വിജയരാഘവന്‍, ഷമ്മി തിലകന്‍, ജോണി ആന്റണി തുടങ്ങിയവര്‍ക്കൊപ്പമുള്ള അഭിനയം വളരെ രസകരമായിരുന്നുവെന്നും, അവരില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞുവെന്നും മാത്യു തോമസും നസ്ലെനും. നവാഗതനായ സുധി മാഡിസണ്‍ സംവിധാനം ചെയ്യുന്ന 'നെയ്മര്‍' എന്ന ചിത്രത്തില്‍ നസ്ലെന്റെ അച്ഛനായാണ് വിജയരാഘവന്‍ എത്തുന്നത്. തിരക്കഥ കേട്ടപ്പോള്‍ തന്നെ അദ്ദേഹത്തെ ആ വേഷത്തില്‍ കാണാന്‍ എക്‌സൈറ്റെഡ് ആയിരുന്നുവെന്ന് ദ ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മാത്യു തോമസും, നസ്ലെനും.
കുട്ടേട്ടനാണ് എന്റെ അച്ഛനായി അഭിനയിക്കുന്നത്. നമ്മള്‍ കാണാന്‍ ആഗ്രഹിക്കുന്ന ഒരു വേഷത്തിലാണ് അദ്ദേഹം എത്തുന്നത്. രസമുള്ള ഒരു അപ്പന്‍-മോന്‍ റിലേഷന്‍ ഈ സിനിമയില്‍ വന്നു പോകുന്നുണ്ട്. സ്‌ക്രിപ്റ്റ് കേട്ടപ്പോള്‍ തന്നെ ഇത് കുട്ടേട്ടനാണ് ചെയ്യുന്നത് എന്നറിഞ്ഞപ്പോള്‍ ഞാന്‍ വളരെ എക്‌സൈറ്റെഡ് ആയിരുന്നു. ജോണി ചേട്ടനും ഷമ്മി ചേട്ടനും എല്ലാം വിലപ്പെട്ട കുറേ കാര്യങ്ങള്‍ പറഞ്ഞു തന്നിട്ടുണ്ട്.നസ്ലെന്‍
പൂക്കാലത്തില്‍ വളരെ പ്രായം ചെന്ന ഒരു വേഷം ചെയ്ത ശേഷമാണ് അദ്ദേഹം ഈ സിനിമ ചെയ്യുന്നത്. കുട്ടേട്ടനും, ഷമ്മി ചേട്ടനും, ജോണി ചേട്ടനും ഇരിക്കുമ്പോള്‍ തന്നെ നല്ല രസമാണ്. ഇതിനൊപ്പം ഇവര്‍ കാര്യങ്ങള്‍ പറഞ്ഞു തരും. എന്ത് എങ്ങനെയൊക്കെ ചെയ്യാം എന്നെല്ലാം പറഞ്ഞു തരും.മാത്യു തോമസ്
ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായി എത്തുന്നത് നെയ്മര്‍ എന്ന നായയാണ്. ഒരു നാടന്‍ നായ ഇവരുടെ ജീവിതത്തിലേക്ക് എത്തുന്നതും. അത് അവരുടെ ജീവിതത്തെ മാറ്റുന്നതും രസകരമായ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ചിത്രം. രണ്ടര മാസം പ്രായമുള്ള നായയെ പരിശീലിപ്പിച്ചാണ് സിനിമ ചിത്രീകരിച്ചത്. ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയും ചേര്‍ന്നാണ ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്. ഷാന്‍ റഹ്മാനും ഗോപി സുന്ദറുമാണ് ചിത്രത്തിന്റെ സംഗീതം. വിഷ്ണു ഗോവിന്ദാണ് ചിത്രത്തിന്റെ ശബ്ദ മിശ്രണം നിര്‍വ്വഹിച്ചിരിക്കുന്നത്. ആല്‍ബിന്‍ ആന്റണി ഛായഗ്രഹണം നിര്‍വ്വഹിക്കുന്നു.
നൗഫല്‍ അബ്ദുള്ളയാണ് നെയ്മറിന്റെ ചിത്രസംയോജനം. നിമേഷ് താനൂര്‍ കലാസംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ ഫീനിക്സ് പ്രഭുവാണ് ആക്ഷന്‍ കൊറിയോഗ്രാഫി.മഞ്ജുഷ രാധാകൃഷ്ണന്‍ കോസ്റ്റ്യൂമും ഞ്ജിത്ത് മണലിപറമ്പില്‍ മേക്കപ്പും നിര്‍വ്വഹിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജിനു പി കെ, എക്‌സിക്യുട്ടിവ് പ്രൊഡ്യൂസര്‍ ഉദയ് രാമചന്ദ്രന്‍, വിഫ്എക്സ് ഡിജിറ്റല്‍ ടര്‍ബോ മീഡിയ, സ്റ്റില്‍സ് ജസ്റ്റിന്‍ ജെയിംസ് എന്നിവരുമാണ് 'നെയ്മര്‍' എന്ന ചിത്രത്തിന്റെ മറ്റ് പ്രവര്‍ത്തകര്‍. ചിത്രം മെയ് 12 ന് തിയേറ്ററുകളിലെത്തും