Film Talks

'ന്നാ താൻ കേസ് കൊട് സ്പിൻ ഓഫിനെപ്പറ്റി എന്നോട് പറഞ്ഞില്ല' ; സിനിമയുടെ റൈറ്റ് ആർക്കും കൊടുത്തിട്ടില്ലെന്ന് സന്തോഷ് ടി കുരുവിള

കുഞ്ചാക്കോ ബോബനെ പ്രധാന കഥാപാത്രമാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത് സന്തോഷ് ടി കുരുവിള നിർമിച്ച ചിത്രമാണ് 'ന്നാ താൻ കേസ് കൊട്'. ചിത്രത്തിന്റെ സ്പിൻ ഓഫ് ആയ 'സുരേഷിന്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ' എടുക്കുന്നതിനെപ്പറ്റി തന്നോട് ഒരു വാക്ക് പോലും സംവിധായകൻ പറഞ്ഞില്ലെന്ന് നിർമാതാവ് സന്തോഷ് ടി കുരുവിള. സിനിമയുടെ റൈറ്റ് താൻ ആർക്കും കൊടുത്തിട്ടില്ല. കഴിഞ്ഞ ദിവസമാണ് അറിയുന്നത് ഇങ്ങനെയൊരു സ്പിൻ ഓഫ് വരുന്നെന്ന്. സംവിധായകന് ഒരു കോടി രൂപയോളം ശമ്പളം കൊടുത്ത് ചെയ്യിപ്പിച്ച സിനിമയുടെ സ്പിൻ ഓഫ് എടുക്കുന്നതിനെപ്പറ്റി തന്നെ അറിയിച്ചില്ലെന്നും ഇതൊക്കെ മാനസികമായി സിനിമ പോലും വേണ്ട എന്ന് തോന്നിപ്പിക്കുമെന്നും സന്തോഷ് ടി കുരുവിള ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

സന്തോഷ് ടി കുരുവിള പറഞ്ഞത് :

എന്റെ സിനിമയുടെ റൈറ്റ് ഞാൻ ആർക്കും കൊടുത്തിട്ടില്ല. കഴിഞ്ഞ ദിവസമാണ് അറിയുന്നത് ഇങ്ങനെയൊരു സ്പിൻ ഓഫ് വരുന്നെന്ന്. സംവിധായകന് ഒരു കോടി രൂപയോളം ശമ്പളം കൊടുത്ത് ചെയ്യിച്ച സിനിമയുടെ സ്പിൻ ഓഫ് എടുക്കുന്നതിനെപ്പറ്റി എന്നോട് ഒരു വാക്ക് പോലും ഇതുവരെ പറഞ്ഞിട്ടില്ല. ഇതൊക്കെ മാനസികമായി സിനിമ പോലും വേണ്ട എന്ന് തോന്നിപ്പിക്കും. ആൻഡ്രോയിഡ് കുഞ്ഞപ്പന്റെ രണ്ടാം ഭാഗം 'ഏലിയൻ അളിയൻ' എടുക്കാമെന്ന് ഞാൻ അങ്ങോട്ട് പറഞ്ഞതല്ല. രതീഷ് വിളിച്ച് സെക്കന്റ് പാർട്ട് എടുത്താലോയെന്ന് ചോദിച്ചു ഞാൻ എടുക്കാമെന്ന് പറഞ്ഞു. അങ്ങനെ അന്നൗൻസ് ചെയ്ത സിനിമയാണത്. പക്ഷെ അത് എടുത്തില്ല. ടിവിയിലും പത്രത്തിലും ഒക്കെ കാണുമ്പോഴാണ് സ്പിൻ ഓഫിനെ പറ്റി അറിയുന്നത്. ഇൻഡസ്ട്രിയിൽ ആളുകൾക്ക് അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം ആത്മാർത്ഥത ഇല്ലെങ്കിൽ പിന്നെ ഇൻഡസ്ട്രി എങ്ങനെയാണ് നന്നാകുന്നത്. എനിക്ക് വേണമെങ്കിൽ കേസ് കൊടുക്കാം, ആ സിനിമ നിർത്തിക്കാം. പക്ഷെ അതൊന്നും നമ്മുടെ വഴിയല്ലാത്തത് കൊണ്ടാണ് പരാതിക്കൊന്നും പോകാത്തത്.

ഗായത്രി ശങ്കർ, രാജേഷ് മാധവന്‍. ബേസില്‍ ജോസഫ്, ഉണ്ണിമായ എന്നിവരോടൊപ്പം ഒട്ടനേകം പുതുമുഖ താരങ്ങള്‍ ചിത്രത്തിലുണ്ട്. ചിത്രത്തിലെ രണ്ടു പ്രധാന കഥാപാത്രങ്ങളായ സുരേഷിനെയും സുമലതയെയും പ്രധാന കഥാപാത്രങ്ങളാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ഒരുക്കുന്ന സ്പിൻ ഓഫ് ചിത്രമാണ് 'സുരേഷിന്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ'. ചിത്രത്തിൽ കൊഴുമ്മൽ രാജീവൻ എന്ന കഥാപാത്രമായി കുഞ്ചാക്കോ ബോബനും ഗസ്റ്റ് റോളിളിലെത്തുന്നുണ്ട്. ഒരു സിനിമയിലെ നായിക നായകന്മാരല്ലാതെയുള്ള പ്രത്യേക കഥാപാത്രങ്ങളെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന സിനിമകളെയാണ് സ്പിന്‍ ഓഫ് എന്ന് വിളിക്കുന്നത്. ബിഗ് ബജറ്റില്‍ നിര്‍മ്മിക്കപ്പെടുന്ന ഈ സിനിമയുടെ ചിത്രീകരണം പയ്യന്നൂരിലും പരിസര പ്രദേശങ്ങളിലുമായി നടന്നുവരികയാണ്. രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇമ്മാനുവല്‍ ജോസഫ്, അജിത് തലപ്പള്ളി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍, ജെയ് കെ, വിവേക് ഹര്‍ഷന്‍ എന്നിവരാണ് സഹ നിര്‍മാതാക്കള്‍. സബിന്‍ ഊരാളുക്കണ്ടിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

വോട്ടെണ്ണല്‍; വയനാട്ടില്‍ മുന്നേറി പ്രിയങ്ക, പാലക്കാട് രാഹുല്‍, ചേലക്കരയില്‍ പ്രദീപ്

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

SCROLL FOR NEXT