Film Talks

ലൂസിഫറിലെ ബ്രില്യന്‍സ് എനിക്ക് പ്രേരണയായി, വിസ്മയിപ്പിക്കുന്ന നായകനെന്ന് ഷാജി കൈലാസ്

ലൂസിഫറിന്റെ ഓരോ ഫ്രെയിമിലും പൃഥ്വിരാജ് സുകുമാരന്‍ കാണിച്ച ബ്രില്യന്‍സ് പ്രേരണയായെന്ന് സംവിധായകന്‍ ഷാജി കൈലാസ്. പൃഥ്വിയുടെ പിറന്നാള്‍ ദിനത്തിലാണ് കുറിപ്പ്. ഷാജി കൈലാസ് 6 വര്‍ഷത്തിന് ശേഷം സംവിധാനത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് പൃഥ്വിരാജ് നായകനായ കടുവ. കടുവ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായിരിക്കുകയാണ്.

കടുവയുടെ ഓരോ സീനിലും ഈ നടന്റെ ചെറുപ്പത്തിന്റെ വീര്യമുള്ള ഊര്‍ജത്തെ ആവാഹിക്കാനാണ് ശ്രമിക്കുന്നതെന്നും ഷാജി കൈലാസ്. എടുത്തു മുന്നേറുന്ന സംവിധായകനെ തന്നെ വിസ്മയപ്പെടുത്താന്‍ ശ്രമിക്കുന്ന നായകനായി രാജു പരിണമിക്കുന്നത് അത്ഭുതത്തോടെ നോക്കി നില്‍ക്കുകയാണ് താനെന്നും ഷാജി കൈലാസ്.

ഷാജി കൈലാസിന്റെ വാക്കുകള്‍

രാജുവില്‍ ഞാന്‍ കാണുന്ന ഏറ്റവും വലിയ സാങ്കേതികതയെ കുറിച്ചുള്ള അവഗാഹമാണ്. സിനിമ ആത്യന്തികമായി സാങ്കേതികതയുടെയും കൂടി കലയാണല്ലോ. ഓരോ ലെന്‍സിന്റെയും പ്രത്യേകത. ലോകസിനിമയില്‍ സംഭവിക്കുന്ന സാങ്കേതികവും അല്ലാത്തതുമായ മാറ്റങ്ങള്‍. എല്ലാം രാജു മനപ്പാഠമാക്കുന്നു. കാലികമാക്കുന്നു. കഥ കേള്‍ക്കുമ്പോള്‍ തൊട്ടു തുടങ്ങുന്ന രാജുവിന്റെ ശ്രദ്ധ ഏതൊരു സംവിധായകനേയും മോഹിപ്പിക്കുന്നതാണ്.

ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ രാജു കാണിക്കുന്ന സൂക്ഷ്മതയും ജാഗ്രതയും പ്രശംസനീയമാണ്. നന്ദനത്തില്‍ തുടങ്ങി കടുവയില്‍ എത്തി നില്‍ക്കുന്ന രാജുവിന്റെ ചലച്ചിത്രയാത്ര വിജയിച്ച, ബുദ്ധിമാനായ, ഒരു ടോട്ടല്‍ സിനിമാക്കാരന്റെ യാത്രയായി കാണാനാണ് എനിക്ക് ഇഷ്ടം. ലൂസിഫറിന്റെ ഓരോ ഫ്രെയിമിലും രാജു കാണിച്ച ബ്രില്യന്‍സ് എനിക്ക് പ്രേരണയായി. കടുവയുടെ ഓരോ സീനിലും ഈ നടന്റെ ചെറുപ്പത്തിന്റെ വീര്യമുള്ള ഊര്‍ജത്തെ ആവാഹിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. എടുത്തു മുന്നേറുന്ന സംവിധായകനെ തന്നെ വിസ്മയപ്പെടുത്താന്‍ ശ്രമിക്കുന്ന നായകനായി രാജു പരിണമിക്കുന്നത് അത്ഭുതത്തോടെ നോക്കി നില്‍ക്കുകയാണ് ഞാന്‍.

രാജുവിന് ദീര്‍ഘായുസ്സ്... ഒരുപാട് കാലം രാജുവിന്റെ പിറന്നാള്‍ സദ്യയുണ്ണാന്‍ മല്ലിക ചേച്ചിക്കും കഴിയട്ടെ. മകന്റെ നേട്ടങ്ങള്‍ കണ്ട് സുകുവേട്ടന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാവും. ഹാപ്പി ബര്‍ത്ത് ഡേ രാജു. കടുവയുടെ നാമത്തില്‍ താങ്കള്‍ക്കും കുടുംബത്തിനും ആശംസകള്‍ നേരുന്നു.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT