Film Talks

മീടൂ: ‘വൈരമുത്തു മണിരത്‌നം ചിത്രത്തിലില്ല’; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ‘പൊന്നിയിന്‍ സെല്‍വനി’ല്‍ നിന്ന് നീക്കി

THE CUE

മണിരത്‌നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘പൊന്നിയിന്‍ സെല്‍വനി’ല്‍ നിന്ന് മീടൂ ആരോപണ വിധേയനായ വൈരമുത്തുവിനെ മാറ്റിയതായി റിപ്പോര്‍ട്ട്. ചിത്രത്തിന് വരികളെഴുതുന്നത് വൈരമുത്തുവാണെന്നത് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ വിമര്‍ശനത്തിനിടയാക്കിയിരുന്നു. തുടര്‍ന്നാണ് വൈരമുത്തുവിനെ സിനിമയില്‍ നിന്ന് മാറ്റിയത്. എ ആര്‍ റഹ്മാന്‍ സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തില്‍ പകരം വരികളെഴുതുക കബിലനായിരിക്കുമെന്നും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി മണിരത്‌നം ചിത്രത്തിന് വരികളെഴുതുന്നത് വൈരമുത്തുവായിരുന്നു.

ഗായിക ചിന്മയിയായിരുന്നു വൈരമുത്തുവില്‍ നിന്ന് നേരിട്ട ദുരനുഭവം ആദ്യം വെളിപ്പെടുത്തിയത്. തുടര്‍ന്ന് ചിന്മയിയെ കൂടാതെ കൂടുതല്‍ പേരും വൈരമുത്തുവിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. വൈരമുത്തുവിനെ സിനിമയില്‍ നിന്ന് മാറ്റിയതിന് പിന്നാലെ ഒരുപാട് പേര്‍ ചിന്മയിയെ അഭിനന്ദിച്ചും രംഗത്തെത്തിയിട്ടുണ്ട്.

മീടൂ മൂവ്‌മെന്റില്‍ തമിഴ്‌നാട്ടില്‍ ശക്തമായ നിലപാടെടുത്ത ചിന്മയിയെ പിന്നീട് ഡബ്ബിങ്ങ് അസോസിയേഷന്‍ പുറത്താക്കിയിരുന്നു. പ്രധാനപ്പെട്ട ഗായികയായിരുന്ന ചിന്മയിക്ക് പിന്നീട് അവസരം കുറഞ്ഞതായും അവര്‍ അറിയിച്ചിരുന്നു, ഏകദേശം ഒരു വര്‍ഷങ്ങള്‍ക്ക് ശേഷം ശിവ കാര്‍ത്തികേയന്‍ നായകനാകുന്ന ഹീറോയിലാണ് ചിന്മയി വീണ്ടും ഡബ്ബ് ചെയ്തിരിക്കുന്നത്. മിത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശന് വേണ്ടിയാണ് ചിന്മയി ശബ്ദം നല്‍കിയിരിക്കുന്നത്.

വിക്രം, ഐശ്വര്യ റായ് ബച്ചന്‍, ജയം രവി, കാര്‍ത്തി, വിക്രം പ്രഭു, തൃഷ, ജയറാം, ഐശ്വര്യ ലക്ഷ്മി, അശ്വന്‍ കാകുമാനു, ശരത് കുമാര്‍, പ്രഭു, കിഷോര്‍ തുടങ്ങിയവരാണ് പൊന്നിയിന്‍ സെല്‍വനില്‍ വേഷമിടുന്നത്. വിജയ് സേതുപതിയും ചിത്രത്തിലുണ്ടാവുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മണിരത്‌നത്തിന്റെ സ്വപ്നപദ്ധതിയായി കണക്കാക്കുന്ന ചിത്രം കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പൊന്നിയിന്‍ സെല്‍വന്‍ എന്ന കൃതിയെ ആധാരമാക്കിയാണ്. ചോളസാമ്രാജ്യത്തിലെ രാജാവായിരുന്ന അരുള്‍മൊഴിവര്‍മനെ (രാജരാജ ചോളന്‍ ഒന്നാമന്‍) കുറിച്ചുള്ളതാണ് ഈ കൃതി. മദ്രാസ് ടാക്കീസും ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT