Film Talks

'നെയ്മര്‍ ചിലപ്പോള്‍ ഒറ്റ ടേക്കില്‍ ഓക്കെ ആക്കും'; ഷൂട്ടിങ് കഴിഞ്ഞ ശേഷം ഒരു ശൂന്യതയുണ്ടായിരുന്നെന്ന് മാത്യു തോമസ്

സുധി മാഡിസണ്‍ സംവിധാനം ചെയ്യുന്ന 'നെയ്മര്‍' എന്ന ചിത്രത്തില്‍ മാത്യുവിനും നസ്ലെനുമൊപ്പം പ്രധാനകഥാപാത്രമായി എത്തുന്നത് നെയ്മര്‍ എന്ന പേരില്‍ തന്നെയുള്ള നായയാണ്. ഏകദേശം എണ്‍പത് ദിവസത്തോളം നീണ്ടു നിന്ന ഷൂട്ടിങ് കഴിഞ്ഞ് പോകുമ്പോള്‍ നെയ്മറില്ലാത്തത് ഒരു വലിയ ശൂന്യതയുണ്ടായിരുന്നെന്ന് നടന്‍ മാത്യു തോമസ്. കോ-ആര്‍ട്ടിസ്റ്റ് ഒരു നായയാണ് എന്നത് ആദ്യമൊരു പേടിയുണ്ടാക്കിയിരുന്നുവെങ്കിലും പിന്നീട് അത് എളുപ്പമായി മാറുകയും നെയ്മറിനോട് അടുപ്പം വരികയും ചെയ്തുവെന്ന് മാത്യു തോമസ് ദി ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

മാത്യു പറഞ്ഞത്;

ഇമോഷണല്‍ സീന്‍സ് വരുമ്പോള്‍ ഒരു ഡോഗ് ആണല്ലോ നമ്മുടെ കോ-ആര്‍ട്ടിസ്റ്റ്, ആ ഇന്ററാക്ഷന്‍സ് വരുമ്പോള്‍ എങ്ങനെ ആയിരിക്കും ഇവന്‍ പെര്‍ഫോം ചെയ്യുന്നത് എന്നെല്ലാമുള്ളത് പേടിയായിരുന്നു. ഇവന്‍ ചിലപ്പോള്‍ ഫസ്റ്റ് ടേക്കില്‍ ശരിയാക്കിക്കോളണമെന്നില്ല. ഇവന്‍ ഓക്കെ ആകുമ്പോള്‍ ഞാനും ഓക്കെ ആകണം. ചിലപ്പോള്‍ ഇവന്‍ ഫസ്റ്റ് ടേക്കില്‍ ഓക്കെ ആക്കും, അപ്പോള്‍ ഞാന്‍ ആദ്യം മുതലേ ബെസ്റ്റ് ആയിരിക്കണം ചെയ്യുന്നത്. നല്ല അടുപ്പമാണ് ഇവനോട്. ആള്‍ക്ക് കുറച്ച് ആറ്റിറ്റിയൂഡ് ഉണ്ട്. കുറച്ച് നാളത്തെ ഷൂട്ടിംഗ് കഴിഞ്ഞപ്പോള്‍ ഇവന്‍ ആക്ഷനും കട്ടും ഒക്കെ പഠിച്ചു. ആക്ഷന്‍ എന്ന് വിളിച്ചാല്‍ ഇവന്‍ വന്ന് ചേര്‍ന്ന് നില്‍ക്കും. കട്ട് വിളിച്ചാല്‍ ഓടിപ്പോകും. പാക്ക് അപ്പ് വിളിച്ചാല്‍ എന്റെ ഇന്നത്തെ വര്‍ക്ക് കഴിഞ്ഞു ഞാന്‍ പോട്ടെ എന്ന ആറ്റിറ്റിയൂഡ് ആണ് നെയ്മറിന്. കൈയൊക്കെ കാണിച്ചാല്‍ നിനക്ക് തരുന്നില്ല ഞാന്‍ എന്ന മൂഡാണ്. അവസാന ദിവസം ഷൂട്ട് കഴിഞ്ഞ് അവനെ കാണാന്‍ പോയി ഞങ്ങള്‍. അന്നവന്‍ ഞങ്ങള്‍ ചോദിക്കാതെ തന്നെ കൈ തന്നു. അവന് മനസ്സിലായിക്കാണണം ഇതിന്റെ എൻഡ് ആയിയെന്ന്. അടുത്ത സെറ്റിലേക്കാണ് ഞാന്‍ നേരെ പോയത്. കുറച്ചു കാലത്തേക്ക് ഭയങ്കര വോയ്ഡ് ആയിരുന്നു.

മാത്യു തോമസിനും നെസ്ലനും പുറമേ വിജയരാഘവന്‍ ജോണ്‍ ആന്റണി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയും ചേര്‍ന്ന് തിരക്കഥ എഴുതിയ ചിത്രത്തില്‍ രണ്ടര മാസം പ്രായമുള്ള നാടന്‍ നായയെ എടുത്ത് പരിശീലിപ്പിച്ചാണ് സിനിമ ചിത്രീകരിച്ചത്. ഷാന്‍ റഹ്മാനും ഗോപി സുന്ദറുമാണ് ചിത്രത്തിന്റെ സംഗീതം. ദേശിയ അവാര്‍ഡ് ജേതാവായ വിഷ്ണു ഗോവിന്ദാണ് ചിത്രത്തിന്റെ ശബ്ദ മിശ്രണം നിര്‍വ്വഹിച്ചിരിക്കുന്നത്. ആല്‍ബിന്‍ ആന്റണി ഛായഗ്രഹണം നിര്‍വ്വഹിക്കുന്നു. നൗഫല്‍ അബ്ദുള്ളയാണ് നെയ്മറിന്റെ ചിത്രസംയോജനം. നിമേഷ് താനൂര്‍ കലാസംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ ഫീനിക്സ് പ്രഭുവാണ് ആക്ഷന്‍ കൊറിയോഗ്രാഫി.മഞ്ജുഷ രാധാകൃഷ്ണന്‍ കോസ്റ്റ്യൂമും രഞ്ജിത്ത് മണലിപറമ്പില്‍ മേക്കപ്പും നിര്‍വ്വഹിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജിനു പി കെ, എക്‌സിക്യുട്ടിവ് പ്രൊഡ്യൂസര്‍ ഉദയ് രാമചന്ദ്രന്‍, വിഫ്എക്സ് ഡിജിറ്റല്‍ ടര്‍ബോ മീഡിയ, സ്റ്റില്‍സ് ജസ്റ്റിന്‍ ജെയിംസ് എന്നിവരുമാണ് 'നെയ്മര്‍' എന്ന ചിത്രത്തിന്റെ മറ്റ് പ്രവര്‍ത്തകര്‍.

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

SCROLL FOR NEXT