Film Talks

‘മനോരോഗ’ പ്രസ്താവന പ്രൊഡ്യസേഴ്‌സ് അസോസിയേഷനെക്കുറിച്ചല്ല, ജോബി ജോര്‍ജിനെക്കുറിച്ച് മാത്രമായിരുന്നെന്ന് ഷെയ്ന്‍

THE CUE

രാജ്യാന്തര ചലച്ചിത്രമേളയില്‍ നടത്തിയ പ്രസ്താവനയില്‍ വിശദീകരണവുമായി ഷെയ്ന്‍ നിഗം. നിര്‍മ്മാതാക്കള്‍ക്ക് മനോവിഷമമാണോ, മനോരോഗം ആണോ എന്ന പ്രസ്താവന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ ഉദ്ദേശിച്ചല്ല നിര്‍മാതാവായ ജോബി ജോര്‍ജിനെ മാത്രം ഉദ്ദേശിച്ചായിരുന്നുവെന്ന് ഷെയ്ന്‍ പറഞ്ഞു. പ്രസ്താവനയെ തുടര്‍ന്ന് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഫെഫ്കയും അമ്മയും ,യെ്ന്‍ പ്രശ്‌നത്തിലെ ഒത്തുതീര്‍പ്പു ചര്‍ച്ചയില്‍ നിന്ന് പിന്‍മാറിയിരുന്നു.’ റിപ്പോര്‍ട്ടര്‍ ലൈവി’ന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിലുള്ള നിര്‍മ്മാതാക്കളെല്ലാം മനോരോഗിയാണെന്ന് പറഞ്ഞിട്ടില്ല, മനസ് കൊണ്ട് അങ്ങനെ ഉദ്ദേശിച്ചിട്ടില്ല, എന്റെ അടുത്ത് ചോദിച്ചത് പ്രൊഡ്യൂസറിന്റെ മനോവിഷമം എന്നാണ്, ഞാന്‍ കാരണം ബുദ്ധിമുട്ടിലായിട്ടുള്ള പ്രൊഡ്യൂസറെയാണല്ലോ അവര്‍ ഉദ്ദേശിച്ചത്, അപ്പോള്‍ അത് ജോബിച്ചേട്ടനെ ഉദ്ദേശിച്ചുകൊണ്ട് മാത്രമാണ് മറുപടി, നിങ്ങളൊക്കെ ഒന്ന് ബാക്കിലെക്ക് ചിന്തിച്ചാല്‍ എന്താണ് ആ മനോരോഗം എന്ന് ഉദ്ദേശിച്ചതെന്ന് കുറച്ചു പേര്‍ക്കെങ്കിലും മനസിലാകും,
ഷെയ്ന്‍ നിഗം

താന്‍ പറഞ്ഞതില്‍ അസോസിയേഷന് ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും ഷെയ്ന്‍ വ്യക്തമാക്കി, പ്രശ്‌നം രണ്ട് കൂട്ടര്‍ക്കും നീതി ലഭിച്ചുകൊണ്ട് രമ്യമായി പരിഹരിക്കണമെന്നുണ്ട്. പ്രശ്‌നപരിഹാരത്തില്‍ നിന്ന് താരസംഘടനയായ അമ്മ പിന്മാറിയോ എന്ന് അറിയില്ലെന്നും ഷെയ്ന്‍ കൂട്ടിച്ചേര്‍ത്തു

ഷെയ്ന്‍ നിഗത്തിന്റെ ഐഎഫ്എഫ്‌കെയിലെ പ്രസ്താവന കേരളത്തിലെ ചലച്ചിത്ര നിര്‍മ്മാതാക്കളെ മുഴുവന്‍ അവഹേളിക്കുന്നതാണെന്നും ഇനി ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് സാധ്യതയില്ലെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് എം രഞ്ജിത് പ്രതികരിച്ചിരുന്നു. പ്രകോപനപരമായ പ്രസ്താവന തുടരുന്ന സാഹചര്യത്തില്‍ തല്‍ക്കാലം ചര്‍ച്ചകള്‍ വേണ്ടെന്ന് ഫെഫ്കയും അമ്മയും നിലപാടെടുക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഷെയ്ന്‍ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT