റിലീസിന് തയ്യാറെടുക്കുന്ന അപ്പന്‍ എന്ന സിനിമയെ പ്രശംസിച്ച് തിരക്കഥാകൃത്തും സംവിധായകനുമായ രഘുനാഥ് പലേരി. ആദ്യമായാണ് സിനിമയില്‍ ഇങ്ങിനെ ഒരപ്പനേയും മകനേയും കാണുന്നത്. പതിയെ ഊര്‍ന്നൂന്ന് മുറിക്കുന്നൊരു ഈര്‍ച്ചവാള്‍ സിനിമയെന്നും രഘുനാഥ് പലേരി. അലന്‍സിയറിനെയും സണ്ണി വെയ്‌നിനെയും പ്രധാന കഥാപാത്രങ്ങളാക്കി മജുവാണ് അപ്പന്‍ സംവിധാനം ചെയ്തിരിക്കുന്നത്.
രഘുനാഥ് പലേരി എഴുതിയത്
പേര് അപ്പന്‍. സംവിധാനം മജു . ആര്‍ ജയകുമാറും മജുവും ചേര്‍ന്നുള്ളൊരു എഴുത്ത്. ഏത് പ്രതലത്തിലാവും റിലീസ് എന്നറിയില്ല. ഏതിലായാലും വല്ലാത്തൊരു മൂര്‍ച്ചയുള്ള അനുഭവമാകും. മനസ്സടി മുറിഞ്ഞു ചിതറുന്ന മകനായ് സണ്ണി വെയ്‌നും, എത്ര തീറ്റ കിട്ടിയിട്ടും വെറി മാറാത്ത വ്യാഘ്രരൂപമായൊരു അപ്പനായി അലന്‍സിയറും. ആദ്യമായാണ് സിനിമയില്‍ ഇങ്ങിനെ ഒരപ്പനേയും മകനേയും കാണുന്നത്. പതിയെ ഊര്‍ന്നൂന്ന് മുറിക്കുന്നൊരു ഈര്‍ച്ചവാള്‍ സിനിമ . ഒരിടത്തും അശേഷം ഡാര്‍ക്കല്ലാത്തൊരു സിനിമ. വരുമ്പോള്‍ കാണുക. വ്യത്യസ്ഥമായ സിനിമകള്‍ ഇറങ്ങട്ടെ. അടുത്ത സിനിമയും എടുത്ത് മജുവും വേഗം വരട്ടെ.
വാര്‍ദ്ധക്യവും അരക്ക് കീഴെ തളര്‍ച്ചയും ബാധിച്ച്, എന്നെന്നേക്കുമായി കട്ടിലില്‍ ജീവിതം തള്ളി നീക്കുന്ന ഒരു വൃദ്ധനായ അപ്പന്റെയും അദ്ദേഹത്തിന്റെ മരണവും സ്വത്തുക്കളും ആഗ്രഹിച്ച് ജീവിക്കുന്ന ഭാര്യയുടേം മക്കളുടെയും മരുമക്കളുടെയും ജീവിതം ചര്‍ച്ച ചെയ്യുന്ന ഒരു ചിത്രമാണ് 'അപ്പന്‍'. ചിത്രത്തില്‍ അലന്‍സിയറാണ് 'അപ്പന്‍' കഥാപാത്രമാവുന്നത്. കുടുംബത്തിന് ശല്യമായൊരു അപ്പന്‍ കഥാപാത്രമാണ് അലന്‍സിയറിന്റേത്.
തൊടുപുഴയുടെ ഗ്രാമീണ ഭംഗിയില്‍ ചിത്രീകരിച്ച 'അപ്പനി'ല്‍ രാധിക രാധാകൃഷ്ണന്‍ അവതരിപ്പിക്കുന്ന കഥാപാത്രം ഏറെ ശ്രദ്ധേയമാണ്. 2 സംസ്ഥാന അവാര്‍ഡും മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡും ലഭിച്ച പ്രജേഷ് സെന്നിന്റെ 'വെള്ളം' സിനിമക്ക് ശേഷം രഞ്ജിത് മണബ്രക്കാട്ട് ജോസ്‌കുട്ടി മഠത്തില്‍ എന്നിവര്‍ ചേര്‍ന്നാണ്. ടൈനി ഹാന്‍ഡ്‌സ് പ്രൊഡക്ഷന്‍സിന്റെയും സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ ചിത്രം തിയേറ്ററുകളില്‍ എത്തും.