Film Talks

അഭിനയിച്ചില്ലെങ്കിലും വരുൺ പ്രഭാകറിന്റെ സാന്നിധ്യം ദൃശ്യം സെക്കന്റിലും ഉണ്ടല്ലോ, ട്രോളുകളിൽ സന്തോഷമെന്ന് റോഷൻ

ദൃശ്യം രണ്ടാം ഭാ​ഗത്തിൽ ഇല്ലെങ്കിലും പ്രേക്ഷകർക്കിടയിൽ ഏറെ ചർച്ചയാകുന്ന കഥാപാത്രമാണ് റോഷൻ ബഷീർ ചെയ്ത വരുൺ പ്രഭാ​കർ. ആദ്യ ഭാ​ഗം പകുതിയിലേ തന്നെ സീൻ വിട്ട വരുൺ ആറ് വർഷത്തിന് ഇപ്പുറവും ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളേക്കാളൊക്കെ ട്രോളുകളിലും കമന്റുകളിലും ഇടം പിടിക്കുന്നു. വലിയൊരു ഹിറ്റ് സിനിമയുടെ രണ്ടാം ഭാ​ഗം വരുമ്പോൾ പ്രേക്ഷകർ തന്നെ ഓർത്തെടുത്ത് പറയുന്നു എന്നതിൽ ഒരുപാട് സന്തോഷമുണ്ടെന്ന് റോഷൻ 'ദ ക്യു'വിനോട്.

വരുണിന്റെ സാന്നിധ്യം ദൃശ്യം സെക്കന്റിലും ഉണ്ടാകും

ആദ്യ ഭാ​ഗവുമായി വളരെ ബന്ധപ്പെട്ട് കിടക്കുന്ന ഒരു കഥ ആയിരിക്കും ദൃശ്യം രണ്ടാം ഭാ​ഗത്തിന്റേതും. അതുകൊണ്ട് തന്നെ അവിടെ വരുൺ പ്രഭാ​കറിന്റെ കഥാപാത്രത്തിന് ഒരു പ്രാധാന്യം ഉണ്ടാകുമെന്ന് തന്നെയാണ് കരുതുന്നത്. ദൃശ്യം രണ്ടിലും ഒരു ഭാ​ഗമാകാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഒരിക്കലും തോന്നിയിട്ടില്ല. കാരണം ആദ്യ ഭാ​ഗത്തിന്റെ പകുതിയിലേ അവസാനിച്ച കഥാപാത്രമാണ് വരുണിന്റേത്. തുടർന്ന് വരുന്ന ഭാ​ഗത്തിലും കഥാപാത്രത്തിന്റെ സാന്നിധ്യം ഉണ്ടാകുന്നു, ആളുകൾ ഓർക്കുന്നു എന്നതുതന്നെ വളരെ സന്തോഷം.

വരുണിന്റെ പ്രാധാന്യം അറിയുന്നത് സിനിമ കണ്ടപ്പോഴാണ്

'പ്ലസ്ടു' എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേയ്ക്ക് വരുന്നത്. പിന്നീട് മോഹൻലാലിനെ പോലെ ഒരു വലിയ നടന്റെ സിനിമയിൽ ഭാ​ഗമാകാൻ കഴിഞ്ഞു. ആളുകൾ അറിഞ്ഞ് തുടങ്ങിയതും ദൃശ്യത്തിലൂടെയാണ്. പപ്പയുടെ ഒരു സുഹൃത്ത് വഴിയാണ് വരുൺ എന്ന കഥാപാത്രം ചെയ്യാൻ എനിക്ക് അവസരം കിട്ടുന്നത്. ജീത്തു സാർ വിളിച്ചു, കാണണമെന്ന് പറഞ്ഞു. കണ്ടപ്പോൾ തന്നെ ഫിക്സ് ചെയ്യുകയായിരുന്നു. അഭിനയിക്കുമ്പോഴും ദൃശ്യത്തിന്റെ കഥയെന്ത് എന്നുളളത് എനിക്ക് അറിയില്ലായിരുന്നു. എന്റെ കഥാപാത്രത്തിന്റെ കാര്യങ്ങൾ അല്ലാതെ മറ്റൊന്നും എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ സിനിമയുടെ റിലീസിന് ശേഷം ഒരുപാട് സന്തോഷം തോന്നി, കാരണം, സിനിമ ഇറങ്ങിയതിന് ശേഷമാണ് ആ സിനിമയിൽ നമുക്ക് എത്രത്തോളം പ്രാധാന്യമുണ്ടായിരുന്നു എന്നുളളതും ആ കഥാപാത്രം എത്രത്തോളം കഥയെ സ്വാധീനിച്ചിട്ടുണ്ട് എന്നുളളതും എനിക്ക് മനസിലാകുന്നത്.

പ്രൊജക്ടുകൾ

ഈ വരുന്ന 16ന് ഷൂട്ടിങ് തുടങ്ങുന്ന 'ഫോർ' ആണ് മലയാളത്തിൽ അടുത്ത ചിത്രം. നവാ​ഗതനായ സുനിൽ ഹനീഫ് ആണ് സംവിധായകൻ. രണ്ട് തെലുങ്ക് സിനിമകൾ കൂടി ഷൂട്ടിങ് കഴിഞ്ഞ് റിലീസിന് കാത്തിരിക്കുന്നുണ്ട്. ഏപ്രിൽ, മെയ് മാസങ്ങളിൽ റിലീസിന് എത്തേണ്ടിയിരുന്ന സിനിമകളാണ്. കൊവിഡ് കാരണം മറ്റിവെച്ചു. പല മുൻനിര താരങ്ങളുടേയും സിനിമകൾ ഷൂട്ടിങിലേയ്ക്ക് കടന്നിട്ടുണ്ട്. അവരിൽ നിന്നൊക്കെ പ്രചോദനം ഉൾക്കൊണ്ട് കൊവിഡ് പ്രൊട്ടോക്കോളൊക്കെ പാലിച്ചുകൊണ്ട് 'ഫോർ' എന്ന സിനിമ ചിത്രീകരണത്തിലേയ്ക്ക് കടക്കുകയാണ്.

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

SCROLL FOR NEXT