മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കുന്ന മരക്കാര്‍ അറബിക്കടലിന്റെ സിഹം റിലീസ് മാറ്റിയെന്ന ട്വിറ്റര്‍ പ്രചരണം വ്യാജമെന്ന് സ്ഥിരീകരണം. ട്വിറ്ററിലാണ് വിവിധ സ്‌ക്രീന്‍ ഷോട്ടുകളിലായി മാര്‍ച്ച് 26ന് റിലീസ് ചെയ്യേണ്ട മരക്കാര്‍ ഈദ് റിലീസായി മാറ്റിയെന്ന പ്രചരണം ഉണ്ടായത്. ട്രേഡ് അനലിസ്റ്റും ഫിലിം ജേണലിസ്റ്റുമായ ശ്രീധര്‍ പിള്ളയുടെ ട്വിറ്റര്‍ ഹാന്‍ഡിലിന്റെയും മറ്റ് ചില അക്കൗണ്ടുകളിലെയും സ്‌ക്രീന്‍ ഷോട്ടുകളാണ് പ്രചരിക്കപ്പെട്ടത്.
മാര്‍ച്ച് 26ന് തന്നെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസ് ചെയ്യുമെന്ന് പ്രിയദര്‍ശന്‍ വ്യക്തമാക്കി. ഊട്ടിയില്‍ ഹിന്ദി സിനിമയുടെ ചിത്രീകരണത്തിലാണ് പ്രിയദര്‍ശന്‍.തമിഴിലെ മുന്‍നിര നിര്‍മ്മാതാക്കളായ വി ക്രിയേഷന്‍സ് കലൈപുലി താണുവാണ് മരക്കാര്‍ തമിഴില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത്.
യുദ്ധം ഉള്‍പ്പെടെ റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്ന ചിത്രമായിരിക്കും മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ഒരു പാട് സാധ്യതകള്‍ ഉപയോഗിച്ച ചിത്രമാണ് മരക്കാര്‍ എന്നും മോഹന്‍ലാല്‍.
100 കോടി ബജറ്റില്‍ പ്രിയദര്‍ശന്‍ രചനയും സംവിധാനവും നിര്‍വഹിച്ച മരക്കാര്‍ അറബിക്കടലിന്റെ സിംഹം മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ പ്രൊജക്ടാണ്. 5000 സ്‌ക്രീനുകളിലാണ് ഗ്ലോബല്‍ റിലീസ്. ഇന്ത്യയ്ക്ക് പുറമേ ചൈനീസ് ഭാഷയില്‍ ചൈനയിലും സിനിമ പുറത്തിറങ്ങും. മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഇമോഷണല്‍ സിനിമയാണ് മരക്കാര്‍ എന്നും മോഹന്‍ലാല്‍
കേരളത്തിന് പുറത്തും ജിസിസി-യൂറോപ്പ് കേന്ദ്രങ്ങളിലുമെല്ലാം ഒരേ ദിനത്തില്‍ സിനിമ റിലീസ് ചെയ്യാനാണ് ആലോചന എന്നറിയുന്നു. ഒരു മലയാള സിനിമയ്ക്ക് ലഭിച്ച ഏറ്റവും ഉയര്‍ന്ന തുകയ്ക്കാണ് സിനിമയുടെ ഗള്‍ഫ് വിതരണാവകാശം വിറ്റുപോയത്. 2019 മാര്‍ച്ച് 28ന് റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ 200 കോടി രൂപയാണ് ഗ്ലോബല്‍ കളക്ഷന്‍ നേടിയതെങ്കില്‍ 500 കോടി രൂപയുടെ ബിസിനസ് ആണ് മരക്കാര്‍ ലക്ഷ്യമിടുന്നത്.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
മോഹന്‍ലാലിനൊപ്പം പ്രണവ് മോഹന്‍ലാലും ചിത്രത്തിലുണ്ട്. കുഞ്ഞാലിമരക്കാരുടെ കുട്ടിക്കാലമാണ് പ്രണവ് അവതരിപ്പിക്കുന്നത്. അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, സിദ്ദീഖ്, നെടുമുടി വേണു, ഇന്നസെന്റ് എന്നിവരും സിനിമയിലുണ്ട്. തിരുനാവുക്കരശ് ആണ് ക്യാമറ. പ്രൊഡക്ഷന്‍ ഡിസൈന്‍ സാബു സിറില്‍.