നുണക്കുഴി എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വളരെ ബ്രില്യന്റായിട്ടാണെന്ന് നടന്‍ മനോജ് കെ ജയന്‍. അഭിനയിക്കേണ്ട ആവശ്യമില്ലാത്ത രീതിയിലാണ് നുണക്കുഴിയുടെ തിരക്കഥ. വളരെ ബ്രില്യന്റ് ആയിട്ടാണ് ഒരു ഫ്രെയിമില്‍ നിന്ന് മറ്റൊരു ഫ്രെയിമിലേക്ക് സിനിമ പോകുന്നത്. കഥയിലെ അവസ്ഥകള്‍ക്കനുസരിച്ചുള്ള കോമഡിയാണ് ചിത്രത്തിലുള്ളതെന്ന് ക്യു സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ മനോജ് കെ ജയന്‍ പറഞ്ഞു. ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ബേസില്‍ ജോസഫ് നായകനാകുന്ന 'നുണക്കുഴി' ആഗസ്റ്റ് 15ന് റിലീസിനെത്തുകയാണ്. കോമഡി എന്റര്‍ടെയ്‌നറായി ഒരുക്കുന്ന ചിത്രത്തില്‍ മനോജ് കെ ജയന്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ട്വെല്‍ത്ത് മാന്‍, കൂമന്‍ എന്നീ ജീത്തു ജോസഫ് ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ച കെ ആര്‍ കൃഷ്ണകുമാറാണ് ഈ ചിത്രത്തിന്റെയും തിരക്കഥ ഒരുക്കുന്നത്. സരിഗമയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
മനോജ് കെ ജയന്‍ പറഞ്ഞത്:
ഈ സിനിമയിലെ കോമഡി സീനുകള്‍ അഭിനയിക്കാന്‍ കഴിയില്ല. കാരണം സ്‌ക്രിപ്റ്റ് അങ്ങനെയാണ് എഴുതിയിരിക്കുന്നത്. അഭിനയിക്കേണ്ട ആവശ്യമേയില്ല. അത്രയും ബ്രില്യന്റ് ആയിട്ടാണ് ഒരു ഫ്രെയിമില്‍ നിന്ന് മറ്റൊരു ഫ്രെയിമില്‍ കൊണ്ടുപോയിരുന്നത്. അപ്പോള്‍ നമ്മള്‍ അതില്‍ പെരുമാറി മുന്നോട്ട് പോയാല്‍ മതി. സിറ്റുവേഷനിലാണ് കോമഡിയുള്ളത്. ഓരോ കഥാപാത്രത്തിന്റെയും അവസ്ഥകളിലൂടെ അവര്‍ അനുഭവിക്കുന്ന കാര്യങ്ങളാണ് സിനിമയില്‍ ഉള്ളത്. അതായത് അബദ്ധമാകാം, നുണ പറച്ചിലാകാം അതിലൂടെ ഉണ്ടാകുന്ന കോമഡിയാണ് ഈ സിനിമ മുഴുവനുള്ളത്. ഇതിലെ കഥാപാത്രങ്ങള്‍ തമ്മില്‍ പരസ്പര ബന്ധങ്ങളൊന്നുമില്ല. ചില അപ്രതീക്ഷിതമായ സന്ദര്‍ഭങ്ങളില്‍ ഇവര്‍ തമ്മില്‍ കണ്ടുമുട്ടുന്നുണ്ട്. അങ്ങനെയാണ് ഈ ചിത്രത്തിന്റെ തിരക്കഥ മുന്നോട്ടു പോകുന്നത്.
നേര് എന്ന ചിത്രത്തിന് ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് നുണക്കുഴി. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഗ്രേസ് ആന്റണി, ബൈജു സന്തോഷ്, സിദിഖ്, മനോജ് കെ ജയന്‍, അജു വര്‍ഗീസ്, സൈജു കുറുപ്പ്, ബിനു പപ്പു, അസീസ് നെടുമങ്ങാട്, സെല്‍വരാജ്, അല്‍ത്താഫ് സലിം, സ്വാസിക, നിഖില വിമല്‍, ശ്യാം മോഹന്‍, ദിനേശ് പ്രഭാകര്‍, ലെന, കലാഭവന്‍ യുസഫ്, രാജേഷ് പറവൂര്‍, റിയാസ് നര്‍മ്മകല, അരുണ്‍ പുനലൂര്‍, ശ്യാം തൃക്കുന്നപുഴ, സന്തോഷ് ലക്ഷ്മണന്‍, കലാഭവന്‍ ജിന്റോ, സുന്ദര്‍ നായക് തുടങ്ങിയവരാണ്. ആശിര്‍വാദ് റിലീസാണ് ചിത്രം തിയറ്ററുകളില്‍ എത്തിക്കുന്നത്.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - സൂരജ് കുമാര്‍, ബാക്ക്ഗ്രൗണ്ട് സ്‌കോര്‍ - വിഷ്ണു ശ്യാം, സംഗീതം - ജയ് ഉണ്ണിത്താന്‍ & വിഷ്ണു ശ്യാം,എഡിറ്റര്‍ - വിനായക് വി എസ്, വരികള്‍ - വിനായക് ശശികുമാര്‍, കോസ്റ്റും ഡിസൈനര്‍ - ലിന്റാ ജീത്തു, സൗണ്ട് ഡിസൈന്‍ -സിനോയ് ജോസഫ്, മേക്ക് അപ് - അമല്‍ ചന്ദ്രന്‍, രതീഷ് വിജയന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ - പ്രശാന്ത് മാധവ്, പ്രൊഡക്ഷന്‍ കണ്ട്രോളര്‍ - പ്രണവ് മോഹന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - സുധീഷ് രാമചന്ദ്രന്‍, അസോസിയേറ്റ് ഡയറക്‌റ്റേഴ്‌സ് - സോണി ജി സോളമന്‍, അമരേഷ് കുമാര്‍, കളറിസ്റ്റ് - ലിജു പ്രഭാഷകര്‍, വി എഫ് എക്‌സ് - ടോണി മാഗ്മിത്ത്, ഡിസ്ട്രിബ്യുഷന്‍ - ആശിര്‍വാദ്,പി ആര്‍ ഒ - വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍, സ്റ്റില്‍സ് - ബെന്നറ്റ് എം വര്‍ഗീസ്, ഡിസൈന്‍ - യെല്ലോടൂത്ത്.