Film Talks

അതോടെ ആ സ്ഥലത്തിന് 'മുരളിമുങ്ങി'യെന്ന പേര് കിട്ടി; സത്യന്‍ അന്തിക്കാടും കമലും ദ ക്യു ക്ലബ് ഹൗസില്‍

നടന്‍ മുരളിയെ കുറിച്ചുള്ള രസകരമായ അനുഭവം പങ്കുവെച്ച് സംവിധായകരായ സത്യന്‍ അന്തിക്കാടും കമലും. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത 'സ്‌നേഹസാഗരം' എന്ന സിനിമയിലും കമലിന്റെ ചമ്പക്കുളം തച്ചന്‍ എന്ന സിനിമയിലും മുരളി ആയിരുന്നു നായകന്‍. എന്നാല്‍ സത്യന്‍ അന്തിക്കാടിന്റെ സിനിമയുടെ ഡബ്ബിംഗിന്റെ അവസാന ദിവസം ആയതിനാല്‍ കമലിന്റെ സിനിമയില്‍ നിന്നും മുരളി ആരോടും ഒന്നും പറയാതെ മുങ്ങിക്കളഞ്ഞു. അന്നത്തെ ചിത്രീകരണ അനുഭവങ്ങളാണ് ഇരുവരും ദ ക്യുവിനോട് പങ്കുവച്ചത്.

എണ്‍പതുകളിലും തൊണ്ണൂറുകളിലും ഒരേ നായകകഥാപാത്രങ്ങളുടെ രണ്ട് സിനിമകളുടെ ചിത്രീകരണം പതിവായിരുന്നു. സമകാലീനര്‍ എന്ന നിലയില്‍ സത്യന്‍ അന്തിക്കാട്, സിബി മലയില്‍, കമല്‍ എന്നിവരുടെ ചലച്ചിത്ര അനുഭവങ്ങളും സൗഹൃദങ്ങളും ദ ക്യു സംഘടിപ്പിച്ച് മാസ്റ്റേഴ്‌സ് ക്ലബ് എ്ന്ന ക്ലബ് ഹൗസ് സംവാദത്തില്‍ പങ്കുവെക്കുകയായിരുന്നു മൂവരും.

ആലപ്പുഴ നെടുമുടിക്കടുത്തെ 'മുരളി മുങ്ങി'

ആലപ്പുഴ നെടുമുടിക്കടുത്തായിരുന്നു ചമ്പക്കുളത്തച്ചന്‍ എന്ന സിനിമയുടെ ചിത്രീകരണം നടന്നിരുന്നത്. സിനിമയില്‍ പ്രധാന കഥാപാത്രത്തെയായിരുന്നു മുരളി അവതരിപ്പിച്ചിരുന്നത്. ഇതേ സമയം പുരോഗമിക്കുന്ന സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന സ്‌നേഹസാഗരം എന്ന സിനിമയിലും നായകന്‍ മുരളി. സിനിമയുടെ ഡബ്ബിങിന്റെ അവസാന ദിവസം അടുക്കാറായിരുന്നു. മുരളി എത്തിയാല്‍ മാത്രമേ സിനിമ പൂര്‍ണ്ണമാവുകയുള്ളൂ. റിലീസ് തീയതിയും അടുത്തിരിക്കെയാണ്. എന്നാല്‍ കമല്‍ സംവിധാനം സംവിധാനം ചെയ്യുന്ന ചമ്പക്കുളത്തച്ചന്‍ എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നതിനാല്‍ അദ്ദേഹത്തിന് ഡബ്ബിങ്ങിന് എത്താാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. കമലിനോട് ഒന്ന് സംസാരിച്ചു കൂടെ എന്ന് സത്യന്‍ അന്തിക്കാട് മുരളിയോട് ചോദിച്ചപ്പോള്‍ നാളെ ഉറപ്പായും ഡബ്ബിങ്ങിന് എത്തിയിരിക്കും എന്ന് മുരളി ഉറപ്പു നല്‍കി. അങ്ങനെ മുരളി ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നും സത്യന്‍ അന്തിക്കാടിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കാന്‍ എത്തി. ലൊക്കേഷനില്‍ നിന്നൊരു മുങ്ങല്‍. ചമ്പക്കുളം തച്ചനില്‍ അഭിനേതാക്കളുടെ കോമ്പിനേഷന്‍ സീന്‍ ആയിരുന്നു ചിത്രീകരിച്ചിരുന്നത്. നടന്‍ മധുവും, കെ ആര്‍ വിജയയും, രംഭയും, നെടുമുടി വേണുവുമൊക്കെ ഉണ്ടായിരുന്നു. ഉച്ച വരെയുള്ള ഷൂട്ടില്‍ മുരളി ഉണ്ടായിരുന്നു. എന്നാല്‍ ഉച്ചയ്ക്ക് ശേഷം ഊണ് കഴിക്കാനെന്ന് പറഞ്ഞ് മുരളി ചെന്നൈയിലേക്ക് പോയി. അതോടെ നെടുമുടിക്കടുത്ത ലൊക്കേഷന് മുരളിമുങ്ങിയെന്ന പേരുണ്ടായെന്ന് തമാശയായി സത്യന്‍ അന്തിക്കാടും കമലും പറയുന്നു.

അവാർഡുകളല്ല, സംവിധായകർ വീണ്ടും എന്നെ അവരുടെ സിനിമകളിലേക്ക് വിളിക്കുന്നതാണ് ഏറ്റവും വലിയ അം​ഗീകാരമായി കാണുന്നത്: ഐശ്വര്യ ലക്ഷ്മി

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

SCROLL FOR NEXT