Film Talks

'അമ്പാൻ അല്ല അലമ്പാനാണ്'; അമ്പാനിൽ മുമ്പ് ചെയ്ത കഥാപാത്രങ്ങളുടെ പ്രതിഭലനമുണ്ടാവരുത് എന്ന് ആഗ്രഹിച്ചിരുന്നുവെന്ന് സജിൻ ​ഗോപു

രോമാഞ്ചത്തിന്റെ സെറ്റിൽ വച്ചാണ് സംവിധായകൻ ജിതു മാധവൻ ആവേശത്തിലെ കഥാപാത്രത്തിന്റെ കാര്യം പറഞ്ഞതെന്ന് നടൻ സജിൻ ​ഗോപു. അന്ന് കഥ കേട്ടപ്പോൾ വളരെ എക്സെെറ്റഡായി തോന്നി. ഇത് പിടിച്ചാൽ പൊളിക്കും എന്ന് തോന്നി. ഇവിടെ വന്ന് കഴിഞ്ഞപ്പോഴാണ് ഇത് വലിയ സ്കെയിലിലുള്ള ഒരു സിനിമയാണ് എന്ന് മനസ്സിലായത്. സജിൻ ​ഗോപു പറയുന്നു. അമ്പാൻ എന്ന കഥാപാത്രം കുറച്ച് പൊസസ്സീവാണ്. പക്ഷേ അയാൾ അത് പുറത്ത് കാണിക്കില്ല. മുമ്പ് ചെയ്ത കഥപാത്രങ്ങളുടെ പ്രതിഭലനം അമ്പാനിലുണ്ടാവാൻ പാടില്ല എന്ന് കരുതിയിരുന്നുവെന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകി അഭിമുഖത്തിൽ സജിൻ ​ഗോപു പറഞ്ഞു.

സജിൻ ​ഗോപു പറഞ്ഞത്:

രോമാഞ്ചത്തിൽ ഞാനൊരു പത്ത് ദിവസം മുന്നേയാണ് ജോയിൻ ചെയ്തത്. തൊട്ടടുത്ത് തന്നെയായിരുന്നു ഷൂട്ട്. രോമാഞ്ചത്തിൽ വച്ചു തന്നെ ജിതു ആവേശത്തെക്കുറിച്ച് പറ‍ഞ്ഞിട്ടുണ്ടായിരുന്നു. അന്ന് കേട്ടപ്പോൾ എനിക്ക് വളരെ എക്സെെറ്റഡായി തോന്നി. ഇത് പിടിച്ചാൽ പൊളിക്കും എന്ന് തോന്നി. ഇവിടെ വന്ന് കഴിഞ്ഞപ്പോഴാണ് ഇത് വലിയ സ്കെയിലിലുള്ള ഒരു സിനിമയാണ് എന്ന് മനസ്സിലായത്. വലിയ ബാനറിന്റെ പ്രൊഡക്ഷൻ. ആദ്യം ഒരു ടെൻഷനൊക്കെയുണ്ടായിരുന്നു. ചാവേർ ചെയ്തുകൊണ്ടിരിക്കുന്ന ജിതു വിളിക്കുന്നത്. ഇത് കഴിയുമ്പോഴെക്കും സെറ്റായി ഇരിക്കണം എന്നാണ് പറഞ്ഞത്.

അമ്പാന് കുറച്ച് പൊസസ്സീവ്നെസ്സ് ഒക്കെയുണ്ട്. പക്ഷേ അത് പുറത്ത് കാണിക്കുന്നില്ല. ഹ്യൂമാറാണ് അപ്പോൾ അത് അങ്ങനെ അങ്ങ് ചെയ്യാം എന്ന് കരുതി. മുമ്പ് ചെയ്ത ക്യാരക്ടറുമായിട്ട് വലിയ ബന്ധം ഒന്നും വരാൻ പാടില്ല എന്ന് തോന്നി. അങ്ങനെയാണ് ഞാൻ ആ​ഗ്രഹിക്കാറ്. എത്രത്തോളം അത് സാധ്യമായിട്ടുണ്ട് എന്ന് അറിയാൻ പാടില്ല. അടുത്ത സിനിമയിലും അത് തന്നെയാണ് ആ​ഗ്രഹിക്കുന്നത്. അമ്പാനാണെങ്കിൽ ആളാണ് അലമ്പാലാണെന്ന് ഒക്കെയാണ് ഞങ്ങൾ പറയാറ്.

രോമാഞ്ചം എന്ന ചിത്രത്തിന് ശേഷം ജിതു മാധവൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ആവേശം. രങ്കൻ എന്ന ഗുണ്ടാ തലവനായാണ് ഫഹദ് ഫാസിൽ ചിത്രത്തിലെത്തുന്നത്. ഒരു കളർഫുൾ ആക്ഷൻ കോമഡി വിഭാഗത്തിൽ ഉൾപ്പെടുന്ന സിനിമയാണ് ആവേശം. അൻവർ റഷീദ് എന്റെർറ്റൈന്മെന്റ്സ് ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിന്റെ ബാനറിൽ അൻവർ റഷീദ്, നസ്രിയ നാസിം എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. കണക്കുകൾ പ്രകാരം ആവേശം ആദ്യ ദിനം 3.50 കോടിയാണ് കേരള ബോക്സ് ഓഫീസിൽ നിന്നും നേടിയത്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT