Film Talks

'ഒരു പോപ്പ്കോൺ എന്റർടെയ്ൻനറാണ് നുണക്കുഴി'; ബേസിൽ ജോസഫ്

പൂർണ്ണമായും ഒരു എന്റടെയ്നർ ചിത്രമാണ് 'നുണക്കുഴി' എന്ന് നടൻ ബേസിൽ ജോസഫ്. തമാശ തന്നെയാണ് ചിത്രത്തിന്റെ അടിസ്ഥാനമെന്നും ഇത്തരം ചിത്രങ്ങളോട് പ്രേക്ഷകർക്ക് ഇപ്പോൾ താൽപര്യം കൂടുതലാണെന്നും ബേസിൽ ജോസഫ് പറയുന്നു. ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഫൺ എന്റർടെയ്നർ ചിത്രമാണ് നുണക്കുഴി. ചിത്രത്തിൽ എബി സക്കറിയ എന്ന കഥാപാത്രത്തെയാണ് ബേസിൽ അവതരിപ്പിക്കുന്നത്. ട്വെൽത്ത് മാൻ, കൂമൻ എന്നീ ജീത്തു ജോസഫ് ചിത്രങ്ങൾക്ക് തിരക്കഥ രചിച്ച കെ ആർ കൃഷ്ണകുമാറാണ് ഈ ചിത്രത്തിന്റെയും തിരക്കഥ ഒരുക്കുന്നത്. സരിഗമ നിർമ്മിക്കുന്ന ചിത്രം ആഗസ്റ്റ് 15 ന് തിയറ്ററുകളിലെത്തും.

ബേസിൽ ജോസഫ് പറഞ്ഞത്:

'നുണക്കുഴി' എന്ന ചിത്രം പൂർണ്ണമായും ഒരു എന്റർടെയ്നറാണ്. ഹ്യൂമർ തന്നെയാണ് നൂണക്കുഴിയുടെ അടിസ്ഥാനം എന്ന് പറയുന്നത്. മറ്റ് ഡ്രാമയോ വികലമായ കോൺഫ്ലിക്ടുകളോ ഈ ചിത്രത്തിൽ ഇല്ല. ജീത്തു ചേട്ടൻ മുമ്പേ പറഞ്ഞത് പോലെ ഒരു പോപ്പ്കോൺ എന്റർടെയ്ൻമെന്റാണ്. അങ്ങനെയുള്ള സിനിമകൾ ഇടയ്ക്കിടെയ്ക്ക വരണമല്ലോ? ഇപ്പോൾ ഇത്തരം സിനിമകളോട് ആളുകൾക്ക് താൽപര്യം കൂടുതലുള്ള സമയം കൂടിയാണ്. അതുകൊണ്ട് തന്നെ നുണക്കുഴി പോലെയുള്ള ചിത്രങ്ങൾ തീർച്ചയായും ആളുകൾ പ്രതീക്ഷിക്കുന്നുണ്ട്.

മോഹൻലാൽ, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ നേര് എന്ന ചിത്രത്തിന് ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് നുണക്കുഴി. ഗ്രേസ് ആന്റണി, ബൈജു സന്തോഷ്‌, സിദിഖ്, മനോജ്‌ കെ ജയൻ, അജു വർഗീസ്, സൈജു കുറുപ്പ്, ബിനു പപ്പു, അസീസ് നെടുമങ്ങാട്, സെൽവരാജ്, അൽത്താഫ് സലിം, സ്വാസിക, നിഖില വിമൽ, ശ്യാം മോഹൻ, ദിനേശ് പ്രഭാകർ, ലെന, കലാഭവൻ യുസഫ്, രാജേഷ് പറവൂർ, റിയാസ് നർമ്മകല, അരുൺ പുനലൂർ, ശ്യാം തൃക്കുന്നപുഴ, സന്തോഷ്‌ ലക്ഷ്മണൻ, കലാഭവൻ ജിന്റോ, സുന്ദർ നായക് തുടങ്ങിയവരാണ് നുണക്കുഴിയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആശിർവാദ് റിലീസാണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - സൂരജ് കുമാർ, ബാക്ക്ഗ്രൗണ്ട് സ്കോർ - വിഷ്ണു ശ്യാം, സംഗീതം - ജയ് ഉണ്ണിത്താൻ & വിഷ്ണു ശ്യാം,എഡിറ്റർ - വിനായക് വി എസ്, വരികൾ - വിനായക് ശശികുമാർ, കോസ്റ്റും ഡിസൈനർ - ലിന്റാ ജീത്തു, സൗണ്ട് ഡിസൈൻ -സിനോയ് ജോസഫ്, മേക്ക് അപ് - അമൽ ചന്ദ്രൻ, രതീഷ് വിജയൻ, പ്രൊഡക്ഷൻ ഡിസൈനർ - പ്രശാന്ത് മാധവ്, പ്രൊഡക്ഷൻ കണ്ട്രോളർ - പ്രണവ് മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - സുധീഷ് രാമചന്ദ്രൻ, അസോസിയേറ്റ് ഡയറക്റ്റേഴ്സ് - സോണി ജി സോളമൻ, അമരേഷ് കുമാർ, കളറിസ്റ്റ് - ലിജു പ്രഭാഷകർ, വി എഫ് എക്സ് - ടോണി മാഗ്മിത്ത്, ഡിസ്ട്രിബ്യുഷൻ - ആശിർവാദ്,പി ആർ ഒ - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റിൽസ് - ബെന്നറ്റ് എം വർഗീസ്, ഡിസൈൻ - യെല്ലോടൂത്ത്.

ഡെഡ്പൂളില്‍ നിന്ന് ഒരു വരി നീക്കണമെന്ന് ഡിസ്നി ആവശ്യപ്പെട്ടു: റയാന്‍ റെയ്‌നോള്‍ഡ്‌സ്

പൊട്ടിച്ചിരിപ്പിക്കാൻ അവരെത്തുന്നു, വിനായകനും സുരാജും ഒന്നിക്കുന്ന 'തെക്ക് വടക്ക്' റിലീസ് തിയതി പ്രഖ്യാപിച്ചു

അമിത ജോലിയും സമ്മര്‍ദ്ദവും എടുത്ത ജീവന്‍! എന്താണ് അന്ന സെബാസ്റ്റ്യന്‍ പേരയിലിന് സംഭവിച്ചത്?

കിഷ്കിന്ധാ കാണ്ഡത്തിന്റെ ക്ലൈമാക്സ് എഴുതിയത് ആ സംഗീതം കേട്ടുകൊണ്ട്: ബാഹുൽ രമേശ്

തിയറ്ററിൽ പ്രേക്ഷകരെ നിറച്ച് 'കിഷ്കിന്ധാ കാണ്ഡം', ബോക്സ് ഓഫീസ് കണക്കുകൾ ഇങ്ങനെ

SCROLL FOR NEXT