Film Talks

നാഗേന്ദ്രന്റെ ജീവിതവും അയാളുടെ ആറ് മാസത്തോളം നീണ്ട യാത്രയുമാണ് നാഗേന്ദ്രൻസ് സണിമൂൺസ്; നിതിൻ രഞ്ജി പണിക്കർ

നാഗേന്ദ്രൻ എന്ന കഥാപാത്രത്തിന്റെ ജീവിതവും മുൻപരിചയമില്ലാത്ത നാടുകളിലൂടെയുള്ള അദ്ദേഹത്തിന്റെ യാത്രയുമാണ് നാഗേന്ദ്രൻസ് ഹണിമൂൺസിന്റെ ഇതിവൃത്തമെന്ന് സംവിധായകൻ നിതിൻ രഞ്ജി പണിക്കർ. സുരാജിനെ പ്രധാന കഥാപാത്രമാക്കി നിതിൻ രഞ്ജി പണിക്കർ രചനയും, സംവിധാനവും നിർമാണവും നിർവഹിക്കുന്ന വെബ് സീരിസാണ് നാഗേന്ദ്രൻസ് ഹണിമൂൺസ്. ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിന്റെ നാലാമത്തെ മലയാളം വെബ് സീരിസ് ആണിത്. നാഗേന്ദ്രനും അദ്ദേഹത്തിന്റെ സുഹൃത്തായ സോമനും ചേർന്ന് ഒരു മിഷൻ എന്നത് പോലെ ഒരു യാത്രയ്ക്ക് ഇറങ്ങിത്തിരിക്കുകയും തുടർന്ന് അവർക്ക് മുൻ പരിചയമില്ലാത്ത കേരളത്തിന്റെയും തമിഴ്നാടിന്റെയും പല ഭാ​ഗങ്ങളിൽ താമസിക്കുന്ന പല ആൾക്കാരുടെയും ജീവിതത്തിലേക്ക് അവർ പോലുമറിയാതെ കടന്നു ചെല്ലുന്നതുമാണ് നാഗേന്ദ്രൻസ് സണിമൂൺസിന്റെ പ്രമേയം എന്ന് ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ നിതിൻ രഞ്ജി പണിക്കർ പറഞ്ഞു.

നിതിൻ രഞ്ജി പണിക്കർ പറ‍ഞ്ഞത്:

ഏറ്റവും ചുരുക്കി പറഞ്ഞാൽ നാഗേന്ദ്രൻ എന്ന പ്രധാന കഥാപാത്രത്തിന്റെ ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ അയാൾക്കുണ്ടാകുന്ന ഒരു യൂ ടേണും അവിടെ നിന്നുമുള്ള അയാളുടെ ആറ് മാസത്തോളം നീണ്ട യാത്രയും ആ യാത്രയിൽ അയാളുടെ ജീവിതം മുഴുവൻ മാറി മറിയുന്നതുമാണ് ഇതിന്റെ ഇതിവൃത്തം. ഇയാൾക്കൊപ്പം ഇയാളുടെ സുഹൃത്തായ സോമനും കൂടി ചേർന്ന് ഒരു മിഷൻ എന്നൊക്കെ നമുക്ക് വിളിക്കാം എന്നതുപോലെ ഒരു യാത്രയ്ക്ക് ഇറങ്ങിത്തിരിക്കുകയും ഇവർക്ക് മുൻ പരിചയമില്ലാത്ത കേരളത്തിന്റെയും തമിഴ്നാടിന്റെയും പല ഭാ​ഗങ്ങളിൽ താമസിക്കുന്ന പല ആൾക്കാരുടെയും ജീവിതത്തിലേക്ക് ഇവർ പോലുമറിയാതെ ഇവർ കയറിപ്പോകുന്നതുമാണ് ഈ കഥ.

സുരേഷ് ഗോപി പ്രധാന വേഷത്തില്‍ എത്തിയ കാവലിന് ശേഷം നിഥിന്‍ സംവിധാനം ചെയ്യുന്ന പ്രൊജക്ടാണ് 'നാഗേന്ദ്രൻസ് ഹണിമൂൺസ്'. ഒരു ജീവിതം, അഞ്ച് ഭാര്യമാര്‍ എന്നാണ് വെബ് സീരീസിന്റെ ടൈറ്റിലിന് നൽകിയിരിക്കുന്ന ടാഗ് ലൈന്‍. സുരാജിനൊപ്പം, കനി കുസൃതി, ശ്വേതാ മേനോൻ, ഗ്രേസ് ആൻ്റണി, രമേഷ് പിഷാരടി, കലാഭവൻ ഷാജോൺ, ജനാർദനൻ, പ്രശാന്ത് അലക്‌സാണ്ടർ, നിരഞ്ജന അനൂപ്, ആൽഫി പഞ്ഞിക്കാരൻ, അമ്മു അഭിരാമി തുടങ്ങിവരാണ് സീരീസിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കേരളത്തിലെ വിവിധ പ്രദേശങ്ങളിലെ കാഴ്ചകൾ, വൈവിധ്യമാർന്ന വിവാഹ ശൈലികൾ എന്നിവയാൽ നിറഞ്ഞതാണ് ഈ വെബ് സീരീസ്. ജൂലൈ 19 മുതൽ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ സ്ട്രീം ചെയ്യുന്ന സീരീസ് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി, ഹിന്ദി, ബംഗാളി തുടങ്ങി ഏഴ് ഭാഷകളിലായി ലഭ്യമാകും

ഡെഡ്പൂളില്‍ നിന്ന് ഒരു വരി നീക്കണമെന്ന് ഡിസ്നി ആവശ്യപ്പെട്ടു: റയാന്‍ റെയ്‌നോള്‍ഡ്‌സ്

പൊട്ടിച്ചിരിപ്പിക്കാൻ അവരെത്തുന്നു, വിനായകനും സുരാജും ഒന്നിക്കുന്ന 'തെക്ക് വടക്ക്' റിലീസ് തിയതി പ്രഖ്യാപിച്ചു

അമിത ജോലിയും സമ്മര്‍ദ്ദവും എടുത്ത ജീവന്‍! എന്താണ് അന്ന സെബാസ്റ്റ്യന്‍ പേരയിലിന് സംഭവിച്ചത്?

കിഷ്കിന്ധാ കാണ്ഡത്തിന്റെ ക്ലൈമാക്സ് എഴുതിയത് ആ സംഗീതം കേട്ടുകൊണ്ട്: ബാഹുൽ രമേശ്

തിയറ്ററിൽ പ്രേക്ഷകരെ നിറച്ച് 'കിഷ്കിന്ധാ കാണ്ഡം', ബോക്സ് ഓഫീസ് കണക്കുകൾ ഇങ്ങനെ

SCROLL FOR NEXT