ഷൈലോക്ക് പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്ത് ഉയരുന്ന സിനിമയെന്ന് നായകന്‍ മമ്മൂട്ടി. ദുബായില്‍ ഷൈലോക്ക് ഓഡിയോ ലോഞ്ചിലാണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്. ഷൈലോക്കിലെ പ്രത്യേകത വേറിട്ട കഥയാണെന്ന് മമ്മൂട്ടി.
ഇത്രയും ആളുകളെ കാണുമ്പോള്‍ ഞങ്ങള്‍ക്ക് ടെന്‍ഷനുണ്ട്. ഈ സിനിമയില്‍ പ്രവര്‍ത്തിച്ച എല്ലാവരും നിങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചിട്ടുണ്ട്. അക്കാര്യത്തില്‍ എന്നെ വിശ്വസിക്കാം. ഷൈലോക്ക് വ്യത്യസ്ഥമായ സിനിമയാക്കാനാണ് ശ്രമിച്ചിരിക്കുന്നത്. പ്രത്യേകതയുള്ള കഥയും കഥാപാത്രവുമാണ്. മമ്മൂട്ടി
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
കസബയിലെ രാജന്‍ സക്കരിയക്കും, അബ്രഹാമിന്റെ സന്തതികള്‍ക്കും നൂറിരട്ടി മുകളിലാണ് ഷൈലോക്ക് നില്‍ക്കുന്നതെന്ന് നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ്. മമ്മൂട്ടി തലമുറകളുടെ താരമാണെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട് പറഞ്ഞു. സംവിധായകന്‍ അജയ് വാസുദേവ്, തിരക്കഥാകൃത്തുക്കളായ അനീഷ് ഹമീദ്, ബിബിന്‍ മോഹന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. രണദിവെയാണ് ഷൈലോക്ക് ക്യാമറ. സംഗീതം ഗോപിസുന്ദര്‍.
ഷൈലോക്കില്‍ ഡബിള്‍ റോള്‍ ആണോ മൂന്ന് കഥാപാത്രങ്ങളാണോ എന്നത് ജനുവരി 23ന് അറിയാമെന്നും ബിബിന്‍ മോഹന്‍. ഷൈലോക്കിലെ ആദ്യ ഗാനം വെള്ളിയാഴ്ച റിലീസ് ചെയ്തു. ചിത്രത്തിലെ ബോസ് എന്ന മമ്മൂട്ടിയുടെ സ്‌റ്റൈലിഷ് കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടുള്ള ബാര്‍ ഡാന്‍സ് ഗാനമാണ് റിലീസ് ചെയ്തത്. അജയ് വാസുദേവ് ഒരുക്കുന്ന ചിത്രത്തിന്റെ സംഗീത സവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഗോപി സുന്ദറാണ്. വിവേകയുടെ വരികള്‍ ആലപിച്ചിരിക്കുന്നത് ശ്വേത അശോക്, നാരായണി ഗോപന്‍, നന്ദ ജെ ദേവന്‍ എന്നിവര്‍ ചേര്‍ന്നാണ്.
രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ മമ്മൂട്ടി ചിത്രമാണ് 'ഷൈലോക്ക്'. നെഗറ്റീവ് ഷേഡുള്ള പലിശക്കാരനായ കഥാപാത്രമായാണ് ചിത്രത്തില്‍ മമ്മൂട്ടിയെത്തുന്നത്. ഗുഡ്വില്‍ എന്റര്ടെയിന്മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഈ വര്‍ഷത്തെ മമ്മൂട്ടിയുടെ ആദ്യ റിലീസായ ഷൈലോക്ക് 23ന് തിയ്യേറ്ററുകളിലെത്തും.
ഫോട്ടോ മന്‍സൂര്‍ ഫോട്ടോഗ്രഫി