ള നികൃഷ്ടമായ പദപ്രയോഗങ്ങള്‍ നടത്താന്‍ കഴിയു.

പൃഥ്വിരാജ് എന്ന നടനോടും വ്യക്തിയോടും പലര്‍ക്കും എതിര്‍പ്പുണ്ടാകാം അഭിപ്രായ വിത്യാസങ്ങളുണ്ടാകാം അതിന്റെ പേരില്‍ അയാളുടെ അമ്മക്ക് വിളിക്കുക എന്നത് ഏത് വീക്ഷണകോണില്‍ നിന്ന് നോക്കിയാലും ന്യായികരീകരിക്കാവുന്നതല്ല. കൈ വിട്ട ആയുധവും വാ വിട്ട വാക്കും എന്ന് കേട്ടിട്ടില്ലേ. നീചമായ വാക്കുകള്‍ ഉപയോഗിച്ച് വ്യക്തിഹത്യ നടത്തിയശേഷം പിന്നീടതേപ്പറ്റി കുമ്പസാരിച്ചാല്‍ ആ മനസുകള്‍ക്കേറ്റ മുറിവിനത് മരുന്നാവില്ല. അമ്മ എന്ന വാക്കിന്റെ യഥാര്‍ത്ഥ അര്‍ത്ഥം അറിയുന്നവരാരും അത് പൊറുത്തുതരികയുമില്ല.

മല്ലികചേച്ചിയുടെ സുകുവേട്ടന്‍ എന്ന സ്വപ്നം 49 ആം വയസില്‍ വീണുടയുമ്പോള്‍, നേര്‍പാതിയുടെ തന്റെ നായകന്റെ വേര്‍പാടിന്റെ ദുഃഖം മനസിലൊതുക്കി, പറക്കമുറ്റാത്ത രണ്ട് മക്കളെ പ്രതിസന്ധികളില്‍ തളരാതെ ദൃഡ നിശ്ചയത്തോടെ വളര്‍ത്തിവലുതാക്കി സ്വന്തം കാലില്‍നില്‍ക്കാന്‍ പ്രാപ്തരാക്കിയ ആ അമ്മയുടെ മനസിന്റെ കരുത്തിനുമുന്നില്‍ പിതൃശൂന്യമെന്നുവിളിക്കാവുന്ന ഇത്തരം ആക്ഷേപങ്ങള്‍ തട്ടി തകര്‍ന്നു പോകും.

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം ഇന്ന് സമാപിക്കും

ഷാ‍ർജയുടെ പ്രൗഢ ചരിത്രമറിയാം, സ്റ്റാളൊരുക്കി ഷാർജ ആർക്കിയോളജി അതോറിറ്റി

എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡിൽ അഞ്ച് അംഗീകാരങ്ങൾ നേടി ബുർജീൽ ഹോൾഡിങ്സ്; ഗ്രൂപ്പിലെ മലയാളി നഴ്സിന് 17 ലക്ഷം രൂപയുടെ സമ്മാനം

എഴുത്തുകാരനാവണമെന്ന ആഗ്രഹത്തിന്‍റെ പേരിൽ പരിഹസിക്കപ്പെട്ടുവെന്ന് റാം c/o ആനന്ദിയുടെ കഥാകാരൻ അഖിൽ പി ധർമജൻ

വെറുപ്പ് ഫാക്ടറിയില്‍ നിന്ന് സ്‌നേഹം പ്രതീക്ഷിച്ചതാണ് തെറ്റ്, സ്‌നേഹത്തിന്റെ കടയില്‍ മെമ്പര്‍ഷിപ്പ് എടുക്കുന്നു; സന്ദീപ് വാര്യർ

SCROLL FOR NEXT