Film Talks

'എത്ര സ്നേഹിച്ചിട്ടും സ്നേ​ഹം തിരിച്ചു കിട്ടാതെയാവുകയാണ്'; 'എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ' അത്തരത്തിലൊരു കഥയാണെന്ന് പൗളി വത്സൻ

ഒരു അമ്മയ്ക്ക് മകനിൽ നിന്നും കിട്ടാതെയാവുന്ന സ്നേഹത്തെക്കുറിച്ചുള്ള ചിത്രമാണ് 'എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ' എന്ന സിനിമ എന്ന് നടി പൗളി വത്സൻ. സിനിമയുടെ പേര് ആദ്യം കേട്ടപ്പോൾ തന്നെ മനസ്സിലേക്ക് വന്നത് എസ് ജാനകിയുടെ ​ഗാനമായിരുന്നു എന്ന് പൗളി വത്സൻ പറയുന്നു. ചില ആൾക്കാർ ചില ആളുകളെ അറിയുന്നില്ല. നമ്മൾ എത്ര സ്നേഹിച്ചാലും ആ സ്നേഹം തിരിച്ചു കിട്ടാതെയാവുകയാണ്. അതുപോലെ തന്നെയാണ് ഈ സിനിമയും. നമ്മൾ എത്ര കഷ്ടപ്പെട്ടിട്ടും നമ്മൾ എത്ര വിഷമിച്ചിട്ടും തിരിച്ചു നമുക്ക് കിട്ടാത്ത ഒരു സ്നേഹം, ഒരു മകനിൽ നിന്ന് അമ്മയ്ക്ക് ഉണ്ടാകുന്ന അവസ്ഥ. ഒരു നാടിന് ഉണ്ടാകുന്ന അവസ്ഥ അതാണ് ചിത്രത്തിന്റെ പ്രമേയം എന്ന് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പൗളി വത്സൻ പറഞ്ഞു. മാതാ ഫിലിംസിൻ്റെ ബാനറിൽ ഷിജു പനവൂർ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രമാണ് എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ.

പൗളി വത്സൻ പറഞ്ഞത്:

ഈ സിനിമയുടെ പേര് കേട്ടപ്പോൾ ആദ്യം മനസ്സിലേക്ക് വന്നത് എന്നിട്ടും നീ എന്നെ അറിഞ്ഞില്ലല്ലോ എന്ന ​ഗാനം തന്നെയായിരുന്നു. ചില ആൾക്കാർ ചില ആളുകളെ അറിയുന്നില്ല. നമ്മൾ എത്ര സ്നേഹിച്ചാലും ആ സ്നേഹം തിരിച്ചു കിട്ടാതെയാവുകയാണ്. അതുപോലെ തന്നെയാണ് ഈ സിനിമയും. നമ്മൾ എത്ര കഷ്ടപ്പെട്ടിട്ടും നമ്മൾ എത്ര വിഷമിച്ചിട്ടും തിരിച്ചു നമുക്ക് കിട്ടാത്ത ഒരു സ്നേഹം, ഒരു മകനിൽ നിന്ന് അമ്മയ്ക്ക് ഉണ്ടാകുന്ന അവസ്ഥ. ഒരു നാടിന് ഉണ്ടാകുന്ന അവസ്ഥ. നാട്ടിലെ മറ്റുള്ളവർ മക്കളെപ്പറ്റി പറയുമ്പോൾ അമ്മമാരും അപ്പന്മാരും എന്തോരം വിഷമിക്കും.ആ ഒരു അവസ്ഥയാണ് നമ്മൾ സിനിമയിൽ കാണിച്ചിരിക്കുന്നത്. അത് തന്നെയാണ് സിനിമയുടെ പ്രമേയം.

പത്മരാജ് രതീഷ്, രേണു സൗന്ദർ, പൗളി വത്സൻ, ഷിജു പനവൂർ, അരിസ്റ്റോ സുരേഷ്, കണ്ണൻ സാഗർ, ജീൻ വി ആൻ്റോ, ഷിബു ലബാൻ, സജി വെഞ്ഞാറമൂട്, അമ്പൂരി ജയൻ, ശിവമുരളി, നാൻസി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ. മഞ്ഞ് മൂടിയ ഒരു രാത്രിയിൽ നഗരത്തിലെ ബസ്റ്റാൻ്റിൽ നിന്നും പുറപ്പെടുന്ന ഒരു ബസ്സിന് മുൻപിലേക്ക് എടുത്ത് ചാടുന്ന അമ്മുവും അഞ്ച് വയസ്സുകാരിയായ മകൾ മിന്നുവും. ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ അപകടം തരണം ചെയ്യുന്നു. തുടർന്ന് ബസിനുള്ളിൽ കയറി യാത്ര തുടരുന്ന ഇവർ അപരിചിതനായ ഒരു വ്യക്തിയെ പരിചയപ്പെടുന്നു. തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

നിർമ്മാണം - എ വിജയൻ, ട്രിനിറ്റി ബാബു, ബൽരാജ് റെഡ്ഢി ആർ, ക്രിസ്റ്റിബായി .സി, ഛായാഗ്രഹണം - ജഗദീഷ് വി വിശ്വം, എഡിറ്റിംഗ് - അരുൺ ആർ എസ്, ഗാനരചന - സനിൽകുമാർ വള്ളിക്കുന്നം, സംഗീതം -രാജ്മോഹൻ വെള്ളനാട്, ആലാപനം - നജിം അർഷാദ്, അരിസ്റ്റോ സുരേഷ്, അഖില ആനന്ദ്, ശ്രീതു മോഹൻ, റിലീസ് - മാതാ ഫിലിംസ്, പിആർഓ- അജയ് തുണ്ടത്തിൽ.

മികച്ച മലയാള നടൻ ടൊവിനോ, തമിഴിൽ വിക്രം; 2024 സൈമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

വയനാട് ദുരന്തത്തിൽ ചെലവഴിച്ച തുകയെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് അവാസ്തവം; മുഖ്യമന്ത്രിയുടെ ഓഫീസ്, പ്രസ്താവനയുടെ പൂര്‍ണ്ണരൂപം

ടൊവിനോക്കൊപ്പം തമിഴകത്തിന്റെ തൃഷ; പാന്‍ ഇന്ത്യന്‍ ചിത്രം 'ഐഡന്റിറ്റി' ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

ഭൂമിക്ക് ഒരു രണ്ടാം ചന്ദ്രനെ ലഭിക്കുമോ? ഭൂമിക്കരികിലൂടെ കടന്നുപോകുന്ന ഛിന്നഗ്രഹത്തെക്കുറിച്ചുള്ള വസ്തുതയെന്ത്?

മലയാള സിനിമാ മേഖലയിൽ പുതിയ സംഘടന; പ്രോഗ്രസ്സിവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷൻ

SCROLL FOR NEXT