Film Talks

'എന്റെ പാട്ടുകൾക്ക് വേറൊരു ലോകമുണ്ട്'; ഒരു മ്യൂസിക് വീഡിയോ ചെയ്യാനുള്ള കാത്തിരിപ്പിലാണെന്ന് ഷെയ്ൻ നി​ഗം

മ്യൂസിക് തനിക്ക് വളരെ ഇൻട്രസ്റ്റഡായിട്ടുള്ള എരിയ ആണെന്ന് നടൻ ഷെയ്ൻ നി​ഗം. ഞാൻ പാട്ടുകൾ ഇപ്പോഴും ചെയ്യുന്നുണ്ട്. എന്നാൽ അതൊന്നും സിനിമയ്ക്ക് വേണ്ടി ചെയ്യാനുള്ള പാട്ടുകളാണെന്ന് തോന്നിയിട്ടില്ലെന്നും തന്റെ പാട്ടുകൾക്ക് വേറൊരു ലോകമുണ്ടെന്നും അത് സ്റ്റോറി ടെല്ലിങ്ങിന് എത്രത്തോളം ആപ്റ്റാകുമെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും ഷെയ്ൻ പറഞ്ഞു. പാട്ടുകൾ സ്വയം പ്രകടിപ്പിക്കലാണെന്നും നല്ലൊരു കമ്പനി ഇതിലേക്ക് വരികയും ഈ പാട്ടിന് ഒരു പൊട്ടൻഷ്യലുണ്ട് എന്ന് മനസ്സിലാക്കുകയും ചെയ്തു കഴിഞ്ഞാൽ ഒരു മ്യൂസിക് വീഡിയോ ചെയ്യാനുള്ള തന്റെ ആ​ഗ്രഹവും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ഷെയ്ൻ പങ്കുവച്ചു.

ഷെയ്ൻ നി​ഗം പറഞ്ഞത്:

മ്യൂസിക് പ്രൊഡ്ക്ഷന്റെ കാര്യം പറയുകയാണെങ്കിൽ, ഞാൻ പാട്ടുകൾ ചെയ്യുന്നുണ്ട്. ഇപ്പോഴും ചെയ്യുന്നുണ്ട്. സിനിമയ്ക്ക് വേണ്ടി ചെയ്യാനുള്ള പാട്ടുകളല്ല അതെന്ന് പലപ്പോഴായിട്ട് എനിക്ക് തോന്നിയിട്ടുണ്ട്. എന്റെ പാട്ടുകൾക്ക് വേറൊരു ലോകമുണ്ട്. അത് ചിലപ്പോൾ നമ്മൾ പറയുന്നൊരു സ്റ്റോറി ടെല്ലിങ്ങിന് എത്രത്തോളം ആപ്റ്റാകും എന്നെനിക്ക് ഇപ്പോ പറയാൻ പറ്റില്ല, സിനിമയ്ക്ക് വേണ്ടി കസ്റ്റമേയ്സ് ചെയ്ത പാട്ടുകൾ അല്ല അത്, പേഴസൺ എക്സപ്രഷനാണ് പാട്ടുകൾ. എനിക്ക് തോന്നിയിട്ടുള്ളത്, നാളെ അത് ഒരു മ്യൂസിക് വീഡിയോ പോലെ ചെയ്യാൻ പറ്റിയാൽ, നല്ലൊരു കമ്പനി വന്ന് അത് കേട്ട്, ഇങ്ങനെ ഒരു പരിപാടി ഉണ്ട്, ഇതിനൊരു പൊട്ടൻഷ്യലുണ്ട് എന്ന് മനസ്സിലാക്കിയാൽ, എന്റെ മനസ്സിൽ ആ മ്യൂസിക് വീഡിയോയുടെ വിഷ്വലുമുണ്ട്, അങ്ങനെയൊക്കെ ഒന്ന് കൺസീവ് ചെയ്ത് എനിക്ക് ചെയ്യാൻ പറ്റിക്കഴിഞ്ഞാൽ ചിലപ്പോൾ നന്നായിരിക്കും. ചെയ്യുമ്പോൾ ഒരു ക്വാളിറ്റിയുള്ള രീതിയിൽ ചെയ്യണം, അതിനൊക്കെ വേണ്ടിയുള്ളൊരു ​ആലോചനയിലും വെയ്റ്റിം​ഗിലുമാണ്. മ്യൂസിക് എനിക്ക് വളരെ ഇൻട്രസ്റ്റഡായിട്ടുള്ള ഒരു എരിയ തന്നെയാണ്. പക്ഷേ അത് പ്രോപ്പറായിട്ട് ലാന്റ് ചെയ്യണം എന്ന ​ആലോചനയാണ് എപ്പോഴും. കാരണം അതിനെക്കുറിച്ച് പിന്നീട് ആലോചിക്കുമ്പോൾ അത് ഇങ്ങനെ ചെയ്യാമായിരുന്നു അങ്ങനെ ചെയ്യാമായിരുന്നു എന്നൊന്നും പറയാൻ പറ്റില്ലല്ലോ? നല്ലൊരു സ്പേയ്സിലേക്ക് അത് എനിക്ക് അതിനെക്കൊണ്ട് വയ്ക്കാൻ പറ്റണം. അതിന് വേണ്ടിയുള്ള നല്ലൊരു വെയ്റ്റിം​ഗ് ആണ് ശരിക്കും പറഞ്ഞാൽ ഇപ്പോൾ.

നവാ​ഗതനായ ശ്യാം ശശി സംവിധാനം ചെയ്ത് ഷെയ്ൻ നി​ഗം, സണ്ണി വെയ്ൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന വേല എന്ന ചിത്രമാണ് ഷെയ്ന്റേതായി ഇനി പുറത്തു വരാനിരിക്കുന്ന ചിത്രം. പാലക്കാടുള്ള ഒരു പൊലീസ് കണ്ട്രോള്‍ റൂമിന്റെ പശ്ചാത്തലത്തിലൊരുക്കുന്ന ചിത്രത്തിൽ ഉല്ലാസ് അഗസ്റ്റിൻ എന്ന പൊലീസ് ഉദ്യോഗസ്ഥനെയാണ് ഷെയ്ൻ അവതരിപ്പിക്കുന്നത്. മല്ലികാർജുനൻ എന്ന പൊലീസ് കഥാപാത്രമായി സണ്ണിവെയ്‌നും ചിത്രത്തിൽ എത്തുന്നു. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് എം. സജാസ് ആണ്. സിദ്ധാര്‍ഥ് ഭരതന്‍, അതിഥി ബാലന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറെർ ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. സിൻസിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ്. ജോർജാണ് ചിത്രം നിർമിക്കുന്നത്.

അച്ഛന്റെ മരണം വിഷാദത്തിലാക്കി, രക്ഷപ്പെടാൻ സഹായിച്ചത് സിനിമ, സദസ്സിലെ അഭിനന്ദനങ്ങളും കയ്യടികളുമായിരുന്നു തെറാപ്പി: ശിവകാർത്തികേയൻ

ടെസ്റ്റിലെ 30-ാം സെഞ്ചുറി, ഓസ്‌ട്രേലിയന്‍ മണ്ണിലെ 7-ാമത്തേത്, പിന്നിലായത് ബ്രാഡ്മാനും സച്ചിനും; കോഹ്ലിയുടെ റെക്കോര്‍ഡുകള്‍ ഇങ്ങനെ

നസ്രിയയുടെ കഥാപാത്രത്തിന് പ്രചോദനമായത് എന്റെ അമ്മ, പ്രിയദർശിനി എന്ന പേരിൽ നിന്നാണ് 'സൂഷ്മദർശിനി' എന്ന പേര് വന്നത്: എം സി ജിതിൻ

മിമിക്രി കലാകാരന്മാർ നടന്മാരാകുന്ന സംസ്കാരം തമിഴ് സിനിമയ്ക്കുണ്ടായിരുന്നില്ല, മലയാള സിനിമയാണ് എന്നെ പ്രചോദിപ്പിച്ചത്: ശിവകാർത്തികേയൻ

ഉപതെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായവയും വോട്ടായി മാറിയതും; To The Point

SCROLL FOR NEXT