Film Talks

‘ജോജു ടീ ഷര്‍ട്ടൂരി പറഞ്ഞു, ശരീരത്തിന്റെ ഷെയ്പ്പ് കഥാപാത്രത്തിന് ചേരുമോ എന്ന് മാത്രമാണ് ആലോചന’

THE CUE

വെനീസ് രാജ്യാന്തര ചലച്ചിത്രമേളയില്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചോലയിലേക്ക് ജോജു ജോര്‍ജ്ജുവിനെ കാസ്റ്റ് ചെയ്തതിന്റെ അനുഭവം വിവരിച്ച് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. ചോലയില്‍ ജോജു അഭിനയിക്കുകയായിരുന്നില്ല ജീവിക്കുകയായിരുന്നുവെന്നും സനല്‍കുമാര്‍ ശശിധരന്‍. ജോജുവിനെ കൂടാതെ നിമിഷാ സജയനും അഖില്‍ വിശ്വനാഥും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചോല ഡിസംബര്‍ ആറിന് തിയറ്ററുകളിലെത്തുകയാണ്. ജോജു ജോര്‍ജ്ജാണ് നിര്‍മ്മാണം.

സനല്‍കുമാര്‍ ശശിധരന്‍ ജോജുവിനെക്കുറിച്ച്

ജോജു ജോര്‍ജ്ജ് എന്നെ സംബന്ധിച്ച് പ്രാഥമികമായി ഒരു നടനല്ല, ഒരു മനുഷ്യനോ മൃഗമോ അല്ല.. അയാള്‍ അടിയുറച്ച ഒരു സിനിമാ പ്രേമിയാണ്. ചോലയുടെ കാര്യത്തിനായി ഞാന്‍ വിളിക്കുമ്പോള്‍, കഥ പറയുമ്പോള്‍ ഒക്കെ കടലില്‍ ഒരു വള്ളം ഒരു ചെറുതുഴയില്‍ എന്നപോലെ അയാള്‍ അതെ അതെ എന്ന് പറഞ്ഞുകൊണ്ടിരുന്നു. ആ അതെ അതെയില്‍ ഒരു സിനിമ മുന്നോട്ട് നീങ്ങുകയായിരുന്നു. ഞാന്‍ അയച്ചുകൊടുത്ത ചെറിയ സ്‌ക്രിപ്റ്റ് അന്നു തന്നെ പ്രിന്റൗട്ട് എടുത്തു വായിച്ചു, തിരികെ വിളിച്ചു.. പിന്നീട് ഞാന്‍ കാണാന്‍ പോകുമ്പോള്‍ കുറേ നേരം സംസാരിച്ചിരുന്നപ്പോള്‍ എന്റെ കയ്യില്‍ തരാന്‍ കാശൊന്നുമില്ലെന്നു പറഞ്ഞപ്പോള്‍ അയാള്‍ ചിരിച്ചു.. പിന്നെ പെട്ടെന്ന് ഇട്ടിരുന്ന ടീഷര്‍ട്ടൂരിക്കൊണ്ട്... 'ഇതാണ് ഇപ്പോ എന്റെ ശരീരത്തിന്റെ ഷെയ്പ്പ്.. ഇത് ആ കഥാപാത്രത്തിനു ചേരുമോ.. അതുമാത്രമാണെന്റെ ആലോചന' എന്നു പറഞ്ഞു.. ചോലയില്‍ അയാള്‍ അഭിനയിച്ചില്ല.. ജീവിച്ചു.. ഇപ്പോള്‍ ഒരു വര്‍ഷത്തില്‍ കൂടുതലായി ഞങ്ങള്‍ ആഴമുള്ള സുഹൃത്തുക്കളാണ്.. സംസാരിക്കുന്ന ഓരോ നിമിഷവും എനിക്ക് മനസിലാവുന്നത് അയാള്‍ ആദ്യന്തികമായി ഒരു അടിയുറച്ച ഒരു സിനിമാ പ്രേമിയാണെന്നാണ്. ബാക്കിയൊക്കെ പിന്നെയേ വരൂ.. ചോലയുടെ തിയേറ്റര്‍ റിലീസിന്റെ കൊടിതോരണങ്ങള്‍ എന്റെ വിശ്വാസം ഉറപ്പിക്കുന്നു. സ്‌നേഹം ജോജു..

ത്രില്ലര്‍ സ്വഭാവമുള്ള ചിത്രം നിര്‍മിച്ചിരിക്കുന്നത് അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ ജോജു ജോര്‍ജ്ജ് തന്നെയാണ്. നിര്‍മിച്ച ചോല, സിജോ വടക്കനും, നിവ് ആര്‍ട്ട് മൂവീസുമാണ് കോ പ്രൊഡ്യുസേഴ്‌സ്.

ഒരു പെണ്‍കുട്ടി ഒരു പുരുഷനൊപ്പം നഗരത്തിലേക്ക് യാത്ര തിരിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചോലയുടെ പ്രമേയം. ചിത്രത്തിലെ അഭിനയം കൂടി പരിഗണിച്ചായിരുന്നു നിമിഷാ സജയന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചത്. ചോലയിലെയും ഒരു കുപ്രസിദ്ധ പയ്യനിലെയും പ്രകടനമാണ് പരിഗണിച്ചിരുന്നത്. നിമിഷയെയും ജോജുവിനെയും കൂടാതെ പ്രധാന കഥാപാത്രം അവതരിപ്പിക്കുന്ന അഖിലിനെ ഓഡിഷന്‍ നടത്തി 700 ഓളം പേര്‍ക്കിടയില്‍ നിന്നാണ് കണ്ടെത്തിയത്

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

ചെരുപ്പൂരി അടിക്കുമെന്ന് അന്ന് ഞാൻ ആ നടനോട് പറഞ്ഞു: ഖുശ്ബു

SCROLL FOR NEXT