Film Talks

SHANE NIGAM INTERVIEW: വലിച്ചിട്ടാണെന്ന് പറയുന്നവരോട്, എല്ലാവരോടും ഇഷ്ടമായത് കൊണ്ടാണ് ഇങ്ങനെ സംസാരിക്കുന്നത് 

മനീഷ് നാരായണന്‍

യുവതാരങ്ങളില്‍ സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ സൂക്ഷ്മതയുള്ള ആളാണ് ഷെയിന്‍ നിഗം. നടന്‍ എന്ന നിലയില്‍ ഗൗരവം തോന്നുന്നതാണ് സെലക്ഷന്‍, ഷെയിന്‍ തന്നെയാണ് പൂര്‍ണമായും സിനിമ സെലക്ട് ചെയ്യുന്നത്

ഞാന്‍ തന്നെയാണ് എന്റെ സിനിമകള്‍ തെരഞ്ഞെടുക്കുന്നത്

എന്താണ്, ഈ സിനിമ ഞാന്‍ ചെയ്യാം എന്ന് തീരുമാനിക്കുന്നതിലെ മാനദണ്ഡം

വൈബ്, പിന്നെ ഒരു കഥ കേള്‍ക്കുമ്പോള്‍ പ്രേക്ഷകന്‍ എന്ന നിലയില്‍ കൂടിയാണ് ഞാന്‍ കേള്‍ക്കുന്നത്. എന്റെ കാഴ്ചയില്‍ അത് ഇഷ്ടപ്പെട്ടാല്‍ ചെയ്യും

ഫഹദുമായി സാമ്യമുണ്ട് ഷെയിനിന്റെ കാരക്ടര്‍ സെലക്ഷന്‍. ഉള്ളില്‍ മുറിവേറ്റ, ദുരന്തം പേറുന്ന നായകന്‍ ആണ് കൂടുതലും?

എന്റെ വേവ് ലെംഗ്ത് അങ്ങനെയായിരിക്കാം. അത്തരം വേദനകളും ബുദ്ധിമുട്ടും എനിക്കും ഉണ്ടായിരുന്നു. അതുകൊണ്ടും ആവാം

പക്ഷേ ഷെയിന്‍ അത്തരം ബുദ്ധിമുട്ടുകള്‍ ജീവിതത്തില്‍ നേരിട്ടിരുന്നോ എന്ന് അറിഞ്ഞിട്ടല്ലല്ലോ സംവിധായകന്‍ കഥയുമായി വരുന്നത് ?

റൂമിയുടെ ക്വോട്ട് ഉണ്ടല്ലോ What you seek is seeking you, അത് പോലെയാണ്. ഞാന്‍ സീക്ക് ചെയ്‌തോണ്ടിരുന്നപ്പോള്‍ എന്റെ ഉള്ളില്‍ പെയിന്‍ ഉണ്ടായിരുന്നു. പിന്നെ ജീവിതത്തില്‍ ഒരു ട്രഷര്‍ ഹണ്ട് പോലെ മുന്നോട്ട് പോകാനായി. യഥാര്‍ത്ഥ ജീവിതത്തില്‍ എനിക്ക് കിട്ടുന്ന, കിട്ടാനിടയുള്ള എനര്‍ജി തന്നെയാണ് ഞാന്‍ അഭിനയിക്കുന്ന സിനിമയിലും കാണിക്കുന്നത്. അല്ലാത്തെ പുറത്തു നിന്നുള്ള എനര്‍ജിയൊന്നുമില്ലല്ലോ. അഭിനേതാവ് എന്ന നിലയില്‍ ഞാന്‍ അനുഗൃഹീതനാണ്. അത് കൂടി കാരണമാണ്.

അത്രയും ഗൗരവത്തിലും ആഴത്തിലുമാണോ ആക്ടിംഗിനെ കാണുന്നത്?

ഞാന്‍ മുമ്പും പറഞ്ഞിട്ടുണ്ട്, എനിക്ക് ആക്ടിംഗും ലൈഫും രണ്ടും രണ്ടല്ല. ഈട ചെയ്തപ്പോള്‍ എന്നോട് അജിത്തേട്ടന്‍ (ബി അജിത്കുമാര്‍) പറഞ്ഞിട്ടുണ്ട്. അതിലെ സീനുകളിലെല്ലാം ഞാന്‍ എന്നിലേക്ക് പരമാവധി സമ്മര്‍ദ്ദമുണ്ടാക്കി എന്റെ ശരീരരത്തിലും ബോഡി ലാംഗ്വേജിലും ആ പെയിന്‍ കൊണ്ടുവരാന്‍ നോക്കി. ബോഡി ഞാന്‍ വീക്ക് ആക്കി,പ്രഷര്‍ ചെയ്ത് ആ ഫീലില്‍ എത്താന്‍ നോക്കി. അപ്പോള്‍ അജിത്തേട്ടന്‍ ചോദിച്ചു. രണ്ടും രണ്ടല്ലേ എന്ന്.

നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകള്‍ക്ക് പിന്നാലെ ഓള് തിയറ്ററുകളിലെത്തി. ഷെയിനിന്റെ നിഷ്‌കളങ്കത ഈ സിനിമയിലെ കഥാപാത്രമാക്കാന്‍ കാരണമായെന്ന് ഷാജി എന്‍ കരുണ്‍ പറഞ്ഞിരുന്നു.?

ഓള് ചെയ്യുന്നതിന് മുമ്പ് ഷാജി സാറിനൊപ്പം കുറേ സമയം ചെലവഴിക്കാനായി. ആ സിനിമയുടെ മൂന്ന് ഡ്രാഫ്റ്റ് തിരക്കഥകള്‍ എന്റെ വീട്ടിലുണ്ട്. ശരിക്കും സ്പിരിച്വല്‍ മൂഡ് ആയിരുന്നു ആത്മീയതയുടെ ഒരു ലെയര്‍ കൂടി സിനിമയ്ക്കും ഉണ്ട്. ഞാന്‍ മുമ്പ് ചെയ്ത സിനിമകളില്‍ എനിക്ക് കൂടുതല്‍ ഡയലോഗ് ഇല്ലായിരുന്നു. ഡയലോഗുകള്‍ എങ്ങനെ പറയുമെന്നത് എന്റെ ചലഞ്ച് ആയിരുന്നു. മനോഹരമായി എഴുതിയ സ്‌ക്രിപ്ടിലെ കാരക്ടറിനെ ആക്ടര്‍ എങ്ങനെ ജീവന്‍ വെപ്പിക്കുന്നു എന്നതാണല്ലോ പ്രധാനം. ഓള് തീരാറുമ്പോള്‍ ഞാന്‍ ആ സിനിമയുടെ ഫീലില്‍ ലയിച്ചിരുന്നു.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT