Film Talks

സൂപ്പർ സ്റ്റാറിനൊപ്പം തമിഴിലെ ഹിറ്റ് സംവിധാനകന്റെ പ്രൊജക്ട് നിരസ്സിച്ചാണ് ഈ സീരീസ് ഞാൻ തെരഞ്ഞെടുത്തത്; റഹ്മാൻ

‌തമിഴിലെ സൂപ്പർ സ്റ്റാറിനൊപ്പമുള്ള പ്രൊജക്ട് വേണ്ടെന്ന് വെച്ചിട്ടാണ് '1000 ബേബീസ്' എന്ന വെബ് സീരീസ് താൻ തെരഞ്ഞെടുത്തതെന്ന് നടൻ റഹ്മാൻ. നജീം കോയയുടെ സംവിധാനത്തിൽ റഹ്മൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച വെബ് സീരീസ് ആണ് 1000 ബേബീസ്. നജീം കോയ 1000 ബേബീസ് എന്ന പ്രൊജക്ടുമായി തന്നെ സമീപിച്ച അതേ സമയത്ത് തമിഴിലെ വലിയ ഹിറ്റ് സംവിധായകൻ ഒരു സൂപ്പർ സ്റ്റാറിനെ വച്ച് ചെയ്യുന്ന പ്രൊജക്ടിലേക്ക് തനിക്ക് ക്ഷണമുണ്ടായിരുന്നുവെന്നും എന്നാൽ അത് നിരസ്സിച്ചാണ് താൻ 1000 ബേബീസിലേക്ക് താൻ വന്നതെന്നും റഹ്മാൻ ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

റഹ്മാൻ പറഞ്ഞത്:

നജീം കോയയുമായി ഒരുമിച്ച് പ്രവർത്തിച്ച പരിചയം എനിക്കില്ല. കഥയെല്ലാം എല്ലാവർക്കും പറയാം എന്നാൽ അവസാനം ഇതിന്റെ റിസൾട്ട് എന്താകും എന്ന് നമുക്ക് അറിയില്ലല്ലോ? എന്റെ സംശയങ്ങൾ അതെല്ലാമായിരുന്നു. ഇത് എങ്ങനെയാണ് ചെയ്യാൻ പോകുന്നത് എന്നൊക്കെ ഞാൻ അദ്ദേഹത്തോട് ചോദിക്കുമായിരുന്നു. എന്നാൽ എനിക്കടക്കം എല്ലാവർക്കും ഒരു വെബ് സീരീസ് ചെയ്യുമ്പോൾ ഒരു ഇന്റർനാഷ്ണൽ സ്റ്റാന്റേർഡിൽ അത് കൊടുക്കണം എന്ന നിർബന്ധമുണ്ടാകും. എനിക്കും അതുണ്ടായിരുന്നു. ഇതിന് മുമ്പ് തന്നെ പലരും വെബ് സീരീസ് ചെയ്യുന്നതിന് വേണ്ടി എന്നെ സമീപിച്ചിട്ടുണ്ടായിരുന്നു. കഥ നന്നായിരിക്കും പക്ഷേ അവരുടെ ചിന്തകളോ ആശയങ്ങളോ ഒക്കെ ശരിയാകില്ല. ഒരു സിനിമാറ്റിക്ക് ഫോർമാറ്റിൽ ആയിരിക്കും അതെല്ലാം. സംവിധായകനുമായി സംസാരിക്കുമ്പോൾ തന്നെ എനിക്ക് അത് മനസ്സിലാവും. ഇതേ സമയത്ത് എനിക്ക് ഹോട്ട്സ്റ്റാറിൽ നിന്ന് തന്നെ തമിഴിൽ ഒരു ഓഫറും വന്നിരുന്നു. അത് തമിഴിലെ ഹിറ്റുകൾ ഒക്കെ ചെയ്ത വലിയൊരു സംവിധായകന്റേതായിരുന്നു. മറ്റൊരു സൂപ്പർ സ്റ്റാറും ആ സീരീസിന്റെ ഭാ​ഗമായിരുന്നു. അത് വിട്ടിട്ടാണ് ഞാൻ 1000 ബേബീസ് തെരഞ്ഞെടുക്കുന്നത്.

നടന്‍ റഹ്‌മാന്‍ ഭാഗമാകുന്ന ആദ്യത്തെ വെബ് സീരീസാണ് 1000 ബേബീസ്. നജീം കോയ സംവിധാനം ചെയ്യുന്ന മലയാളം ത്രില്ലര്‍ സീരിസാണ് ഇത്. കുഞ്ഞുങ്ങളുടെ കൂട്ടമരണവും അതിനെ തുടര്‍ന്നുള്ള കേസ് അന്വേഷണവുമാണ് സീരിസിന്റെ പ്രമേയമെന്നാണ് മുമ്പ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്ലർ സൂചിപ്പിക്കുന്നത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ അഞ്ചാമത്തെ മലയാളം ഒറിജിനല്‍ സീരീസാണ് '1000 ബേബീസ്'. ഹിന്ദി നടിയും സംവിധായികയുമായ നീന ഗുപ്ത ഏറെ കാലത്തിന് ശേഷം മലയാളത്തില്‍ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ സീരീസിനുണ്ട്. സഞ്ജു ശിവറാം, അശ്വിന്‍ കുമാര്‍, ആദില്‍ ഇബ്രാഹിം, ഷാജു ശ്രീധര്‍, ജോയ് മാത്യു, ഇര്‍ഷാദ് അലി, വി.കെ.പ്രകാശ്, മനു എം. ലാല്‍, ഷാലു റഹിം, സിറാജുദ്ദീന്‍ നാസര്‍, ഡെയ്ന്‍ ഡേവിസ്, രാധിക രാധാകൃഷ്ണന്‍, വിവിയ ശാന്ത്, നസ്ലിന്‍, ദിലീപ് മേനോന്‍, ധനേഷ് ആനന്ദ്, ശ്രീകാന്ത് മുരളി, ശ്രീകാന്ത് ബാലചന്ദ്രന്‍ എന്നിവരാണ് സീരീസിലെ മറ്റ് അഭിനേതാക്കള്‍.

ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ ഷാജി നടേശനും നടന്‍ ആര്യയും ചേര്‍ന്നാണ് സീരീസ് നിര്‍മ്മിച്ചിരിക്കുന്നത്. നജീം കോയയും അറൗഫ് ഇര്‍ഫാനും ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. മലയാളം, തമിഴ്, തെലുഗു, കന്നഡ, മറാത്തി, ഹിന്ദി, ബംഗാളി എന്നീ ഭാഷകളിലായി ഹോട്ട്സ്റ്റാറിൽ സീരീസ് സ്ട്രീമിം​ഗ് ആരംഭിച്ചിട്ടുണ്ട്.

ഗെയിം ഓഫ് ത്രോൺസിലെ റെഡ് വെഡിങ് പോലെയാണ് ലിയോയുടെ ഫ്ലാഷ്ബാക്ക് ആലോചിച്ചത്, വിജയ്യുടെ പാട്ടിന് വേണ്ടി ആ ഐഡിയ ഉപേക്ഷിച്ചു; ലോകേഷ് കനകരാജ്

കൂലിക്ക് ശേഷം ഇനി വരാനിരിക്കുന്നത് LCU ന്റെ പീക്ക് സിനിമയെന്ന് ലോകേഷ്, എല്ലാ താരങ്ങളും ഒന്നിച്ചെത്തുന്ന ആ ചിത്രം കൈതിയുടെ രണ്ടാം ഭാഗമോ?

സുഹാസിനിക്ക് ദേശീയ പുരസ്കാരം കിട്ടാത്തതിനെക്കുറിച്ച് എല്ലാവരും ചോദിച്ചു, എന്നെക്കാൾ മികച്ചൊരു നടന് അത് കിട്ടിയെന്ന് ഞാൻ മറുപടി പറഞ്ഞു

'കാരവാനിലേക്ക് കയറി നോക്കിയപ്പോൾ പുകപടലങ്ങൾക്കുള്ളിൽ ഇരിക്കുന്ന ആ നടനെയാണ് കണ്ടത്'; സിനിമയിലെ ലഹരി ഉപയോ​ഗത്തെക്കുറിച്ച് ഭാ​ഗ്യലക്ഷ്മി

'ഞാൻ സിനിമ കാണുന്നത് നിർത്തിയിട്ട് ഏഴ് വർഷത്തോളമായി, സിനിമയല്ല സീരീസാണ് എനിക്ക് ഇഷ്ടം'; സുഹാസിനി മണിരത്നം

SCROLL FOR NEXT