Film Talks

നാനൂറ് പേജുള്ള തിരക്കഥയും, എഴുപതോളം കഥാപാത്രങ്ങളും; 'പെരുമാനി' സീരീസ് ആക്കേണ്ടതായിരുന്നുവെന്ന് മജു

അപ്പൻ എന്ന ചിത്രത്തിന് ശേഷം മജു സംവിധാനം ചെയ്ത് സണ്ണി വെയ്ൻ, വിനയ് ഫോർട്ട്, ലുക്മാൻ അവറാൻ എന്നിവർ പ്രധാനകഥാപത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് പെരുമാനി. ചിത്രത്തിൽ എഴുപതോളം ഡയലോഗ് ഉള്ള കഥാപാത്രങ്ങൾ ഉണ്ട് എന്നും, അത്രയും കഥാപാത്രങ്ങളെ ഫോളോ ചെയ്യുക സങ്കീർണമാണ് എന്നും മജു. ചിത്രത്തിന്റെ തിരക്കഥയെഴുതുന്ന സമയത്ത് തനിക്ക് തിരക്കഥയെഴുത്തിനെ കുറിച്ച് അറിയില്ലായിരുന്നുവെന്നും, എഴുതി വന്നപ്പോൾ നാനൂറ് പേജ് ഉണ്ടായിരുന്നുവെന്നും മജു പറഞ്ഞു. ഇതൊരു സീരീസ് ആണെങ്കിൽ ഈ പ്രശ്നം ഉണ്ടാകില്ലായിരുന്നു. കാരണം അവിടെ ഡീറ്റൈലിംഗിനുള്ള സമയമുണ്ട്. സത്യത്തിൽ ഇതൊരു സീരീസ് ആക്കേണ്ടതായിരുന്നു എന്നും മജു ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

മജു പറഞ്ഞത്;

ആദ്യമെന്റെ മനസ്സിലേക്ക് വരുന്നത് ഒരു ദേശം തന്നെയാണ്. പെരുമാനി എന്ന് പറഞ്ഞൊരു ഗ്രാമം. ഒരു ഗ്രാമത്തിന്റെ കഥ പറയുമ്പോൾ നമുക്കൊരുപാട് സ്‌പേസ് വേണം. ഇന്റെർവെല്ലിനോട് അടുക്കുമ്പോഴാണ് ഇതിലെ കഥാപാത്രങ്ങൾ എല്ലാവരെയും പരിചയപ്പെടുത്തി കഴിയുന്നത്. ദേശത്തിന്റെ കഥകളോ, ബഷീറിന്റെ കഥകളോ ഒക്കെ ഉള്ളിൽ ഇട്ടിട്ടാണ് ഇതിന് സ്ക്രീൻപ്ലേ എഴുതുന്നത്. അന്നെനിക്ക് തിരക്കഥയെഴുതാൻ അറിയില്ല. എഴുതി വന്നപ്പോൾ നാനൂറ് പേജുണ്ട്. ഞാനത് പിഎഫ് മാത്യൂസിനെ വായിച്ച് കേൾപ്പിച്ചു. മുഴുവൻ കേട്ടിട്ട് അദ്ദേഹം പറഞ്ഞു ഇതൊരു മനോഹരമായ നോവൽ ആണെന്ന്. പക്ഷെ തിരക്കഥയാകുമ്പോൾ അതിൽ മാറ്റങ്ങൾ വേണമെന്ന് പറഞ്ഞു. പിന്നീട് തിരക്കഥയെന്താണെന്ന് മനസ്സിലാക്കി വന്നപ്പോഴാണ് അത് ചെറുതാക്കുന്നത്. അപ്പൻ എളുപ്പമായിരുന്നു. അതിൽ കുറച്ചു കഥാപാത്രങ്ങളെ ഉണ്ടായിരുന്നുള്ളു. പെരുമാനിയിലേക്ക് വരുമ്പോൾ, ഒരുപാട് കഥാപാത്രങ്ങളുണ്ട്. എല്ലാവർക്കും കൃത്യമായ ഗ്രാഫ് ഇല്ലെങ്കിൽ ഇത് നിൽക്കില്ല. ഒരു ഗ്രാമത്തിലെ ഇത്രയും കഥാപാത്രങ്ങളിൽ ഇത് അപ്ലെ ചെയ്യുമ്പോൾ സങ്കീർണ്ണതകൾ ഉണ്ടാകും.

ഡയലോഗ് പറയുന്ന എഴുപതോളം കഥാപാത്രങ്ങളുണ്ട്. ഈ എഴുപത് പേരെ ഫോളോ ചെയ്യുമ്പോൾ ഉണ്ടാകുന്ന സങ്കീർണതകളുണ്ട്. ഇതൊരു സീരീസ് ആണെകിൽ ഈ പ്രശ്നം ഉണ്ടാകില്ലായിരുന്നു. കാരണം അവിടെ ഡീറ്റൈലിംഗിനുള്ള സമയമുണ്ട്. സത്യത്തിൽ ഇതൊരു സീരീസ് ആക്കേണ്ടതായിരുന്നു. ഒരുപാട് കഥകളും ഉപകഥകളും കട്ട് ചെയ്ത് നീക്കിയിട്ട്, ക്രിസ്പ് ആക്കിയാണ് പെരുമാനിയിൽ കൊണ്ട് വന്നിരിക്കുന്നത്. നല്ല രസമുള്ള കഥാപാത്രങ്ങളെ ഒഴിവാക്കിയപ്പോൾ സങ്കടമുണ്ടായിരുന്നു.

മെയ് 10നാണ് ചിത്രം തിയറ്റർ റിലീസ് ചെയ്യുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. യൂൻ വി മൂവീസും മജു മൂവീസും ചേർന്ന് അവതരിപ്പിക്കുന്ന ഈ ചിത്രം സെഞ്ച്വറി ഫിലിംസാണ് വിതരണത്തിനെത്തിക്കുന്നത്. ചിത്രത്തിനായ് തിരക്കഥ തയ്യാറാക്കിയത് സംവിധായകൻ മജു തന്നെയാണ്. പെരുമാനി'യിൽ 'മുജി' എന്ന കഥാപാത്രത്തെയാണ് സണ്ണി വെയ്ൻ അവതരിപ്പിക്കുന്നത്. പെരുമാനിയുടെ നേര് എന്ന ടൈറ്റിലോടെ മുജി പ്രത്യക്ഷപ്പെടുമ്പോൾ 'നാസർ' എന്ന പേരിൽ പെരുമാനിയിലെ പുതുമാരനായ് വിനയ് ഫോർട്ട് എത്തുന്നു. ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്ന ലുക്ക്‌മാൻ അവറാൻ, നവാസ് വള്ളിക്കുന്ന്, ദീപ തോമസ് എന്നിവരുടെ കഥാപാത്രങ്ങളുടെ ലൂക്കും ട്രെയിലർ ഇറങ്ങിയതോടെ ചർച്ചാവിഷയമായി. രാധിക രാധാകൃഷ്ണൻ, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT