തനിക്കും വിൻസിക്കും കരിയർ പരമായി ഒരുപാട് ലിഫ്റ്റ് വരേണ്ട സിനിമയാണ് പഴഞ്ചൻ പ്രണയമെന്ന് നടൻ റോണി ഡേവിഡ് രാജ്. മായ എന്ന വിൻസിയുടെ കഥാപാത്രത്തിലൂടെ ഈ രീതിയിൽ വേഷപ്പകർച്ച വിൻസി മറ്റൊരു സിനിമയിലും ചെയ്തിട്ടുണ്ടാകില്ല. വളരെ സറ്റിൽ ആയി നടപ്പിലും ഇരിപ്പിലും വേറെയൊരു ആളാണ് വിൻസി. മോഹൻ എന്ന കഥാപാത്രവും ഞാനുമായി ഒരു ബന്ധവുമില്ല. കുറച്ച് നാണമൊക്കെയുള്ള ഒരു മനുഷ്യനാണ്. വളരെ റോ ആയിട്ടുള്ള കള്ളത്തരം പറയാൻ പറഞ്ഞാൽ പോലും കള്ളമാണെന്ന് മനസ്സിലാകുന്ന തരത്തിൽ അങ്ങനെയൊരു സിൻസിയർ ആയുള്ള മനുഷ്യനാണ്. നമുക്കൊരു ഇഷ്ട്ടം അയാളോട് തോന്നുമെന്നും റോണി ഡേവിഡ് ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
റോണി ഡേവിഡ് പറഞ്ഞത് :
പറമ്പും തൊടിയും അടയ്ക്കാമരവും പ്ലാവും മാവും നെല്ലിക്കയും ഒക്കെയുള്ള വലിയ വീടും ആ വീടിനകത്ത് അച്ഛനും മകനും മാത്രമാണ് താമസം. പുള്ളിയുടെ കുറച്ച് ബലഹീനത മറയ്കാനായിട്ട് അയാൾ അവിടെയങ്ങ് റൂട്ടഡ് ആകുകയാണ്, അയാൾക്കെവിടെയും അനങ്ങാൻ പറ്റുന്നില്ല. എനിക്കും വിൻസിക്കും കരിയർ പരമായി ഒരുപാട് ലിഫ്റ്റ് വരേണ്ട സിനിമയാണ് പഴഞ്ചൻ പ്രണയം. മായ എന്ന വിന്സിയുടെ കഥാപാത്രത്തിലൂടെ ഈ രീതിയിൽ വേഷപ്പകർച്ച വിൻസി മറ്റൊരു സിനിമയിലും ചെയ്തിട്ടുണ്ടാകില്ല. വളരെ സറ്റിൽ ആയി നടപ്പിലും ഇരിപ്പിലും വേറെയൊരു ആളാണ് വിൻസി. മോഹൻ എന്ന കഥാപാത്രവും ഞാനുമായി ഒരു ബന്ധവുമില്ല. കുറച്ച് നാണമൊക്കെയുള്ള ഒരു മനുഷ്യനാണ്. വളരെ റോ ആയിട്ടുള്ള കള്ളത്തരം പറയാൻ പറഞ്ഞാൽ പോലും കള്ളമാണെന്ന് മനസ്സിലാകുന്ന തരത്തിൽ അങ്ങനെയൊരു സിൻസിയർ ആയുള്ള മനുഷ്യനാണ്. നമുക്കൊരു ഇഷ്ട്ടം അയാളോട് തോന്നും.
ബിനീഷ് കളരിക്കൽ സംവിധാനം ചെയ്ത് റോണി ഡേവിഡ് രാജ്, വിൻസി അലോഷ്യസ്, അസീസ് നെടുമങ്ങാട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന സിനിമയാണ് പഴഞ്ചൻ പ്രണയം. ഇതിഹാസ മൂവീസിന്റെ ബാനറിൽ വൈശാഖ് രവിയും സ്റ്റാൻലി ജോഷ്വയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. കിരൺ ലാൽ എം തിരക്കഥയെഴുതിയിരിക്കുന്ന സിനിമയുടെ സംഗീതം സതീഷ് രഘുനാഥൻ ആണ്.