Film Talks

ആദ്യം ബീഫിന്റെ സ്‍പെല്ലിംഗ് പഠിക്കൂ, സംഘിഫോബിയയുമായി ഇങ്ങോട്ടുവരരുത്; നെറ്റ്ഫ്ലിക്സിനെ വിമർശിച്ച് എൻ. എസ് മാധവൻ

ദക്ഷിണേന്ത്യക്ക് വേണ്ടി നെറ്റ്ഫ്ലിക്സ് റിലീസ് ചെയ്ത സൗത്ത് ഇന്ത്യൻ ആന്തത്തിൽ മലയാളത്തെ പ്രതിനിധീകരിച്ച് നടൻ നീരജ് മാധവനായിരുന്നു എത്തിയിരുന്നത്. നീരജ് മാധവൻ പാടുന്ന റാപ്പിലെ ‘പൊറോട്ടേം ബീഫും ഞാന്‍ തിന്നും അതികാലത്ത്’ എന്ന വരിയിൽ ‘പൊറോട്ടേം ബി.ഡി.എഫും ഞാന്‍ തിന്നും അതികാലത്ത്’ എന്ന് സബ്ടൈറ്റിൽ നൽകിയതിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നിരുന്നു. ഇപ്പോൾ എഴുത്തുകാരൻ എൻ. എസ് മാധവനും നെറ്റ്ഫ്ലിക്സിനെതിരെ വിമർശനം ഉന്നയിച്ചിരിക്കുകയാണ്. മലയാളത്തിന് ഉചിതമായ തരികിട ഡയലോഗുകള്‍ കണ്ടെത്താൻ ശ്രമിക്കുന്നതിന് മുമ്പ് ബീഫിന്റെ സ്‍പെല്ലിംഗ് പഠിക്കൂ എന്നാണ് എൻ എസ് മാധവൻ എഴുതിയിരിക്കുന്നത്.

മലയാളത്തിന് ഉചിതമായ തരികിട ഡയലോഗുകള്‍ കണ്ടെത്താൻ ശ്രമിക്കുന്നതിന് മുമ്പ് ബീഫിന്റെ സ്‍പെല്ലിംഗ് പഠിക്കൂ. 'beef' ആണ്. സംഘിഫോബിയയുമായി ഇങ്ങോട്ടുവരരുത്
എൻ എസ് മാധവൻ

മലയാളി വന്നട..ആർപ്പ് വിളിക്കടാ എന്ന വരികളിൽ നിന്നാണ് നീരജ് മാധവിന്റെ റാപ് തുടങ്ങുന്നത്. നൂറ് ശതമാനം സാക്ഷരത, റസൂൽ പൂക്കുട്ടിയുടെ ഓസ്കാർ, ശശി തരൂരിന്റെ ഇംഗ്ളീഷ് പ്രാവണ്യം, മോഹന്‍ലാല്‍, മമ്മൂട്ടി, പൊറോട്ടയും ബീഫും, ചെണ്ടമേളം, കഥകളി തുടങ്ങിയവയെല്ലാം നീരജ് മാധവന്റെ വരികളിൽ ഉൾപ്പെടുന്നു. ദക്ഷിണേന്ത്യയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും കൂടുതല്‍ ഒറിജിനല്‍ കണ്ടന്റ് സൃഷ്ടിക്കുന്നതിനുമായി നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യ സൗത്ത് എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ നെറ്റ്ഫ്‌ളിക്‌സ് തുടങ്ങിയിരുന്നു.

സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളില്‍ നെറ്റ്ഫ്‌ളിക്‌സിന്റെ എതിരാളികളായ ആമസോണ്‍ പ്രൈം വീഡിയോ ദക്ഷിണേന്ത്യന്‍ കണ്ടന്റുകളുമായി മുന്നേറുന്ന സാഹചര്യത്തിലാണ് നെറ്റ്ഫ്‌ളിക്‌സ് ദക്ഷിണേന്ത്യന്‍ പ്രേക്ഷകരെ ലക്ഷ്യമിടുന്ന ആന്തോളജിയും ഒറിജിനലും സീരീസുമായി എത്തുന്നത്. മലയാളം എക്‌സ്‌ക്ലൂസിവ് വെബ് സീരീസും നെറ്റ്ഫ്‌ലിക്‌സ് പരിഗണനയിലുണ്ട് എന്നറിയുന്നു. 2016ല്‍ ഇന്ത്യയില്‍ എത്തിയെങ്കിലും ഇന്ത്യയില്‍ നിന്നുള്ള സിനിമകളുടെയും സീരീസിന്റെയും കാര്യത്തില്‍ ആമസോണിനെ വെല്ലുന്ന പ്രകടനം കാഴ്ച വെക്കാന്‍ നെറ്റ്ഫ്‌ളിക്‌സിന് കഴിഞ്ഞിരുന്നില്ല. മലയാളത്തില്‍ നിന്നുള്ള ഒടിടി പ്രിമിയറുകളുടെ കാര്യത്തിലും നെറ്റ്ഫ്‌ളിക്‌സ് നിരാശയാണ് സമ്മാനിച്ചിരുന്നത്. സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണത്തില്‍ ഇന്ത്യയില്‍ ഒന്നാമതുള്ള ഒടിടി പ്ലാറ്റ്‌ഫോം ആണ് നെറ്റ്ഫ്‌ളിക്‌സ്.

നാര്‍കോസിലെ പാബ്ലോ എക്‌സോബാറിനെ മുണ്ടുടുപ്പിച്ചും മണി ഹേസ്റ്റിന് സൗത്ത് വേര്‍ഷന്‍ സൃഷ്ടിച്ചുമുള്ള പോസ്റ്ററുകള്‍ നേരത്തെ ട്വീറ്റ് ഹാന്‍ഡിലില്‍ തരംഗം തീര്‍ത്തിരുന്നു. നെറ്റ്ഫ്‌ളിക്‌സിന്റെ പോപ്പുലര്‍ സീരീസുകള്‍ക്ക് തമിഴ്, തെലുങ്ക്, മലയാളം ഡബ്ബ് പതിപ്പുകള്‍ പുറത്തിറക്കാനും പദ്ധതിയുണ്ട്.

ഉപതെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായവയും വോട്ടായി മാറിയതും; To The Point

ഓസീസ് മണ്ണില്‍ ഓസീസിനെ വിറപ്പിച്ച, കരയിപ്പിച്ച കോഹ്ലിയുടെ ഗാങ്‌സ്റ്റേഴ്‌സ് |WATCH

മറ്റു സിനിമാ മേഖലകളുമായി താരതമ്യപ്പെടുത്തുമ്പോൾ സുരക്ഷിതത്വം ഏറ്റവും കുറവ് മലയാള സിനിമയിൽ: സുഹാസിനി

അവാർഡുകളല്ല, സംവിധായകർ വീണ്ടും എന്നെ അവരുടെ സിനിമകളിലേക്ക് വിളിക്കുന്നതാണ് ഏറ്റവും വലിയ അം​ഗീകാരമായി കാണുന്നത്: ഐശ്വര്യ ലക്ഷ്മി

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

SCROLL FOR NEXT