Film Talks

പ്രിയ സച്ചി.. വല്ലാതെ മിസ്സ് ചെയ്യുന്നു; ഓർമ്മകളുമായി ബിജുമേനോൻ

സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി വിടവാങ്ങിയിട്ട് ഇന്ന് ഒരു വർഷം തികയുകയാണ്. സിനിമാ സാംസ്കാരിക രംഗത്തുള്ള പ്രമുഖർ അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുക്കൊണ്ടിരിക്കുന്നു. സച്ചിയുമായുള്ള ആത്മബന്ധത്തെ സൂചിപ്പിക്കുന്ന വാക്കുകളാണ് സുഹൃത്തും നടനുമായ ബിജു മേനോൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്. പൃഥ്വിരാജും സച്ചിയയെക്കുറിച്ചുള്ള ഓർമ്മകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. 'ചിരികൾ, ആശയങ്ങൾ, കഥകൾ, വിശ്വാസം, സച്ചി… ഒരു വർഷം' എന്നായിരുന്നു പൃഥ്വിരാജ് കുറിച്ചത്. പൃഥ്വിരാജും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച അയ്യപ്പനും കോശിയുമായിരുന്നു സച്ചി അവസാനമായി സംവിധാനം ചെയ്ത ചിത്രം.

എന്നും എന്റെ മനസ്സിലുണ്ടാവും.. എന്നെന്നും എന്റെ ഹൃദയത്തിലും.. എന്റെ ആത്മാവ്.. പ്രിയ സച്ചി .. വല്ലാതെ മിസ്സ് ചെയ്യുന്നു
ബിജു മേനോൻ

തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ സ്വദേശിയായ സച്ചിദാനന്ദന്‍ എട്ട് വര്‍ഷത്തെ ഹൈക്കോടതി അഭിഭാഷക ജീവിതത്തിന് ശേഷമാണ് തിരക്കഥാകൃത്താകുന്നത്. സേതുവിനൊപ്പം സഹരചയിതാവായി ചോക്കലേറ്റ് ആദ്യ സിനിമ. പിന്നീട് മോഹന്‍ലാലിനെ നായകനാക്കി ജോഷി സംവിധാനം ചെയ്ത റണ്‍ ബേബി റണ്‍ എന്ന സിനിമയിലൂടെ സ്വതന്ത്ര തിരക്കഥാകൃത്തായി.

കൊവിഡ് ലോക്ക് ഡൗണ്‍ കാലത്ത് ബോളിവുഡ് തമിഴ് തെലുങ്ക് റീമേക്കുകളുടെ പേരിലും, സിനിമയുടെ രാഷ്ട്രീയ ഉള്ളടക്കത്തിന്റെ പേരിലും ഏറ്റവുമധികം ചര്‍ച്ചയായ സിനിമ കൂടിയാണ് അയ്യപ്പനും കോശിയും. ചോക്കലേറ്റ്, സീനിയേഴ്‌സ്, രാമലീല, ഡ്രൈവിംഗ് ലൈസന്‍സ് ഉള്‍പ്പെടെ പന്ത്രണ്ട് തിരക്കഥകളൊരുക്കി. അനാര്‍ക്കലി, അയ്യപ്പനും കോശിയും എന്നീ സിനിമകള്‍ സംവിധാനം ചെയ്തു. 2020 ജൂണ്‍ 16ന് പുലര്‍ച്ചെയാണ് സച്ചിയെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വടക്കാഞ്ചേരിയിലെ ആശുപത്രിയില്‍ ഇടുപ്പിന് ശസ്ത്രക്രിയക്ക് സച്ചി വിധേയനായിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു ഹൃദയാഘാതം സംഭവിച്ചത്.

'ബറോസി'ന് ശേഷം മോഹൻലാൽ ഇനി സംവിധാനം ചെയ്യുമെന്നു തോന്നുന്നില്ല; സന്തോഷ് ശിവൻ

ദുബായ് ഫിറ്റ്നസ് ചലഞ്ചിന് പിന്തുണ; വുഡ്ലം ഒഡാസിയ തുടങ്ങി

'ലൈവ് ആക്ഷനൊപ്പം ആനിമേഷനും ഒത്തു ചേരുന്ന ലൗലി, ഇത് പ്രണയകഥയല്ല, സൗഹൃദ കഥ'; ദിലീഷ് കരുണാകരൻ

ആകെ മൊത്തം അലറൽ 'കങ്കുവ' കണ്ട് തലവേദനിക്കുന്നു, പ്രേക്ഷകർ‌ ഇറങ്ങിപ്പോയാൽ സിനിമയ്ക്ക് റിപ്പീറ്റ് വാല്യു ഉണ്ടാവില്ലെന്ന് റസൂൽ പൂക്കുട്ടി

മലയാളികളോട് കേന്ദ്രസര്‍ക്കാരിന് ഇത്ര വൈരാഗ്യം എന്തിന്?

SCROLL FOR NEXT