Film Talks

വാരിയംകുന്നന്‍ തിരക്കഥയില്‍ നിന്ന് റമീസ് മാറി, രാഷ്ട്രീയനിലപാടുകളോട് യോജിപ്പില്ലെന്ന് ആഷിഖ് അബു

ആഷിക് അബു പ്രഖ്യാപിച്ച വാരിയംകുന്നന്‍ എന്ന സിനിമയുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ റമീസ് വിവാദത്തിന് പിന്നാലെ പ്രൊജക്ടില്‍ നിന്ന് മാറി. റമീസ് ഫേസ്ബുക്കില്‍ എഴുതിയ രാഷ്ട്രീയ നിലപാടുകളും പോസ്റ്റുകളും ചര്‍ച്ചയായിരുന്നു. റമീസിന്റെ രാഷ്ട്രീയനിലപാടുകളോട് വ്യക്തിപരമായി ഒട്ടും തന്നെ യോജിപ്പില്ല. അദ്ദേഹത്തിന് എന്റെ രാഷ്ട്രീയ നിലപാടുകളോടും വിയോജിപ്പാക്കാനാണ് സാധ്യതയെന്നും ഇക്കാര്യം വിശദീകരിച്ച് ആഷിഖ് അബു. റമീസിന്റെ ഉദ്ധേശശുദ്ധിയുടെ മേല്‍ സംശയത്തിന്റെ നിഴല്‍ വീണ സാഹചര്യത്തില്‍ അദ്ദേഹം തന്നെ പൊതുസമൂഹത്തോടു വിശദീകരിക്കും. തന്റെ വിശ്വാസ്യത സമൂഹത്തെയും ടീമിനേയും ബോധ്യപെടുത്താന്‍ റമീസിന് ബാധ്യതയുണ്ട്. അതുവരെ വാരിയംകുന്നന്‍ എന്ന സിനിമയുടെ തിരക്കഥാകൃത്തെന്ന സ്ഥാനത്തുനിന്ന് മാറി നില്‍ക്കാന്‍ തീരുമാനിക്കുന്നതായി റമീസ് അറിയിച്ചതായി ആഷിഖ് അബു.

ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിച്ചും നിരപരാധിത്വം ബോധ്യപ്പെടുത്തി വാരിയംകുന്നന്‍ പ്രൊജക്ടിലേക്ക് തിരിച്ചുവരുമെന്ന് റമീസ്. താല്‍ക്കാലികമായി വിട്ടുനില്‍ക്കുകയാണെന്നും റമീസ്

ആഷിഖ് അബു റമീസിന്റെ പിന്‍മാറ്റത്തെക്കുറിച്ച്

റമീസിന്റെ രാഷ്ട്രീയനിലപാടുകളോട് വ്യക്തിപരമായി ഒട്ടും തന്നെ യോജിപ്പില്ല. അദ്ദേഹത്തിന് എന്റെ രാഷ്ട്രീയ നിലപാടുകളോടും വിയോജിപ്പാക്കാനാണ് സാധ്യത.

മറ്റൊരു സംവിധായകനുമായി വാരിയംകുന്നന്‍ എന്ന ചിത്രം നിര്‍മ്മിക്കുന്നതിനെ പറ്റിയുള്ള ചര്‍ച്ചകള്‍ വര്‍ഷങ്ങളായി നടന്നുവരുന്നു. റമീസും ആദ്യം മുതല്‍ തന്നെ ഈ ഉദ്യമത്തില്‍ ഉണ്ടായിരുന്നയാളായി, ഇതിനായി റിസേര്‍ച്ചുകള്‍ ചെയ്ത വ്യക്തിയുമായിട്ടാണ് ഞാനറിയുന്നത്. മൂന്ന് നാല് മാസങ്ങള്‍ക്ക് മുന്‍പ് മാത്രം. സിനിമ പ്രഖ്യാപിച്ചതിന് ശേഷം റമീസിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അദ്ദേഹത്തോട് വിശദീകരണം ആരായുകയും ചില കാര്യങ്ങളില്‍ അദ്ദേഹം തെറ്റ്‌സമ്മതിക്കുകയും പരസ്യമായി ഫേസ്ബുക്കില്‍ മാപ്പുപറയുകയും ചെയ്തു. തന്റെ ഉദ്ധേശശുദ്ധിയുടെ മേല്‍ സംശയത്തിന്റെ നിഴല്‍ വീണ നിലക്ക് അത് റമീസ് വ്യക്തിപരമായി പൊതുസമൂഹത്തോടു വിശദീകരിക്കും. തന്റെ വിശ്വാസ്യത സമൂഹത്തെയും ടീമിനേയും ബോധ്യപെടുത്താന്‍ റമീസിന് ബാധ്യതയുണ്ട്. അതുവരെ വാരിയംകുന്നന്‍ എന്ന സിനിമയുടെ തിരക്കഥാകൃത്തെന്ന സ്ഥാനത്തുനിന്ന് മാറി നില്‍ക്കാന്‍ തീരുമാനിക്കുന്നതായി റമീസ് അറിയിച്ചിരിക്കുന്നു. സിനിമ മുന്നോട്ട്.

ആഷിഖ് അബു

റമീസ് എട്ട് വര്‍ഷം മുമ്പ് ഫേസ്ബുക്കിലും ഫേസ്ബുക്ക് ഗ്രൂപ്പുകളിലുമായി ഇട്ടിരുന്ന പോസ്റ്റുകളില്‍ കടുത്ത സ്ത്രീവിരുദ്ധതയും മതമൗലികവാദത്തെ തുറന്നു പിന്തുണക്കുന്ന നിലപാടുകളും ഉണ്ടായിരുന്നത് സിനിമ പ്രഖ്യാപിച്ച ഘട്ടത്തില്‍ പലരും ഷെയര്‍ ചെയ്തിരുന്നു. ഇക്കാര്യത്തില്‍ റമീസ് ക്ഷമാപണം നടത്തുകയും വിശദീകരണം നല്‍കുകയുമുണ്ടായി.

എട്ടോ ഒമ്പതോ വര്‍ഷങ്ങള്‍ മുമ്പ്, ആദ്യമായി എഫ് ബി യില്‍ ഒക്കെ വന്ന കാലത്ത് ആവേശത്തില്‍ പല വിവരം കെട്ട പോസ്റ്റുകളും ഇട്ടിട്ടുണ്ട്. ഇന്ന് ഉള്ള പോലത്തെ പൊളിറ്റിക്കല്‍ കറക്‌റ്‌നസോ കാഴ്ചപ്പാടുകളോ അന്നെനിക്കില്ലായിരുന്നു. എട്ടോ ഒമ്പതോ വര്‍ഷം മുമ്പുള്ള നിലപാടല്ല ഇന്ന് എനിക്ക്. അന്നത്തെ പോസ്റ്റിലെ സ്ത്രീവിരുദ്ധത മനസ്സിലാക്കാനുള്ള പക്വത അന്നെനിക്കില്ലായിരുന്നു. അതൊക്കെ പിന്നീടാണ് മനസ്സിലാവുന്നത്. ആ പോസ്റ്റ് ഡിലീറ്റ് ചെയ്തിട്ടുണ്ട്. ആ പോസ്റ്റ് ഒരു വലിയ തെറ്റാണ്. ഹൃദയത്തില്‍ തൊട്ട് പറയട്ടെ, ആ പോസ്റ്റിലും ആ നിലപാടിലും ഞാന്‍ അങ്ങേയറ്റം ഖേദിക്കുന്നു.. ആ പോസ്റ്റ് വേദനിപ്പിച്ചിട്ടുള്ള മുഴുവന്‍ മനുഷ്യരോടും മാപ്പ് പറയുന്നു.. ഇന്ന് ആ നിലപാടുകളില്‍ നിന്നും മാറിയ വ്യക്തിയായി തന്നെ എന്നെ കാണണം എന്ന് അപേക്ഷിക്കുന്നു.. അറിവില്ലാ പ്രായത്തിലെ വിവരക്കേടായി കണ്ട് എല്ലാവരും ക്ഷമിക്കണം എന്ന് അഭ്യര്‍ഥിക്കുന്നു.

റമീസ് മുഹമ്മദിന്റെ പ്രതികരണം

ആഷിഖ് അബു സംവിധാനം ചെയ്യുന്ന വാരിയംകുന്നൻ എന്ന സിനിമയുടെ തിരക്കഥാകൃത്ത് എന്ന നിലയിൽ, ഇപ്പോൾ വാരിയംകുന്നൻ എന്ന സിനിമക്ക് നേരെ ഉണ്ടായിട്ടുള്ള വിവാദങ്ങളെ കുറിച്ച് എനിക്ക് ചിലത് പറയാനുണ്ട്. അതിൽ പ്രധാനം എനിക്ക് എതിരിൽ നടക്കുന്ന അപവാദ പ്രചരണങ്ങളെക്കുറിച്ചാണ്. എനിക്കെതിരെ ഉണ്ടായിരുന്ന ആരോപണങ്ങളിൽ എനിക്ക് തന്നെ സ്വയം തെറ്റെന്ന് തോന്നുന്ന കാര്യത്തിൽ ഞാൻ മാപ്പ് പറഞ്ഞിട്ടുണ്ട്. ബാക്കിയെല്ലാ ആരോപണങ്ങളും സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് ദുർവ്യാഖ്യാനിച്ചതോ തെറ്റായ പ്രചരണങ്ങളോ ആണ്. അവയെല്ലാം തെറ്റാണെന്ന് തെളിയിക്കാൻ എനിക്ക് കഴിയുകയും ചെയ്യും. ഞാൻ അത് തെളിയിക്കുകയും എന്റെ നിരപരാധിത്വം പൊതുസമൂഹത്തിൽ ബോധിപ്പിക്കുകയും ചെയ്യും.

എന്നാൽ, എനിക്കെതിരെ ഉള്ള ഈ ആരോപണങ്ങളെല്ലാം സത്യത്തിൽ ബാധിക്കേണ്ടത് എന്നെ മാത്രമാണ്. പക്ഷെ, ദൌർഭാഗ്യവശാൽ അത് ഇപ്പോൾ ഈ സിനിമയുടെ നടത്തിപ്പുകാരെ കൂടി വിഷമത്തിലാക്കിയിരിക്കുകയാണ്. അത് സംഭവിച്ച് കൂടാത്തതാണ്. ആയതിനാൽ, എന്റെ നിരപരാധിത്വം തെളിയിക്കും വരെ ഈ സിനിമയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ നിന്നും ഞാൻ താൽക്കാലികമായി വിട്ടുനിൽക്കാൻ ആഗ്രഹിക്കുകയാണ്. എനിക്കെതിരെ ഉള്ള ഈ ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിച്ച ശേഷം ആ പ്രവർത്തനങ്ങളിലേക്ക് ഞാൻ തിരിച്ച് വരികയും ചെയ്യുന്നതായിരിക്കും.

ഈ വിവരങ്ങൾ ‘വാരിയംകുന്നൻ’ എന്ന സിനിമയുടെ നിർമ്മാതാക്കളെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

വെറുപ്പ് ഫാക്ടറിയില്‍ നിന്ന് സ്‌നേഹം പ്രതീക്ഷിച്ചതാണ് തെറ്റ്, സ്‌നേഹത്തിന്റെ കടയില്‍ മെമ്പര്‍ഷിപ്പ് എടുക്കുന്നു; സന്ദീപ് വാര്യർ

ധനുഷ് വ്യക്തിപരമായി പക പോക്കുകയാണ്, നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി വൈകുന്നതിനെ ചൂണ്ടിക്കാട്ടി നയൻതാരയുടെ തുറന്ന കത്ത്

ദുരന്തമുഖത്തും തുടരുന്ന നിര്‍ദ്ദയ വിവേചനം

അഭിനയം ആസ്വദിച്ചു ചെയ്യുന്ന നടൻ, മമ്മൂട്ടിയെക്കാൾ ഭാഗ്യവാന്മാരാണ് അദ്ദേഹത്തിന്റെ പ്രേക്ഷകർ; മധു

ഇതേ അറയ്ക്കല്‍ മാധവനുണ്ണിയാ, 4K ഡോൾബി അറ്റ്മോസിൽ ‘വല്ല്യേട്ടൻ’ ടീസർ

SCROLL FOR NEXT