ത്രില്ലർ ഗണത്തിൽ ഉൾപ്പെടുന്ന സിനിമയല്ല പുലിമടയെന്നും എന്നാൽ പലയിടത്തും ത്രില്ലർ എലമെന്റുകൾ ഉള്ള ഒരു സൈക്കോ ഡ്രാമ കൂടിയാണ് ചിത്രമെന്ന് സംവിധായകൻ എ കെ സാജൻ. ത്രില്ലർ സിനിമക്കായി ഹൈ റേഞ്ച് മനപ്പൂർവം ചൂസ് ചെയ്യുന്നതല്ലെന്നും എ കെ സാജൻ പറഞ്ഞു. ഹൈ റെയിഞ്ചിനൊരു നിഗൂഢതയുണ്ട്, ആ പ്രകൃതിയുടെ ഒരു ഡാർക്‌നെസ്സ് ഉണ്ട്. ഒപ്പം ഇതിലെ കഥാപാത്രത്തിനൊരു ഒറ്റപെടലുണ്ട്, ആ ഒറ്റപ്പെടലിന് നല്ലത് ഹൈ റേഞ്ച് ആണ്. കുറച്ച് കൂടി വിഷ്വലി പ്രകടമായി കിട്ടാൻ തന്നെയാണ് ഹൈ റേഞ്ചിൽ പ്ലെയിസ് ചെയ്തതെന്നും എ കെ സാജൻ ദി ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
എ കെ സാജൻ പറഞ്ഞത് :
ത്രില്ലർ സിനിമക്കായി ഹൈ റേഞ്ച് മനപ്പൂർവം ചൂസ് ചെയ്യുന്നതല്ല. ആ സ്ഥലത്തിനൊരു നിഗൂഢതയുണ്ട്, ആ പ്രകൃതിയുടെ ഒരു ഡാർക്‌നെസ്സ് ഉണ്ട്. പുലിമട ഒരു ത്രില്ലെർ ഗണത്തിൽ അല്ല കിടക്കുന്നത് എന്നാൽ ത്രില്ലർ എലെമെന്റുകൾ ഉണ്ട്. ഒരു സൈക്കോ ഡ്രാമ കൂടിയാണ് പുലിമട. ഈ കഥാപാത്രത്തിന്റെ ഒറ്റപെടലുണ്ട്, ആ ഒറ്റപ്പെടലിന് നല്ലത് ഹൈ റേഞ്ച് ആണ്. കുറച്ച കൂടി വിഷ്വലി പ്രകടമായി കിട്ടാൻ തന്നെയാണ് ഹൈ റേഞ്ചിൽ പ്ലസ് ചെയ്തത്. ഒരു സൈക്കോ ഡ്രാമ ചെയ്യുമ്പോൾ ഒരു ട്രോമയിലേക്ക് ആ കഥാപാത്രത്തിനെ കൊണ്ടുവരണം. അയാളുടെ സൈക്കോ ആളുകൾക്ക് ഫീൽ ചെയ്യണം. എന്നാൽ അതിൽ അവർ പെട്ടുപോകുകയും ചെയ്യരുത്. ജോജുവിന്റെ കഥാപാത്രത്തിന് ഒരുപാട് ലെയറുകൾ ഉണ്ട്. അമ്മക്ക് വേണ്ടിയാണ് ആ കഥാപാത്രം കൂടുതൽ സംസാരിക്കുന്നത്, അമ്മയുടെ മകൻ ആണെന്നാണ് പറയുന്നത്. പക്ഷെ അപ്പോഴും അയാളുടെ ഉള്ളിന്റെ ഉള്ളിൽ പാട്രിയാർക്കി ആഘോഷിച്ചു നടൻ ഒരച്ഛനുണ്ട്. അതുകൊണ്ടാണ് ഈ കഥക്ക് പുലിമട എന്ന പേര് വന്നത്. അയാളുടെ മനസ്സ് തന്നെയാണ് ആ പുലിമട.
ജോജു ജോർജ്, ഐശ്വര്യ രാജേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എ കെ സാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് 'പുലിമട'. ഇങ്ക് ലാബ് സിനിമാസ്, ലാൻഡ് സിനിമാസ് എന്നീ ബാനറുകളിൽ രാജേഷ് ദാമോദരനും സിജോ വടക്കനും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ലിജോമോൾ, ബാലചന്ദ്രമേനോൻ, ചെമ്പൻ വിനോദ്, ജോണി ആന്റണി, ജാഫർ ഇടുക്കി, ജിയോ ബേബി, അബു സലിം, സോന നായർ, കൃഷ്ണ പ്രഭ, പോളി വിൽസൺ, ഷിബില എന്നിവരാണ് സിനിമയിലെ മറ്റു അഭിനേതാക്കൾ. ചിത്രത്തിന്റെ സംഗീതം ഇഷാൻ ദേവ് ആണ്. പശ്ചാത്തല സംഗീതം അനിൽ ജോൺസൻ കൈകാര്യം ചെയ്യുന്നു. പത്തു വർഷത്തെ ഇടവേളയ്ക്ക് ശേഷം പ്രശസ്ത ഛായാഗ്രാഹകനായ വേണു സ്വന്തം സംവിധാനത്തിൽ അല്ലാതെ ക്യാമറ ചലിപ്പിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. സംവിധായകൻ എ കെ സാജൻ തന്നെയാണ് സിനിമയുടെ എഡിറ്റിംഗും നിർവഹിക്കുന്നത്.