വെയില്‍ സിനിമയുടെ രണ്ടാം ഘട്ട ചിത്രീകരണത്തില്‍ കടുത്ത മാനസിക സമ്മര്‍ദ്ദം നേരിട്ടെന്ന് ഷെയിന്‍ നിഗം ദ ക്യു അഭിമുഖത്തില്‍ പറഞ്ഞു. ജോബി ജോര്‍ജ്ജിന്റെ വധഭീഷണിയില്‍ വീട്ടില്‍ കേസന്വേഷണത്തിന് ക്രൈംബ്രാഞ്ച് വീട്ടില്‍ വന്നിരുന്നു. അസോസിയേഷന്‍ ഇടപെട്ടതിനാല്‍ കേസ് വേണ്ടെന്നാണ് പറഞ്ഞത്. എന്നോട് മാധ്യമങ്ങളോട് സംസാരിക്കരുത് എന്ന് നിര്‍ദേശം നല്‍കിയ ഓരോ ദിവസമായി പല ഓഡിയോ ക്ലിപ്പുകള്‍ പുറത്തുവിടുകയായിരുന്നു. അസോസിയേഷന്‍ അല്ല മീഡിയയാണ് ഇത് പുറത്തുവിട്ടതെന്നാണ് ഇവര്‍ പറഞ്ഞത്.
വെയില്‍ ലൊക്കേഷനില്‍ മാനസിക പീഡനം തുടര്‍ന്നപ്പോള്‍ സംവിധായകന്‍ ശരത് മേനോന്‍ പറഞ്ഞത് നിനക്ക് വേണേല്‍ പടം ചെയ്‌തോ എനിക്ക് വേറെ രണ്ട് പ്രൊഡ്യൂസര്‍ റെഡിയാണെന്നാണ്. വെയില്‍ ചിത്രീകരണം തീര്‍ക്കാനായി 17 മണിക്കൂര്‍ വരെ ഷൂട്ടിന് സഹകരിച്ചിട്ടുണ്ട്.
അഞ്ച് ദിവസം പ്ലാന്‍ ചെയ്ത സീനുകള്‍ക്ക് പുറമേ പാട്ട് സീനുകളും ഷൂട്ട് ചെയ്തിട്ടുണ്ട്. രാത്രി വൈകി ഷൂട്ട് ചെയ്താല്‍ സാധാരണ ഗതിയില്‍ പിറ്റേ ദിവസം ഷൂട്ട് ചെയ്യാറില്ല. പക്ഷേ വെയില്‍ പകലും രാത്രിയുമായാണ് ചിത്രീകരിച്ചത്.