Film Talks

'സിനിമയിലെ വടം വലി പ്രോപ്പറായിരിക്കണമെന്ന് ചിദംബരം പറഞ്ഞിരുന്നു'; യഥാർത്ഥ മഞ്ഞുമൽ ബോയ്സ് പടത്തിൽ അഭിനയിച്ചിട്ടുണ്ടെന്ന് മഞ്ഞുമൽ ടീം

യഥാർത്ഥ മഞ്ഞുമൽ ബോയ്സ് സിനിമയിൽ അഭിനയിച്ചിട്ടുണ്ട് എന്ന് മഞ്ഞുമൽ ബോയ്സ് ടീം. കഥാപാത്രങ്ങളുടെ പ്രധാനപ്പെട്ട സ്വഭാവ ​ഗുണങ്ങൾ ചോർന്ന് പോകാത്ത വിധത്തിൽ അഭിനേതാക്കളുടെ കൂടി സ്റ്റെെൽ ചേർത്താണ് മഞ്ഞുമൽ ബോയ്സിലെ കഥാപാത്രങ്ങളെ സൃഷ്ടിച്ചിരിക്കുന്നത് എന്നും അതിന് വേണ്ടി തന്നെ യഥാർത്ഥ മഞ്ഞുമൽ ബോയ്സുമായി ഒരുപാട് സമയം ചിലവഴിച്ചിട്ടുണ്ടെന്നും സിനിമയുടെ ടീം പറയുന്നു. സിനിമയിൽ ഒരു പ്രോപ്പർ വടം വലി ടീമായി തന്നെയാണ് മഞ്ഞുമൽ ബോയ്സിനെ കാണിക്കുന്നത്. അതുകൊണ്ട് തന്നെ സാധാരണ സിനിമയിൽ കാണിക്കുന്ന വടം വലി പോലെയാകരുത് എന്നും പ്രോപ്പറായി ചെയ്യണമെന്നും ചിദംബരം പറഞ്ഞിരുന്നു. അതിന് വേണ്ടി മഞ്ഞുമൽ ബോയ്സിനെ തന്നെ വിളിക്കുകയും അവർ പഠിപ്പിച്ച കാര്യങ്ങളാണ് സിനിമയിൽ ചെയ്തിരിക്കുന്നത് എന്നും ബാലു വർ​ഗീസ് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറ‍ഞ്ഞു.

മഞ്ഞുമൽ ബോയ്സ് ടീം പറഞ്ഞത്:

റിയൽ ലെെഫിൽ അവർ എത്രത്തോളം കഷ്ടപ്പെട്ടിട്ടുണ്ട് അതിനോട് തീർച്ചയായും നമ്മൾ നീതി പുലർത്തണം. സ്ക്രിപ്റ്റിം​ഗിലും അവരുടെ എക്സ്പീരിയൻസ് ചോർന്ന് പോകരുത്. എന്നാൽ എക്സാക്ടിലി അവരെ പോലെ ആക്കാനും പറ്റില്ല. ആക്ടേഴ്സിന്റെ സ്റ്റെെൽ കൂടി ബ്ലെൻഡ് ചെയ്ത പരിപാടിയാണ് മഞ്ഞുമൽ ബോയ്സിലെ കഥാപാത്രങ്ങൾക്ക്. അവരുടെ പ്രധാനപ്പെട്ട സ്വഭാവഗുണങ്ങൾ ഇവർക്ക് ഉണ്ടാകും, ബാക്കി ഇവരുടെ സ്റ്റെെലിൽ തന്നെയാണ് ചെയ്തിരിക്കുന്നത്. മഞ്ഞുമൽ ബോയ്സിലെ യഥാർത്ഥ കഥാപാത്രങ്ങളുമായി കുറേ സമയം ഞങ്ങൾ സ്പെൻഡ് ചെയ്തിരുന്നു. മഞ്ഞുമലിലെ അവരുടെ വീട്ടിൽ പോയിരുന്നു എല്ലാവരും. മഞ്ഞുമലിലെ പള്ളിപ്പെരുന്നാളിന് പോയിരുന്നു. അവർ സെറ്റിൽ വരാറുണ്ടായിരുന്നു. അവർ പടത്തിൽ അഭിനയിച്ചിട്ടുമുണ്ട്.

ബാലു വർ​ഗീസ് പറഞ്ഞത്:

ഈ സിനിമയിൽ ‍ഞങ്ങൾ പ്രോപ്പർ വടംവലി ടീമായിട്ടാണ്. ചിദംബരം ആദ്യം തന്നെ പറ‍ഞ്ഞിരുന്നു ഈ വടം വലി എന്ന് പറയുന്നത് സാധാരണ നമ്മൾ സിനിമയിൽ കാണിക്കുന്നത് പോലെ ആ വടം വലി പോരാ പ്രോപ്പറായി വലിക്കണം എന്ന് പറഞ്ഞിട്ടുണ്ടായിരുന്നു. അതിന് വേണ്ടി ഞങ്ങൾ അവരെ തന്നെ വിളിച്ച് അവർ നമ്മുടെ കൂടെ തന്നെയുണ്ടായിരുന്നു, അവരും കൂടി നമ്മളെ പഠിപ്പിച്ചിട്ടുള്ള പരിപാടിയാണ് ഞങ്ങൾ ചെയ്തിരിക്കുന്നത്.

കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്നും ഒരു സുഹൃത്ത് സംഘം കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും അവിടെ നിന്ന് അവർക്ക് അഭിമുഖികരിക്കേണ്ടിവരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫെബ്രുവരി 22ന് തിയറ്ററുകളിലെത്തുന്ന ചിത്രം നിർമിച്ചിരിക്കുന്നത് പറവ ഫിലിംസിന്റെ ബാനറിൽ ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരാണ്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT