Film Talks

'ഷോലെയൊക്കെ രക്ഷപെട്ടത് ഭാഗ്യം, അല്ലേല്‍ അമിതാഭ് ബച്ചനെന്താണ് കാണിക്കുന്നതെന്ന് ചോദിച്ചേനെ'; സോഷ്യല്‍ മീഡിയ റിവ്യൂകള്‍ക്കെതിരെ മുകേഷ്

സോഷ്യല്‍ മീഡിയ റിവ്യൂകള്‍ക്കെതിരെ മുകേഷ്. മോശം അഭിപ്രായമാണ് തനിക്ക് അതിനെക്കുറിച്ചുള്ളതെന്നും. അതെല്ലാം ആവിഷ്‌കാര സ്വാതന്ത്ര്യമാണെന്ന് തോന്നാമെങ്കിലും അങ്ങനെയല്ലെന്നും കാശ് കിട്ടാത്തതിന്റെ കുഴപ്പമാണെന്നും മുകേഷ് പറഞ്ഞു. കൊച്ചുകുട്ടികള്‍ വന്നിട്ട് എല്ലാവരെയും അങ്ങോട്ട് പരിഹസിക്കുകയാണ്, അഭിനയത്തിന്റെ കാര്യത്തിലും കഥാപാത്രത്തിന്റെ കാര്യത്തിലുമെല്ലാം പരിഹസിക്കുമ്പോള്‍ നമ്മള്‍ സംശയിക്കണം. ഇവര്‍ക്ക് എന്തോ കിട്ടാനുള്ളത് കിട്ടിയില്ല, അതല്ലെങ്കില്‍ അതിനോടൊപ്പം തന്നെ നല്ല കഥ സന്ദര്‍ഭങ്ങള്‍ അല്ലെങ്കില്‍ നല്ല രീതിയിലുള്ള സീനുകള്‍ കൂടി പറയണമെന്നും മുകേഷ് പറഞ്ഞു. മുകേഷ് ശ്രദ്ധേയമായ കഥാപാത്രത്തെ അഭിനയിച്ച ഓ മൈ ഡാര്‍ലിങ്ങിന്റെ പ്രചരണാര്‍ഥം ദുബായിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് മുകേഷിന്റെ പ്രതികരണം.

'മുകേഷും ലെനയും തമ്മിലുള്ള സീനില്‍ പലതും നമുക്ക് മനസിലാകുന്നില്ല, അവര് സീരിയസായിട്ട് പറയുമ്പോള്‍ ചിരി വരുന്നു, ചിരിക്കാനുള്ളത് പറയുമ്പോള്‍ എനിക്ക് ചിരി വരുന്നുവെന്നെല്ലാമാണ് പറയുന്നത്. ഇയാളുടെ ഫാദര്‍ ജനിച്ചിട്ടില്ല ഞാന്‍ സിനിമയില്‍ വരുമ്പോള്‍, ഇങ്ങനെയുള്ള കാര്യങ്ങള്‍ കുഴപ്പമാണെന്ന് പറയാനുള്ള സീനിയോരിറ്റി തനിക്കുണ്ടെന്നും മുകേഷ് പറഞ്ഞു.

അവിടിവിടെയും തൊടാതെ ഒരാളെയങ്ങ് തീര്‍ത്തുകളയണം, അവനിനി വരരുത് , ഇവന്‍ സിനിമയിലുണ്ടാവരുതെന്ന രീതിയിലാണ് അവരുടെ സംസാരം. പറയാന്‍ തന്നെ വിഷമമാണ്. കുഞ്ഞുങ്ങള്‍ വന്നിട്ട് ഇങ്ങനെയടക്കം പറയുന്നത്. ഷോലെയൊക്കെ രക്ഷപെട്ടത് മഹാഭാഗ്യമാണ്. ഇവരൊക്ക ഉണ്ടായിരുന്നെങ്കില്‍ പണ്ട് അമിതാഭ് ബച്ചനും ധര്‍മേന്ദ്രയുമൊക്കെ എന്താണ് കാണിക്കുന്നതെന്ന് ചോദിച്ചേനെ, അവരുടെ മുഖത്ത് എന്താണ് വരുന്നതെന്ന് ചോദിച്ചേനെയെന്നും മുകേഷ് പറഞ്ഞു.

അനിഖ സുരേന്ദ്രന്‍ നായികയാകുന്ന ചിത്രത്തില്‍ മെല്‍വിന്‍ ജി ബാബു, മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവന്‍, ശ്രീകാന്ത് മുരളി, നന്ദു, ഡെയ്ന്‍ ഡേവിസ്, ഫുക്രു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആല്‍ഫ്രഡ് ഡി സാമുവലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആഷ് ട്രീ വെഞ്ച്വേഴ്സിന്റെ ബാനറില്‍ മനോജ് ശ്രീകണ്ഠയാണ് ചിത്രം നിര്‍മിക്കുന്നത്. ജിനീഷ് കെ ജോയ് ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.

അന്‍സാര്‍ ഷായാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സംഗീത പകരുന്നത് ഷാന്‍ റഹ്‌മാനാണ്. ലിജോ പോള്‍ എഡിറ്റിംഗും എം ബാവ ആര്‍ട്ടും നിര്‍വഹിച്ചിരിക്കുന്നു. വിജീഷ് പിള്ളയാണ് ക്രിയേറ്റീവ് ഡയറക്ടര്‍.

ചീഫ് അസോസിയേറ്റ്- അജിത് വേലായുധന്‍, മ്യൂസിക്- ഷാന്‍ റഹ്‌മാന്‍, ക്യാമറ- അന്‍സാര്‍ ഷാ, എഡിറ്റര്‍- ലിജോ പോള്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷിബു ജി സുശീലന്‍, ആര്‍ട്ട്- അനീഷ് ഗോപാല്‍, കോസ്റ്റ്യൂം- സമീറ സനീഷ്, മേക്കപ്പ്- റോണി വെള്ളത്തൂവല്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- വിനോദ് എസ്, ഫിനാന്‍ഷ്യല്‍ കണ്ട്രോളര്‍- പ്രസി കൃഷ്ണ പ്രേം പ്രസാദ്, വരികള്‍- ബി. ഹരിനാരായണന്‍, ലിന്‍ഡ ക്വറോ, വിനായക് ശശികുമാര്‍, പി.ആര്‍.ഒ- ആതിര ദില്‍ജിത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- അനൂപ് സുന്ദരന്‍, ഡിസൈന്‍ കണ്‍സള്‍ട്ടന്റ്സ്- പോപ്കോണ്‍, പോസ്റ്റര്‍ ഡിസൈന്‍- യെല്ലോ ടൂത്ത്സ്, സ്റ്റില്‍സ്- ബിജിത് ധര്‍മ്മടം, എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍

അറക്കൽ മാധവനുണ്ണിയെ വീണ്ടും ബിഗ് സ്ക്രീനിൽ കാണാം, 4K ഡോൾബി അറ്റ്മോസിൽ റീ-റിലീസിനൊരുങ്ങി മമ്മൂട്ടി ചിത്രം ‘വല്ല്യേട്ടൻ’

കെഎസ്ആര്‍ടിസിക്ക് സര്‍ക്കാരിന്റെ 30 കോടി രൂപ കൂടി; ഇതുവരെ അനുവദിച്ചത് 1111 കോടി രൂപ

'സിനിമ പരാജയപ്പെടുമോ എന്ന ഭയം ആദ്യ കാലത്ത് ഉണ്ടായിരുന്നു, ഇപ്പോഴുള്ള ഭയം മറ്റൊന്ന്': ശിവകാർത്തികേയൻ

എന്നിട്ടും ട്രംപ് എങ്ങനെ വീണ്ടും പ്രസിഡന്റായി?

ഇളയരാജ ഇന്ന് ഷാർജ പുസ്തകോത്സവത്തിലെത്തും

SCROLL FOR NEXT