കോവിഡ് വ്യാപനം രൂക്ഷമാകുന്ന ഇന്ത്യക്ക് വേണ്ടി ആഗോളതലത്തിലുള്ള ജനങ്ങളോട് സഹായം അഭ്യര്‍ത്ഥിച്ച് നടി പ്രിയങ്ക ചോപ്ര. ടുഗെതര്‍ ഫോര്‍ ഇന്ത്യ എന്ന കാംപെയിനിന്‍ ഭാഗമായാണ് രാജ്യത്തെ അടിയന്തിര ആവശ്യങ്ങൾക്ക് വേണ്ടി ധനസഹായം ചെയ്യാന്‍ ആരാധകരോട് പ്രിയങ്ക അഭ്യർഥിച്ചിരിക്കുന്നത് . സോഷ്യൽ മീഡിയയിലൂടെയാണ് പ്രയങ്ക ചോപ്ര ഇന്ത്യയെ സഹായിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇന്ത്യ തന്റെ വീടാണ്. രാജ്യത്ത് ആശുപത്രികള്‍ രോഗികളാല്‍ നിറയുന്നു, ഓക്‌സിജന്‍ കുറവാണ്, മരണം കൂടുന്നതിനാല്‍ ശ്‌മശാനങ്ങൾ നിറയുകയാണ്. ഒരു ആഗോളസമൂഹമെന്ന നിലയില്‍ ഈ പ്രതിസന്ധിയില്‍ ഇന്ത്യയെ സഹായിക്കേണ്ടത് നമ്മുടെ കടമയാണ്. എല്ലാവരും സംഭാവന ചെയ്യണം. ഇന്ത്യക്ക് നിങ്ങളെ ആവശ്യമുണ്ടെന്നും പ്രിയങ്ക പറയുന്നു. സംഭാവന ചെയ്യുന്നതിനുള്ള വിവരങ്ങളും പോസ്റ്റിനൊപ്പം പ്രിയങ്ക പങ്കുവെച്ചിട്ടുണ്ട്.
ഇവിടെ ലണ്ടനില്‍ ഇരുന്ന് സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഇന്ത്യയിലെ അവസ്ഥ പറയുന്നത് കേള്‍ക്കുകയാണ്. ആശുപത്രികള്‍ നിറയുന്നു, ഓക്‌സിജന്റെ കുറവ്, ഐസിയൂവില്‍ റൂമില്ല, ശ്മാശാനങ്ങൾ നിറയുന്നു, ദിവസേന ഒരുപാട് പേര് മരിക്കുന്നു ഇന്ത്യ എന്റെ വീടാണ്, ഇപ്പോള്‍ ഇന്ത്യക്ക് മുറിവേറ്റിരിക്കുന്നു. നമ്മള്‍ ഒരു ആഗോളസമൂഹമെന്ന നിലയില്‍ ഇതെല്ലാം കാണേണ്ടതാണ്. കാരണം എല്ലാവരും സുരക്ഷിതരായില്ലെങ്കില്‍ ആരും സുരക്ഷിതരാവാന്‍ പോകുന്നില്ല. അതിനാല്‍ ഈ മഹാമാരിയെ തടയാന്‍ കഴിയുന്നതെല്ലാം നമ്മള്‍ ചെയ്യേണ്ടതാണ്. ഇതിനായി സംഭാവന ചെയ്യു. എന്തുക്കൊണ്ട് ഇങ്ങനെയൊക്കെ സംഭവിച്ചു എന്നതോർത്ത് പലര്‍ക്കും ദേഷ്യം വരുന്നുണ്ടാകാം. പക്ഷെ ആദ്യം കൊവിഡ് പൂര്‍ണ്ണമായി മാറട്ടെ. എന്നിട്ട് നമുക്ക് അതേ പറ്റി ചിന്തിക്കാം. നിങ്ങള്‍ക്കാവുന്ന രീതിയില്‍ സംഭാവനയും സഹായങ്ങളും ചെയ്യു. ഇന്ത്യക്ക് നിങ്ങളെ ആവശ്യമുണ്ട്.’പ്രിയങ്ക ചോപ്ര