Film Talks

പുഷ്പ സെക്കൻഡിൽ ഷെഖാവത്തിന് കൂടുതൽ ചെയ്യാനുണ്ട്, സെക്കൻഡ് പാർട്ടിൽ ബൻവാർ സിം​ഗിന്റെ വിളയാട്ടമെന്ന് സൂചന നൽകി ഫഹദ്

ഫഹദ് ഫാസിൽ ക്രൂരനായ വില്ലനായെത്തിയ ചിത്രമായിരുന്നു സുകുമാറിന്റെ സംവിധാനത്തിൽ എത്തിയ തെലുങ്ക് സൂപ്പർ ഹിറ്റ് ചിത്രം പുഷ്പ. അല്ലു അർജുൻ അവതരിപ്പിച്ച പുഷ്പരാജ് എന്ന കള്ളക്കടത്തുകാരനെ കേന്ദ്രീകരിച്ച് നീങ്ങുന്ന സിനിമയുടെ രണ്ടാം ഭാ​ഗം ഷൂട്ടിം​ഗ് പുരോ​ഗമിക്കുമ്പോൾ പ്രധാന അപ്ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് ഫഹദ് ഫാസിൽ. ബൻവാർ സിങ് ശെഖാവത് എന്ന വില്ലൻ പോലീസ് കഥാപാത്രത്തെയാണ് ഫഹദ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. രണ്ടാം ഭാ​ഗത്തിൽ ശെഖാവത്തിന് കൂടുതൽ പ്രാധാന്യം ഉണ്ടെന്നും പുഷ്പയുടെ ശെഖാവത്തിന്റെയും സംഘർഷത്തെ ചുറ്റിപ്പറ്റിയാണ് പുഷ്പ ടു മുന്നോട്ട് പോകുന്നതെന്നും ഫഹദ് പിങ്ക് വില്ലയോട് പറഞ്ഞു.

ഫഹദ് ഫാസിൽ പറഞ്ഞത്

പുഷ്പ രണ്ടാം ഭാ​ഗം ഭൻവാർ സിം​ഗ് ഷെഖാവത്തിന് ആദ്യഭാ​ഗത്തെക്കാൾ കൂടുതൽ പ്രാധാന്യമുള്ളതാണ്. പുഷ്പരാജും ഷെഖാവത്തും തമ്മിലുള്ള സംഘർഷങ്ങളെ കേന്ദ്രീകരിച്ചാണ് പല സംഭവ വികാസങ്ങളും അരങ്ങേറുന്നത്.

അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ അടുത്ത വർഷം സിനിമ ചെയ്യുമെന്നും ഫഹദ് ഫാസിൽ. അൽഫോൺസ് പുത്രൻ നിലവിൽ തമിഴ് സിനിമയുടെ തിരക്കിലാണ്, പുഷ്പ സെക്കൻഡിന്റെ അവസാന ഘട്ട ചിത്രീകരണത്തിലാണ് ഫഹദ്. രണ്ട് പേരും നിലവിലുള്ള കമ്മിറ്റ്മെന്റുകൾ പൂർത്തിയാക്കുന്ന മുറക്ക് പുതിയ ചിത്രത്തിലേക്ക് കടക്കുമെന്നാണ് ഫഹദിന്റെ വെളിപ്പെടുത്തൽ. രണ്ട് പേർക്കും ആ സിനിമയിലേക്ക് ടോട്ടലി ഫ്രീ ആയി കടക്കാനാകുന്ന മുറക്കായിരിക്കും ചിത്രീകരണമമെന്നും പിങ്ക് വില്ല അഭിമുഖത്തിൽ ഫഹദ് പറയുന്നു.

അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ ഫഹദ് ഫാസിലും നയൻതാരയും കേന്ദ്രകഥാപാത്രങ്ങളായി പാട്ട് എന്നൊരു പ്രൊജക്ട് മുമ്പ് അനൗൺസ് ചെയ്തിരുന്നു. ഈ പ്രൊജക്ട് മാറ്റിവച്ചാണ് അൽഫോൺസ് പുത്രൻ പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ​ഗോൾഡ് ഒരുക്കിയത്.

​ഗോൾഡ് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. 2020 ഡിസംബറിലാണ് അൽഫോൺസ് പാട്ട് പ്രഖ്യാപിക്കുന്നത്. 2024ൽ ഫഹദും അൽഫോൺസും കൈകോര‍്‍ക്കുന്ന പുതിയ ചിത്രം പാട്ട് തന്നെയാണോ എന്ന് ഇരുവരും വെളിപ്പെടുത്തിയിട്ടില്ല.

മാരി സെൽവരാജിന്റെ മാമന്നൻ എന്ന ചിത്രമാണ് ഫഹദ് ഫാസിലിന്റേതായി ഒടുവിൽ പുറത്തിറങ്ങിയത്. തമിഴ്നാട്ടിലെ സവർണ ജാതിയിൽ നിന്നുള്ള രത്നവേൽ എന്ന രാഷ്ട്രീയ നേതാവായി വില്ലൻ റോളിലാണ് മാമന്നനിൽ ഫഹദ്. വടിവേലുവും ഉദയനിധി സ്റ്റാലിനും പ്രധാന റോളിലെത്തിയ മാമന്നനിലെ ഫഹദിന്റെ പെർഫോർമൻസിന് വലിയ പ്രശംസയാണ് ലഭിക്കുന്നത്. അൻവർ റഷീദിന്റെ നിർമാണത്തിൽ രോമാഞ്ചം

സംവിധായകൻ ജിത്തു മാധവൻ ഒരുക്കുന്ന ആവേശം ആണ് ഫഹദിന്റെ പൂർത്തിയായ മറ്റൊരു സിനിമ. അൽത്താഫ് സലിം സംവിധാനം ചെയ്യുന്ന ചിത്രമാണ് മലയാളത്തിൽ ഫഹദ് ഇനി ചെയ്യുന്നത്.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT